Sunday, March 15, 2015

  സൂര്യഭഗവാനെ മാപ്പ് ..........

   അമേരിക്കയിൽ ഇന്ന് തണുപ്പ് -22 ഡിഗ്രീ ആണ് . സഹിക്കാൻ പറ്റില്ല . മുൻകരുതൽ വേണം . എന്നു പറഞ്ഞിരുന്നതാണ് . പക്ഷേ നാട്ടിലെ 35- ഡിഗ്രി ചൂടിനേക്കാൾ എത്ര ഭേദം . സൂര്യഭഗവാന്റെ ഈ കടുത്ത പരീക്ഷണത്തിൽ നിന്നും ഒരു മോചനവുമായല്ലോ .അത്രയെ ചിന്തിച്ചുള്ളൂ .പക്ഷേ ......

..    വിമാനം ലാൻഡ്‌ ചെയുന്നതിന് മുമ്പ് തന്നെ അറിഞ്ഞു . മഞ്ഞിൽപ്പുതച്ച ധവള ഭൂമിയെ ക്കണ്ടു . വിമാനത്താവളത്തിൽനിന്നു മോളുടെ കാറുവരെയുള്ള ദൂരം ചെറുതാണ് . പക്ഷെ ..അവള്കൊണ്ടുവന്ന രോമക്കുപ്പായത്തിനേയും തുളച്ച് സൂചി കയറുന്നതുപോലെയുള്ള തണുപ്പിൻറെ ഭീകരത ഞാനറിഞ്ഞു . മുഖത്തെ സകലപേശികളും വലിഞ്ഞുമുറുകി . കണ്ണും ,മൂക്കും ,ചുണ്ടും തണുപ്പുകൊണ്ട് പൊട്ടിപ്പോകുന്ന പ്രതീതി . ഗ്ലാസിന്റെ മെറ്റൽ ഫ്രെയിം തണുപ്പ് ആഗീരണം ചെയ്ത് എന്നെ പോള്ളിച്ചു .  കൈപ്പത്തിയിലൂടെ തണുപ്പരിച്ചുകയറി .അതുപോലെ മഞ്ഞിൻ പാളികളിലൂടെ ഉള്ള നടത്തം . വളരെസൂക്ഷില്ലങ്കിൽ തെന്നി വീഴും . പിച്ചവച്ചു പഠിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ഒരുപ്രകാരത്തിൽ കാറിലെത്തി . ഇതിനിടെ രണ്ടുപ്രാവശ്യം തെന്നിവീണൂ .അതുപോലെ വായുദേവനും എന്നെ വെറുതെവിട്ടില്ല .എൻറെ പേരക്കുട്ടി എൻറെ കൈ പിടിച്ചു . 

      നാട്ടിലെ 35-ഡിഗ്രീ ചൂടിൽ വിയർത്തുകുളിച്ച് നടന്നുവന്ന് തണുത്ത വെള്ളത്തിൽ ഒരുനല്ല കുളികുളിച്ചുകഴിയുംപോൾ കിട്ടുന്ന ആ സുഖം ......അതാണിതിലും ഭേദം .സൂര്യഭഗവാനെ എൻറെ അഹങ്കാരത്തിന് മാപ്പ് ......     

No comments:

Post a Comment