Friday, March 20, 2015

  വെൽക്കം ടു പാച്ചു ...

      മുത്തശ്ശാ ഇന്നു പാച്ചു വരും ആശുപത്രിയിൽ നിന്ന് .  മുത്തശ്ശൻറെ  പേരാണ്  അവനിട്ടിരിക്കുന്നത് . പരമേശ്വരന്റെ മലയാളം പാച്ചു .പാസ്പോർട്ടിൽ "ഈശ്വർ ".അച്ഛൻ പറഞ്ഞതാണ് .മുത്തശ്ശന് ഇഗ്ലീഷ് അറിയുവോ . അമേരിക്കയിൽ ഇഗ്ലീഷ് ആണ് .അവനെ വെൽക്കം ചെയ്യണം . അമ്മക്കും ,അച്ഛനും സർപ്രൈസ് ആകണം.  അതിനാണീ ബലൂണുകൾ ."വെൽക്കം ടു പാച്ചു ബൈ അച്ചു ". ...നല്ല കളർ ചോക്കുകൊണ്ട് എഴുതണം .പക്ഷേ അവന് വായിക്കാനറിയില്ല . ഞാൻ പറഞ്ഞുകൊടുക്കും . പിന്നെ കളിപ്പാട്ടങ്ങൾ വയ്ക്കണം . നല്ല സ്പോഞ്ചി ആയതുമതി . അവന് വേദനിച്ചാലോ . ഡിനോസറും ,ട്രാൻസ്പ്പോര്ടരും വേണ്ട . അവൻ പേടിക്കും . അവൻ കുഞ്ഞു കുട്ടിയല്ലേ . ഒരു ഉണ്ണികൃഷ്ണനും കൂടി ആകാമായിരുന്നു . 

      അനിയനുവേണ്ടി ഞാൻ സ്കൂളിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു .ജോബിന് മാത്രം രണ്ടെണ്ണം കൊടുത്തു .എൻറെ ബെസ്റ്റ് ഫ്രണ്ടല്ലേ  .അമ്മയുടെ "വൂമ്പിൽ " നിന്ന് ബേബി ഉണ്ടായിക്കഴിഞ്ഞാൽ ഉടനെ നമ്മൾ തൊടരുതെന്ന് അവൻ പറഞ്ഞു .ഞാൻ തൊടും . മടിയിൽ വച്ചു തന്നാൽ എടുക്കും .പക്ഷേ മൂത്ര മോഴിച്ചാൽ . സാരമില്ല .എൻറെ അനിയനല്ലേ .കുളിച്ചിട്ടേ എടുക്കാവൂ .  അതുപോലെ ജേംസ് പോകാൻ കയ്യിൽ മരുന്ന് പെരട്ടും . അതൊക്കെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് .ജലദോഷം വരാതിരുന്നാൽ മതിയായിരുന്നു . 

     ഇപ്പോ നമ്മൾ "ഫോർ ബോയ്സ് " ആകും . അമ്മേം അമ്മമ്മേം നമുക്ക് തോപ്പിക്കാം . .....       

No comments:

Post a Comment