ബേബി ഷവർ .....
മോളും കുടുംബവും അമേരിക്കയിൽ . പ്രസവസമയത്ത് കൂടെ വേണം . നാട്ടിലെ നാലുകെട്ടിൽ കൂട്ടുകുടുംബത്തിന്റെ തണലിൽ അവൾ സുരക്ഷിതയാണ് . പക്ഷേ അമേരിക്കയിൽ .....എങ്ങിനെ ...അറിയില്ല . അങ്ങിനെയാണ് പുറപ്പെട്ടത് .
അവളുടെ കൂട്ടുകാർ എല്ലാവരും കൂടി ഒത്തുകൂടുന്ന ഒരു പരിപാടിയുണ്ട് .ചെല്ലണം . അവളെ അറിയിച്ചിരുന്നില്ല . സസ്പൻസ് നിലനിർത്തണം . ചെന്നിറങ്ങിയ ഉടനെ ആണ് . എങ്കിലും പോയി .അവിടെ ചെന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി .മോൾക്കുവേണ്ടി അവിടെ ഒരുവലിയ വിരുന്നോരുക്കിയിരിക്കുന്നു . "ബേബി ഷവർ " . ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് അനുഗ്രഹവർഷം ചൊരിയുന്ന ഒരു ചടങ്ങ് .ഏതാണ്ട് ഒരു നൂറുപേരോളം കാണും . എല്ലാവരും അവൾക്ക് ആശംസ അർപ്പിക്കുന്നു .സമ്മാനങ്ങൾ കൊടുക്കുന്നു . ഉണ്ടാകുന്ന കുഞ്ഞിന് വേണ്ട എല്ലാം ആ സമ്മാനങ്ങളിൽ പെടുന്നു . പിന്നെ അവളെക്കൊണ്ട് കേക്ക് മുറിപ്പിച്ചു വിതരണം ചെയ്യിക്കുന്നു .
അന്ന്യോന്ന്യം ആശ്രയിക്കാത്ത അമേരിക്കൻ സംസ്ക്കാരത്തിൽ സ്നേഹ സഹായ ഹസ്തവുമായി ഹൃദയസ്പർശിയായ ഒരു കൂട്ടായ്മ്മ . ഒരുപിറവിയുടെ മനസം ങ്കർഷത്തിൽനിന്നു അവൾ പെട്ടന്ന് മുക്ത്തയായപോലെ .അവളുടെ പിരിമുറുക്കം കുറഞ്ഞുവരുന്നത് ഞാനറിഞ്ഞു .മോളുടെ ഈ സന്നിദ്ധ ഖ ട്ടത്തിൽ അവളെ ഹൃദയത്തിൽ ത്തട്ടി സഹായിക്കാൻ ഒരുപാടുപേർ ! .എന്റെയും കണ്ണുനഞ്ഞുപോയി . ആ കറകളഞ്ഞ സൌഹൃദത്തിനു മുമ്പിൽ .....
No comments:
Post a Comment