മുത്തശ്ശാ അച്ചുവിൻറെ "ഗ്രാൻറ് പേരന്റ് ഡേ " {അച്ചുവിന്റെ ഡയറി -125 }
അച്ചുവിന് സ്കൂളിൽ ഗ്രാൻറ് പേരന്റ് ഡേ ആയിരുന്നു . അച്ചുവിന്റെ മാത്രം മുത്തശ്ശനും ,മുത്തശ്ശിയും ഇല്ലായിരുന്നു .അച്ചുവിന് സങ്കടായി .സ്കൂൾ പൂട്ടി കഴിഞ്ഞപ്പഴാ ഇല്ലത്തെ മുത്തശ്ശിയും മുത്തശ്ശനും വന്നത് . മുത്തശ്ശൻറെ കൂടെ ക്രിക്കറ്റു കളിക്കും ,നടക്കാൻ പോകും .മുത്തശ്ശിയാണെങ്കിൽ നല്ല പാട്ടുപാടിത്തരും .നല്ല കഥകൾ പറഞ്ഞുതരും . എന്നും ഇവർ കൂടെയുണ്ടായിരുന്നെങ്കിൽ .
അല്ലങ്കിലും അച്ചൂനെ മുത്തശ്ശൻമ്മാർക്കും മുത്തശ്ശിമാർക്കും വലിയ ഇഷ്ട്ടാ .അമ്മ പറഞ്ഞു അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ ,അതിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ മുത്തശ്ശൻ എഴുതി തന്നെന്ന് . അതുപോലെ ലോകത്ത് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മുത്തശ്ശൻ അതിൽ വരച്ചു തന്നെന്ന് .അച്ചു ആ മുത്തശ്ശനെ ഇതുവരെ കണ്ടിട്ടില്ല ."ആർട്ടിസ്റ് നമ്പൂതിരി "എന്നാ അമ്മ പറഞ്ഞത് .അതുപോലെ കുട്ടികൾക്ക് ഒത്തിരി കഥകൾ സമ്മാനിച്ച സുമംഗല മുത്തശ്ശിയും അതിൽ എഴുതിത്തന്നു എന്ന് . ആ മുത്തശ്ശിയുടെ "മിട്ടായി പൊതി " അച്ചു വായിച്ചിട്ടുണ്ട് . എന്താ ഇവരൊക്കെ എഴുതിത്തന്നത് എന്ന് മുത്തശ്ശനറിയോ ? എല്ലാവർക്കും അച്ചുനേ അത്രക്കിഷ്ട്ടാ അച്ചൂനും അങ്ങിനെയാ .അച്ചു നാട്ടിൽ വരുമ്പോ അവരെ ഒക്കെ കാണണം . കാണുമ്പോൾ അവരെ ഒക്കെ നമസ്ക്കരിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .അല്ലങ്കിലും അവർക്ക് അമേരിക്കയിലെ പോലെ "ഷെക് ഹാൻഡ് " കൊടുത്താൽ പോരാ എന്ന് അച്ചുവിനറിയാം .
No comments:
Post a Comment