കെ .ആർ .നാരായണൻ L .P .സ്കൂൾ കുറിച്ചിത്താനം .[നാലുകെട്ട് -72 }
കുറിച്ചിത്താനം L .P സ്കൂൾ .വളരെപ്പണ്ട് വള്ളിനിക്കറുമിട്ട് സ്ലെറ്റും .കല്ലുപെൻസിലും ,മാഷിപ്പച്ചയുമായി ഈ സ്കൂളിൽ പോയത് ഉണ്ണിയുടെ ഓർമ്മയിലുണ്ട് .അന്ന് ഈ സ്കൂൾ ഓലമേഞ്ഞതാണ് .മുറ്റത്ത് ഒരു വലിയ പൂവരശ്ശ .അതിൻറെ വേരുകൾ മണ്ണിൽ ഉയർന്നു നിൽക്കും .എത്രപ്രാവശ്യം ഓടിക്കളിക്കുമ്പോൾ അതിൽ തട്ടി വീണിരിക്കുന്നു .മഴക്കാലത്തുള്ള സ്കൂൾ യാത്രതന്നെ സാഹസികം . സ്കൂളിന് അടുത്ത് റോഡിന് കുറുകെ ഒരുതൊടുണ്ട് .അതിൽ മഴക്കാലത്ത് ഒഴുക്ക് കൂടും . നാട്ടുകാർ ആണ് അന്ന് എടുത്ത് അക്കരെ കടത്തുക . മത്തക്കൊച്ചിൻറെ കാളവണ്ടിയാണ് അന്ന് നാട്ടിലെ ഏക വാഹനം . അതിൻറെ കുടമണീ ശബ്ദം കേൾക്കുമ്പഴേ വഴിമാറി നിൽക്കും .ചാട്ടകൊണ്ട് ആ പാവം കാളകളെ അടിക്കുമ്പോൾ ഉണ്ണിക്കാണ് വേദനിക്കാറ് . അന്ന് കൂടെ പഠിച്ച മാത്യു ഇന്ന് കോട്ടയം ബിഷപ്പാണ് .ബിഷപ്പുമായി പിന്നീടൊരിക്കൽ ആദ്യാക്ഷരം കുറിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ ഒത്തു കൂടിയിട്ടുണ്ട് .
പിൽക്കാലത്ത് ശ്രീ കെ .ആർ .നാരായണൻ ഇന്ത്യൻ പ്രസിഡന്റായപ്പോൾ ആണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു സ്കൂളിൻറെ പേര് മാറ്റിയത് . അദ്ദേഹവും സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ് വളരെ താഴ്ന്ന ചുറ്റുപാടിൽ ജനിച്ചു് സ്വന്തം പ്രയത്‌നം കൊണ്ടും ,പ്രതിഭകൊണ്ടും അത്യുന്നത പദവിയിൽ എത്തിയ ആ മഹാനുഭാവന് നാടിൻറെ ആദരവായിരുന്നു ആ നാമകരണം . അദ്ദേഹം ജനിച്ച ആ കുടിൽ തറവാട്ടിനടുത്താണ് .അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ടായപ്പഴും അദ്ദേഹത്തിന്റെ സഹോദരി ഗൗരിയും ,അനുജൻ ഭാസ്ക്കരനും അവിടെത്തന്നെ യായിരുന്നു താമസം . ഇന്ന് ആ സ്കൂൾ മട്ടിലും ഭാവത്തിലും മാറ്റം വന്നിരിക്കുന്നു കുറിച്ചിത്താനം ശ്രീകൃഷ്‌ണ സ്കൂളിലെ ബസ്സിൽ കുട്ടികളെ സൗജന്യമായി ഈ സ്‌കൂളിൽ എത്തിച് സ്കൂൾ നിലനിർത്താൻ സഹായിക്കുന്നുണ്ട് .നാട്ടുകാരുടെ നിസ്സീമമായ സഹകരണവും ഇതിൻറെ സാംസ്കാരിക പൈതുകം നിലനിർത്താൻ സഹായിച്ചിട്ടുണ്ട് .
No comments:
Post a Comment