Wednesday, March 18, 2015

 ഏട്ടന്റെ  സ്വന്തം കുട്ടൻ ..........................

              എന്തിനാ അമ്മ ആശുപത്രിയിൽ പോയതെന്ന് മുത്തശനറീയ്യോ . അമ്മയുടെ വയറ്റിൽ ഒരുകുട്ടിയുണ്ട് . അതിനെ പുറത്തെടുക്കാനാണ് . കുട്ടികൾ പോകാൻ പാടില്ല . അച്ഛൻ വേണം കൂടെ . ഇന്ത്യയിലെപ്പോലെ അല്ല അമേരിക്കയിൽ  .ഡോക്ടർ ഓപ്പറേറേഷൻ നടത്തുമ്പോൾ അച്ഛൻ കൂടെനിൽക്കും .അമ്മക്ക് പേടിയാകാതിരിക്കാനാണ്  .അച്ഛന് വിഷമാകും . അതിൻറെ "കോര്ഡ് "അച്ഛനാണ്  മുറിക്കുന്നത്.  അതിന് മുത്തശ്ശനെന്താ പറയാ ....പുക്കിൾക്കൊടി ...അതന്നേ .....അമ്മയുടെ വയറ്റിൽ ഒരുതരം വെള്ളമുണ്ട് . അതിലാണ് ബേബി കിടക്കുന്നത് .കടലിലെ വെള്ളം പോലെയാണത്.ടീച്ചർ പറഞ്ഞുതന്നതാണത്. 

               എനിക്ക് ബ്രദർ മതി എന്നു വിചാരിച്ചതാണ് . അതുപോലെയായി .കളിക്കാൻ ഒരു കൂട്ടായി . അമ്മക്കു വേദന എടുത്തിട്ടുണ്ടാവും . പാവം അമ്മ . എനിക്ക് സങ്കടം വരുന്നുണ്ട് . എന്നെ അനിയനെ കാണിക്കാൻ ഇന്നു കൊണ്ടുപോവും . കാണാൻ ധൃതിയായി ."ഏട്ടാ " എന്ന് വിളിക്കുമോ ആവോ . അതിനവന് മലയാളം അറിയില്ലല്ലോ . അമ്മ സമ്മതിച്ചാൽ എടുക്കണം . അവനോരുമ്മകൊടുക്കണം . കുളിച്ചിട്ടുവേണം പോകാൻ .അല്ലങ്കിൽ അവന് അസുഖം വന്നാലോ . അവനെ കുത്തിവയ്ക്കും .അവൻ ഉറക്കെ കരയും . കുത്തിവയ്ക്കണ്ടായിരുന്നു .അമ്മയുടെ വയറിൽ ചെവിവച്ചു ഞാൻ വർത്തമാനം പറയാറുണ്ട്‌ . അവനൊന്നും മിണ്ടില്ല   .ചിലപ്പോൾ ചവിട്ടും . ഇന്നവനെ കാണണം.അതിനല്ലേ ഏട്ടൻ സ്കൂളിൽ നിന്ന് നേരത്തേ വന്നത് .           

No comments:

Post a Comment