മുത്തശ്ശാ രാത്രി ആകണ്ടായിരുന്നു ......................
രാത്രി ആകണ്ടായിരുന്നു . രാത്രി ആയാൽ അച്ചുവിന് സങ്കടം വരും .ഇന്ന് അമ്മയുടെ കൂടെ കിടക്കാൻ പറ്റില്ല . ഇനി "ടെൻ ഡയ്യിസ്കിടക്കാൻ പറ്റില്ല . എന്ന് അമ്മമ്മ പറഞ്ഞു . അച്ചു രാത്രിയിൽ ഉറക്കത്തിൽ ചവിട്ടും . അപ്പോൾ അമ്മക്ക് ഓപ്പറേഷൻ ചെയ്തിടത്ത് വേദനയെടുക്കും .. പാച്ചു ആണ് അമ്മയുടെകൂടെ . അവൻറെ കുഞ്ഞു കാലാണ് .അവൻ ചവിട്ടില്ല .
മുത്തശ്ശാ അച്ഛനിന്നലെ അച്ചുവിന് ഒരു ചെറിയ കട്ടിൽ വാങ്ങി .എന്തൊരു ഭംഗിയാണന്നോ ആകട്ടിലിനു . പക്ഷേ എനിക്കിഷ്ടായില്ല ."ടെൻ ഡയ്സ് "കഴിഞ്ഞാലും എന്നേ ആ കട്ടിലിലേ കിടത്തൂ . എനിക്കറിയാം . അതിനാണത് .അച്ഛന്റേം അമ്മയുടെയും കട്ടിലിനോട് ചേർത്താണിട്ടിരിച്കുന്നത്. എന്നാലും അമ്മേ കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റില്ല . അതാ സങ്കടം . അമ്മക്കും സങ്കടം കാണും .പക്ഷേ അമ്മക്കു പാച്ചുവുണ്ടല്ലോ .അതുകൊണ്ട് അമ്മക്ക് കുറച്ചു സങ്കടെ കാണൂ . അമ്മയുടെ സങ്കടം കണ്ടാൽ അച്ചു കരയും ....സാരമില്ല .അച്ഛന്റെ കൂടെ കിടക്കാം . അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കിടക്കും .ചിലപ്പോൾ അച്ഛന്റെ മേൽ കയറിക്കിടക്കും . അച്ഛനെ അച്ചുന് ഭയങ്കര ഇഷ്ട്ടാ ....എന്നാലും അച്ചൂന് സങ്കടം വരുന്നുണ്ട് . മുത്തശ്ശാ ആ കട്ടിൽ തിരിച്ചുകൊടുക്കാൻ അച്ഛനോട് പറയ്യോ ?........................
No comments:
Post a Comment