മഹിഷാസുരൻ .........................
ചക്രവർത്തി തിരുമനസിന് ഒരരുളപ്പാട്. രാജ്യത്ത് ഗോമാതാവിനെ പരിപാലിക്ക്കുന്നത് കുറവ് . പോരാത്തതിന് കൊന്നുതിന്നുകയും ചെയ്യുന്നു . കാര്ഷികസംസ്ക്കാരത്തിന്റെ പ്രതീകമാണ് ഗോമാതാവ് . ഗോഹത്യ നിരോധിക്കണം. ഉത്തരവിറക്കി . ചോദ്യം ചെയ്യാനാവില്ല . രാജ്യത്ത് ചോദ്യങ്ങൾ ആദ്യം തന്നെ നിരോധിച്ചിരുന്നു .ഒരിളവ് അനുവദിച്ചു .മുപ്പത്തിയെഴ്സാമന്തരാജ്യങ്ങളി ൽ അവർക്ക് ഉചിതമായ തീരുമാനമെടുക്കാം . .
അങ്ങു തെക്ക് ഒരു കുഞ്ഞു സാമന്ത രാജ്യമുണ്ട് . അവിടെ മഹിഷാസുരന്മ്മാരുടെ ഭരണമാണ് . സ്വന്തം മാംസം പോലും നിഷിദ്ധമല്ല അവർക്ക് . ഇവിടെ ഗോഹത്യ ആകാം . അവർ തീരുമാനമെടുത്തു . ഭൂമിദേവിയെയും എന്തിന് സൂര്യഭഗവാനെ വരെ അവർ വിറ്റ് തിന്നുകഴിഞ്ഞു . നദികളും ,മലകളും ,തടാകങ്ങളും ,മരങ്ങളും ,പാറക്കൂട്ടങ്ങളും എന്നുവേണ്ട എല്ലാം വിറ്റു കാശാക്കുന്ന അസുരന്മ്മാരുടെ നാട് അടുത്തരാജ്യങ്ങളിൽ ഗോവധം നിരോധിച്ചാൽ അവിടുത്തെ ലക്ഷക്കണക്കിന് പശുക്കൾ നാട്ടിലേക്ക് വരും .അങ്ങിനെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാം . അതിനുവേണ്ടി ഒരു വലിയ മാംസ വ്യവസായ ശാലയും തുടങ്ങാം .ഉചിതമായ തീരുമാനം .
പക്ഷേ കണക്കുകൂട്ടലുകൾ തെറ്റി .ആയിരക്കണക്കിന് ,ലക്ഷക്കണക്കിന് പശുക്കൾ ദേശത്തേക്ക് ഒഴുകിയെത്തി . അവിടെ പശുക്കൾ അതിനുമാത്രം പെരുകിയിരുന്നു . പലതും വഴിക്ക് ചത്തുവീണൂ . രോഗം പരത്തി . എത്ത്ര കൊന്നുതിന്നിട്ടും തീരുന്നില്ല .രാജ്യം മുഴുവൻ പശുക്കളേക്കൊണ്ട് നിറഞ്ഞു .കുടിക്കാൻ വെള്ളവും ,മേയാൻ വയലും ഇതിനകം തന്നെ ഇല്ലാതായ ഈ ചെറു രാജ്യം ഇവറ്റകളെ കൊണ്ട് പൊറുതിമുട്ടി .
ക്ഷീരത്തിനേക്കാൾ ചോരയെ സ്നേഹിച്ച മഹിഷാസുരന് സന്തോഷമായി . ഇനി പശുവിൻ തോലുകൊണ്ടുണ്ടാക്കിയ ചെരുപ്പിട്ട് ആൾക്കാരെ ചവിട്ടി കൊല്ലാമല്ലോ .
No comments:
Post a Comment