Sunday, July 17, 2016

അച്ചുവിനേം  ഓനിക്കണം ---[ അച്ചുഡയറി -126  ]

        ആദിയേട്ടനും ആമിക്കുട്ടിയും ദൂബായിൽ നിന്ന് മുത്തശ്ശൻറെ അടുത്തെത്തിയില്ലേ . അച്ചുവിനും കൊതിയാകുന്നു നാട്ടിൽ വരാൻ . ആദിയേട്ടൻറെ ഉപനയനമാണന്നു അമ്മ പറഞ്ഞു . അതുകഴിഞ്ഞ് പൂണൂലിടും. അതിൻറെ "സെറിമണി " അച്ചൂനിഷ്ട്ടായി . മുത്തശ്ശൻ മുഴുവൻ ലൈവ് ആയി "സ്കൈപ്പിൽ കാണിച്ചുതന്നില്ലേ . ആ ഓലക്കുടയും  ,ആ ഡ്രസ്സും ആണ് അച്ചുവിന് ഏറ്റവും ഇഷ്ട്ടായേ . അതെന്തിനാ മുത്തശ്ശാ അതിനുമുമ്പിൽ "ഫയർ " .ആദിയേട്ടൻ മന്ത്രം ഉറക്കെചെല്ലുന്നതുകേട്ടു .എല്ലാം കൂടി നല്ല രസം . ആരാ ഏട്ടന് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് .
           അച്ചുവിനും ഓനി ക്കണമെന്നുണ്ട്  ഒരുവർഷം കൂടി കഴിയണമെന്ന് അമ്മ പറഞ്ഞു . ഇവിടെ അമേരിക്കയിൽ ഇതൊന്നും നടക്കില്ല . നാട്ടിൽ വരണം ..പൂണൂലിട്ടാൽ അമ്പലത്തിൽ പൂജ കഴിക്കാമെന്ന് അമ്മ പറഞ്ഞു .അച്ചുവിന് ഒരുദിവസം ഉണ്ണികൃഷ്ണനെ പൂജിക്കണം . പായസം ഉണ്ടാക്കി പൂജിച്ചാൽ ഉണ്ണികൃഷ്ണൻ കഴിക്കോ ആവോ .ഇഷ്ട്ടള്ള വരുകൊടുത്താൽ ഉണ്ണികൃഷ്ണൻ കഴിക്കും അമ്മമ്മ പറഞ്ഞതാ .അങ്ങിനെ ഉണ്ടായിട്ടുണ്ടത്രെ .അച്ചുവിന് ഉണ്ണികൃഷ്ണനെ വല്യ ഇഷ്ട്ടാ .കഴിക്കുവായിരിക്കും

No comments:

Post a Comment