കൃഷ്ണാഞ്ഞിലം [നാലുകെട്ട് -74 ]
നാലുകെട്ടിൽ വളരെ സുരക്ഷിതമായി വച്ചിരുന്നതാണ് ആ കൃഷ്ണാഞ്ഞിലം .ക്രിഷ്ണാഞ്ചിനം എന്നും പറയാറുണ്ടതിന് . ഹിമാലയസാനുക്കളിൽ വളരുന്ന കൃഷ്ണ മൃഗത്തിൻറെ തോലാണത് .അത് കയ്യിൽ എടുത്തപ്പൾ കുട്ടിക്കാലത്തെ തീർവഅനുഭവങ്ങളിലേക്ക് ആണ് മനസ്സ് കടന്നുപോയത് . അന്ന് ഉണ്ണിക്ക് ഏഴുവയസ്സ് . "ഉപനയനത്തിന്" സമയമായി . ജ്ഞാന സമ്പാദനത്തിന് അർഹതനേടിയ പ്രായം .ശ്രദ്ധയുടെ പ്രതീകമായി "പൂണൂലും " "കൃഷ്‌ണാഞ്ഞില"വും . ". ഉപനയനം " എന്നാൽ അരികിലേക്ക് കൊണ്ടുചെല്ലുക . പഠനം ഈശ്വരൻറെ സമീപത്തേക്ക് .അല്ലങ്കിൽ ഗുരുവിന്റെ സവിധത്തിലേക്ക് . പിന്നെ സമാവർത്തനം വരെ പഠനകാലമാണ് . ഉണ്ണിയെ സംബന്ധിച്ചിടത്തോളം ഒരു പീഡനകാലം !. അത്രകടുത്ത നിഷ്ട്ടകളാണ് ആ കാലത്തു ഗുരുകുലത്തിൽ . വേദപഠനത്തിന്റെ അണുവിട തെറ്റാത്ത ചിട്ടവട്ടം . "ഓത്ത് "ചൊല്ലിപ്പഠിക്കണം അതിൻറെ സാധകം ഈ ബാല്യ ,കൗമാര കാലങ്ങൾക്ക് താങ്ങാവുന്നതിലധികമായിരുന്നു .
പക്ഷേ ആ കാലം ഒരു യോഗിയുടെ തലത്തിലേക്കു മനസിനെ പാകപ്പെടുത്താൻ ആ ചെറുപ്രായത്തിലെത്തന്നെ സഹായിച്ചിരുന്നു . .എന്നും ഏഴരവെളുപ്പിന് എഴുന്നേൽക്കണം .പ്രാർഥനയും ,ജപവും ,സൂര്യനമസ്ക്കാരവും .എന്നും ചമതയിടണം .ഇടസമയങ്ങൾ മുഴുവൻ പഠനത്തിനായി ചിട്ടപ്പെടുത്തിയിരിക്കും . പഠനം പൂർത്തിയായാൽ "സമാവർത്തനം ". പഠിച്ചത് പലപ്രാവശ്യം ആവർത്തിച്ചു് സമ ആവർത്തനം . ഗുരുദക്ഷിണ സമർപ്പിച്ചു് അങ്ങിനെ ആവേദപഠനം പൂർത്തിയാക്കുന്നു . പക്ഷേ അന്ന് ആ ചപല കൗമാരത്തിൽ സ്വായത്തമാക്കിയ ആ അച്ചടക്കം ഒരു ജീവിതകാലം മുഴുവൻ ഉണ്ണിക്ക് പ്രയോജനപ്പെട്ടു . പിൽക്കാലത്ത് ഇതിനെ ഒക്കെ തള്ളിപ്പറയുമ്പഴും ഉണ്ണി അറിയാതെ അതിൻറെ ഗുണഫലങ്ങൾ ഉണ്ണിയെ പിന്തുടർന്നിരുന്നു .
No comments:
Post a Comment