ഭഗവാൻ കൃഷ്ണൻ --------യു .എസ് .എമിഗ്രേഷൻ കൌണ്ടറിൽ.....
ഞാനെൻറെ പെട്ടികളുമായി പലകടമ്പകൾ കടന്ന് എമിഗ്രേൻ കൌണ്ടറിൽ. അവിടെ ഒരു മദാമ്മ . പൂതനയുടെ ഭാവം . കൂടെ ഒരു കൂറ്റൻ അസുരനും ."ഫുഡ് ,റയ്സ് ,എനി ആൻണ്ടിക്രാഫ്റ്റ് " എന്നോടാണ് .
" നോ നത്തിംഗ് മാഡം "
എഴുതി ഒപ്പിട്ടുകൊടുത്തതാണ് .അതുപോലെ നുണ പറഞ്ഞേ പറ്റു . എൻറെ പെട്ടികൾ ഒരു യന്ത്രത്തിലൂടെ കയറ്റിവിട്ടു . അതിൽനിന്നും ഒരുപെട്ടി മാറ്റിവച്ചു . "
"ഒപ്പണിട്റ്റ് ". താക്കോൽ ....ഞാൻ പരുങ്ങി .അവർ ലോക്ക് കട്ടുചെയ്തു . തുറന്നു . ഒരുപായ്ക്കട്റ്റ് ശർക്കര. ,അവിൽ ,പിന്നെ ഒരുകിഴി പൊടിയരി .അസ്ട്ടമങ്ങല്യ സെറ്റ് .ഒരാന ..ഗുരുവായൂരുനിന്നു വാങ്ങിയ ഒരു ഫൈബർ താളിയോല ഗ്രന്ഥം .വിഷ്ണുസഹസ്രനാമം .അവസാനം പട്ടിൽ പൊതിഞ്ഞ ഒരു ശ്രീകൃഷ്ണ വിഗ്രഹം .കളിമണ്ണൂ കൊണ്ടുള്ളത് . ആ പട്ടിൽ ത്തന്നേ ആ വിഗ്രഹം അവർ പ്രതിഷ്ടിച്ചു . രൂക്ഷമായി അവരെന്നെ നോക്കി .
"കൃഷ്ണാ ...ഒന്നു രക്ഷിക്കു മാഷേ ....ഒന്നുകിൽ ഞാനകത്താകും ,അല്ലങ്കിൽ ഉടനെ മടക്കയാത്ര . അതുമല്ലങ്കിൽ നിനക്കവർ വിലപറയും . എൻറെ കയിൽ പത്ത് ഡോളർ പോലും തികച്ചില്ല ..............".എവിടെ !...ആ കള്ളചിരിയും ചിരിച്ച് ഓടക്കുഴലും വായിച്ച് നീ അവിടെ ഇരുന്നോ. ...അനുഭവിക്കുന്നത് ഞാനല്ലേ .
രംഗം വഷളായി എന്നുറപ്പ് . അവർ അസ്ടമഗല്യ സെറ്റിൽ നിന്ന് മണി പുറത്തെടുത്തതും അതിൻറെ ശബ്ദം അവിടെ മുഴങ്ങി .
"കള്ള ത്തിരുമാടി ..ഞാനറ്റകൈ പ്രയോഗിക്കാൻ പോവുകയാ ...രക്ഷിച്ചേക്കണം . ."
ഞാൻ കണ്ണടച്ച് കൈകൂപ്പി ഉറക്കെ സഹസ്രനാമാത്തിന്റെ ആദ്യ വരി ഒരു കാച്ചങ്ങുകാച്ചി ....
"പ്ലീസ് 'പൂതനയാണ് . ഞാൻ കണ്ണുതുറന്നു .രംഗം മാറിയിരിക്കുന്നു . പരിപൂർണ നിശബ്ദത . ' ഓ ..ഗോഡ് ." .മദാമ്മ കുരിശുവരക്കുന്നു . ആൾക്കാർ ചുറ്റും കൂടിയിരിക്കുന്നു . അവർ എല്ലാം പെട്ടിയിൽ തിരികെ വച്ച് എന്നെ സുരക്ഷിതമായി പുറത്തെത്തിക്കാൻ രാക്ഷസകിങ്കരനോട് ആവശ്യപ്പെട്ടു .
അങ്ങിനെ ആ ചൂടൻ രംഗത്തുനിന്ന് രക്ഷപെട്ട് തണുത്തുറഞ്ഞ അമേരിക്കയുടെ മണ്ണിലേക്ക് .
No comments:
Post a Comment