സെൻറ് .സ്റ്റീഫൻസ് കോളേജ് -ഉഴവൂർ ----{നാലുകെട്ട് 73 ]
ആറ് കിലോമീറ്റർ നടന്നു വേണം കോളേജിലേക്ക് പോകാൻ പ്രകൃതിമനോഹരമായ . ഒരു വലിയ കുന്നിനു മുകളിൽ ,ആണ് കോളേജ് . ചേരുമ്പോൾ ഫാദർ .പീറ്റർ ഊരാളിൽ ആയിരുന്നു പ്രിൻസിപ്പൽ .എപ്പഴും ചിരിച്ചു് തമാശൂ ൦ പറഞ്ഞു കുട്ടികളുടെ ഇടയിൽ തന്നെ ഉണ്ടാകും അച്ചൻ . സ്നേഹസമ്പന്നനായ ആ അച്ഛനാണ് എന്നെ ഫസ്‌റ് ഗ്രൂപ്പിൽ തന്നെ കൊണ്ടിരുത്തിയത് .
കോളേജ് ജീവിതം ഇതുവരെയുള്ള രീതികളെ ആകെ മാറ്റിമറിച്ചു . വിപ്ലവ പ്രസ്ഥാനത്തിൻറെ ആവേശം പൂണ്ട് കെ .എസ് .ഫ് {ഇന്നത്തെ എസ് .ഫ് .ഐ } പ്രവർത്തകനായി .അന്നത്തെ വിദ്യാർഥി രാഷ്ട്രീയം ഉദാത്തമായിരുന്നു . നിരന്തരം സ്റ്റഡി ക്ലാസ്സുകൾ ,മദ്യത്തിനും മയക്കുമരുന്നിനും എതിരെ പോരാട്ടം .അനീതി കണ്ടാൽ ഭയമില്ലാതെ തുറന്നെതിർക്കാനുള്ള തന്റേടം . അതേസമയം ഗുരുക്കന്മാരോട് തികഞ്ഞ ആദരവ്വ് . ആൺകുട്ടികളും പെൺകുട്ടികളുമായി ആരോഗ്യപരമായ സൗഹൃദം .
ഇംഗ്ളീഷ് പഠിപ്പിക്കുന്ന സണ്ണി സർ നമ്മുടെ ഒക്കെ ഒരു" റോൾ മോഡൽ"ആയിരുന്നു പ്രഫസർ .സണ്ണി തോമസ് .നല്ല ആകാരഭംഗി .സരസമായ സംസാരരീതി . ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽ വാരിക്കൂട്ടുമ്പഴും ആ ദ്രോണാചാര്യർക്ക് ലാളിത്യം മുഖമുദ്ര . സണ്ണിസാർ ചിലപ്പോൾ തോക്കുമായി വേട്ടക്കിറങ്ങും . അന്ന് തറവാട്ടുപറമ്പിൽ നിറയെ മുയലും ,കീരിയും ,അണ്ണാറക്കണ്ണനും .ഒരിക്കൽ സാർ തോക്കുമായി വന്നു .തറവാട്ടുവളപ്പിൽ അതു സമ്മതിക്കാറില്ല .അന്ന് സണ്ണിസാറിന് മാത്രം അച്ഛൻ ഒരു പരിഗണന കൊടുത്തത് ഇന്നും ഓർക്കുന്നു .
അന്ന് അപ്പാപ്പൻറെ ചായക്കടയാണ് കുട്ടികളുടെ സങ്കേതം .സുഖിയനും ,പരിപ്പുവടയും ,ഉഴുന്നുവടയും ഇന്നത്തെകോട്ടയം ബിഷപ്പും ,ലാലുഅലെക്സും ഉൾപ്പടെ എല്ലാവരും അപ്പാപ്പൻറെ കടയിൽ വരും .വളരെക്കാലം കഴിഞ്ഞു ഒരുദിവസം ലാലുഅലക്സ് അപ്പാപ്പനെ കാണാൻ വന്നിരുന്നു .ഓർമ്മകളുടെ ചെപ്പുതുറക്കുമ്പോൾ അതിലെ കലാലയ ജീവിതമാണ് ഏറ്റവും വർണാഭം . ഉണ്ണി ഓർത്തു

No comments:
Post a Comment