Wednesday, June 29, 2016

ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ -[ നാലുകെട്ട് -70 ]
      വർഷങ്ങൾക്കുമുമ്പാണ് നമ്മുടെ പൂര്വസൂരികൾക്ക് ഒരു സരസ്വതീക്ഷേത്രം എന്ന ആശയം ഉദിച്ചത് .അന്ന് അവർ  'സർ.സി .പി രാമസ്വാമിയെ കാണുന്നു .അദ്ദേഹമാണ് ഈ സ്കൂൾ അനുവദിച്ചു തന്നത് .സർ.സി പി  യെപ്പോലും അത്ഭുതപ്പെടുത്തി  "കുറിച്ചിത്താനം ഹൈ സ്കൂൾ "എന്നാണന്നതിന് പേരുനല്കിയതു് . ആ മഹത്തായ സെക്കുലർ സ്വഭാവം ഈ സ്ഥാപനത്തിൽ ഇന്നും നിലനിൽക്കുന്നു .അതിൻറെ സത്തയിൽ . 
                  ഗുരുവായൂര് കുറൂരമ്മയേപ്പോലെ പൂത്തുർക്കോവിൽ ഭക്തയായിരുന്നു ചേന്നാട്ടമ്മ . അവർക്ക് കുട്ടികൾ ഇല്ലാതെ അന്യം നിൽക്കുമെന്നായപ്പോൾ സ്വന്തം ഭൂമി മുഴുവൻ പൂത്ത്റുകോവിലപ്പന് സമർപ്പിച്ചു .കുട്ടികളില്ലാതെ വിഷ്‌ണുപാദം പൂകിയ ആ ഭക്ത നൽകിയ ഭൂമി മുഴുവൻ ഒരു മഹത്തായ 'പുനർദാനത്തിലൂടെ 'ദേവസ്വം ഭാരവാഹികൾ ഈ സ്‌കൂളിനായി വിട്ടു കൊടുക്കുകയാണ് ചെയ്തത് . ഇന്ന് ആ മുറ്റത്ത് ആയിരക്കണക്കിന് കുട്ടികൾ ഓടിക്കളിക്കുന്നു .അന്നത്തെ ഉൽപ്പ തിഷ്‌ണുക്കളായ  ഊരാൺമക്കാർ അമ്പലത്തിലെ നിത്യനിദാനം വെട്ടിക്കുറച്ചും,മറ്റാർഭാടങ്ങൾ കുറച്ചും ആണ് പിന്നീട് ഈ സരസ്വതീ ക്ഷേത്രം നിലനിർത്തിയത് .
      ഇന്ന് ആ സ്കൂൾ പടർന്നുപന്തലിച്ചിരിക്കുന്നു .ഹയർ സെക്കന്റരി തലം വരെ എത്തിനിൽക്കുന്നു . ശ്രീകൃഷ്ണ സ്പോർട്സ് അക്കാഡമി ,,ക്‌ളാസിക് തീയേറ്റർ . സ്റ്റുഡന്റ്സ് പോലീസ് ,സ്റ്റുഡൻസ് ഫാം എന്നു വേണ്ട കുട്ടികളുടെ സമഗ്രവികസനത്തിനുതകുന്ന ഒരു   "സെന്റർ ഓഫ് എക്സലൻസ് "  ആയി ഈ സ്ഥാപനം വളർന്നിരിക്കുന്നു .ഇതിനനുബന്ധമായി പ്രീ പ്രൈമറി കുട്ടികൾക്കായി "ശ്രീകൃഷ്ണാ പബ്ലിക് സ്കൂളും " പുതിയതായി തുടങ്ങി ..
      സ്കൂൾ മുറ്റത്തുള്ള "ചെന്നാട്ടമ്മ സ്‌മൃതി മണ്ഡപത്തിൽ "വിളക്കുവച്ചു പുഷ്പ്പാർച്ചന നടത്തി പരീക്ഷക്ക്‌ പോകുന്ന കുട്ടികളെ ഉണ്ണി കണ്ടിട്ടുണ്ട് . മറ്റു ക്ഷേത്രങ്ങൾ പോലെ ഈ സരസ്വതീ ക്ഷേത്രവും ഉണ്ണിയുടെ മനസിൽ ഒരഭിമാനമായി നില നിൽക്കുന്നു . .ഇതിൻറെ വളർച്ചയിൽ എളിയ തോതിൽ ഭാഗഭാക്കായതിൽ അഭിമാനിക്കുന്നു  
  

l

Monday, June 27, 2016

അച്ചുവിൻറെ അർജെന്റീന തോറ്റു മുത്തശ്ശാ ....[അച്ചു ഡയറി -124 ]

   മുത്തശ്ശാ അച്ചു കോപ്പാ അമേരിക്കാ കാണാറുണ്ട് . അർജെന്റീന ആയിരുന്നു അച്ചുവിന്റെ "ഫേവറേറ്റ് ടീ ൦ . ഏറ്റവും ഇഷ്ടം മെസ്സിയേയും . അവർക്ക് കപ്പ് കിട്ടണമെന്ന് അച്ചു ഉണ്ണികൃഷ്ണനോട് പ്രാർഥിച്ചതാ .പക്ഷേ തോറ്റുപോയി . നല്ല രണ്ടു ചാൻസ് കിട്ടിയതാ .അതു നഷ്‌ട്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ പെനാൽട്ടി ഷൂട്ടിലേക്ക് പോകില്ലായിരുന്നു . അവസാനം അച്ചുവിന് ടെൻഷൻ ആയി . മെസ്സിയുടെ പെനാൽട്ടി പോയപ്പോൾ അച്ചുവിന് സങ്കടായി . മെസ്സിയുടെ "റെയിൻബോ  ഗോളുകൾ " അച്ചു കണ്ടിട്ടുണ്ട് .മെസ്സിക്ക് എന്താ പറ്റിയെ ?. അർജന്റീന അവസാനം തോറ്റു . അച്ചുവിന് കരച്ചിലുവന്നു . മെസിയും   കരഞ്ഞുപോയി .അച്ചു ടീ .വി യിൽ കണ്ടു .
       മെസി സങ്കടം കൊണ്ട് " ഇന്റർ നാഷണൽ ഫുട്‍ബോളിൽ "നിന്ന് വിഡ്രാ "ചെയ്തു എന്ന് കേട്ടപ്പഴാ കൂടുതൽ സങ്കടായെ . മെസി പോകണ്ടായിരുന്നു . മെസി വെറുതെ പറഞ്ഞതാകും അല്ലേ മുത്തശ്ശാ .തിരിച്ചുവരുവായിരിക്കും . ആരാ മെസ്സിയോട് പറയാ ?.മാറഡോണ പറഞ്ഞാൽ ചിലപ്പം കേക്കുവായിരിക്കും   .

Sunday, June 26, 2016

  കുര്യനാട് ചെറുവള്ളികാവ് -[ നാലുകെട്ട് -69 ]

     തറവാട്ടിൽ അച്ഛനും മുത്തശ്ശനും ഏറ്റവും പരിഗണന നൽകിയ ഒരു കാവാണ് ചെറുവള്ളിക്കാവ് .സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരാരാധനാലയം . അത് പണ്ട് ഇവിടുത്തെ ഉടമസ്ഥതയിലായിരുന്നു എന്ന് പറയപ്പെടുന്നു . ഒരു തപസ്സുപോലെ യാതൊരു ലാഭേച്ഛയും കൂടാതെ ആണ് അച്ഛൻ അവിടെ ശാന്തി കഴിച്ചിരുന്നത് . രണ്ട് മൈൽ നടന്നുവേണം അവിടെ എത്താൻ .അന്നവിടെ കാട്ടുപ്രദേശമായിരുന്നു . കാടിന്റെ വന്യതയും ഇടിഞ്ഞുപൊളിഞ്ഞ കാവും ,അവിടെ ഭദ്രകാളിയും യക്ഷിയും !വെള്ളംകോരുന്ന ആ പൊട്ടക്കിണറും എല്ലാം കൂടെ ഒരു ഭീകരാന്തരീക്ഷം .ഉണ്ണി ഓർക്കുന്നു .സ്വയം ഭൂ ആയ ബാലഭദ്രയാണ് അവിടുത്തെ പ്രതിഷ്ട .ദക്ഷിണാമൂർത്തിയും  ,ഗണപതിയും അന്ന് പ്രധാന ശ്രീകോവിലിൽ തന്നെയാണ് . ഉഗ്ര രൂപിയായ യക്ഷി ക്ഷേത്രത്തിൻറെ സംരക്ഷണ ഭാവത്തിൽ സ്ഥിതിചെയ്യുന്നു . കവിപാടിയ പോലെ രത്‌ന  മാല ധരിച്ച കൃഷ്ണനേക്കാൾ തുളസിമാല ധരിച്ച കൃഷ്ണനെ ഇഷ്ട്ടപ്പെടുന്ന ആ ഉദാത്ത സംസ്ക്കാരം ഈ തറവാടിൻറെ പൈതൃകം ആയിരുന്നു .ഉണ്ണി ഓർത്തു . ഒന്നും ഇല്ലാത്തവരെ ആണ് നാം സഹായിക്കണ്ടത് ..അച്ഛൻ പറയാറുണ്ട് .

  കൂട്ടിക്കാലത്തു അച്ചന്റെ കൂടെ നടന്ന് പോയിട്ടുണ്ട് . നൈവേദ്യ൦ വച്ചു പകർന്ന ആ ഓട്ടുരുളിയിൽ സ്വൽപ്പം നെയ്യ് ഒഴിച് തകരയിലയും ,തഴുതാമ ഇലയും അരിഞ്ഞിടും .പൂജ കഴിഞ്ഞു വരുമ്പഴേക്കും അത് നറുമണം പൊഴിച് നല്ലവണ്ണം ഉലന്നിരിക്കും .അതിൽ നേദ്യച്ചോർ ഇട്ട് ഉപ്പും കൂട്ടി ഇളക്കും . അതാണ് അന്നത്തെ പ്രഭാദഭക്ഷണം .ഇന്നും അതോർക്കുമ്പോൾ ഉണ്ണിയുടെ വായിൽ വെള്ളമൂറും . .അന്ന് ഇടിംജുപോളിഞ്ഞു കിടന്നിരുന്ന ആ കാവ് ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലാണ് .

Thursday, June 23, 2016

സെൻറ് തോമസ് പള്ളി --[നാലുകെട്ട് -68 ]

          കുറിച്ചിത്താനം സെൻറ് തോമസ് പള്ളിയുമായി ഈ തറവാടിൻറെ സൗഹൃദത്തെ പറ്റി മുത്തശ്ശൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഒരു കുരിശ് പള്ളി മാത്ര മായിരുന്ന പള്ളി പുതുക്കിപ്പണിതിട്ട് നൂറ് വർഷത്തോളമേ ആയുള്ളൂ . അവിടുത്തെ വികാരിയായിരുന്ന ഫാദർ ഇമ്മാനുവൽ വെട്ടുവഴി ഈ കുടുംബവുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു . അദ്ദേഹമാണ് ഈ പള്ളിയും ഈ തറവാടുമായുള്ള ബന്ധം പറഞ്ഞുതന്നിരുന്നത് .ഹിന്ദു മിത്തോളജിയിൽ തല്പരനായിരുന്ന അദ്ദേഹവുമായി പലപ്പഴും സംവാദത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

        ബിഷപ്പ് പറഞ്ഞതനുസരിച് ഒരാൾ ഒരു ദിവസം ഈ തറവാട്ടിൽ വന്നിരുന്നു . കുറിച്ചിത്താനത്ത് പുതുമന ഇല്ലത്ത് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം ഉണ്ട് . അതിൻറെ വിവരം അറിയാനാണ് വന്നത് . " അർണ്ണോസ് പാതിരിയുടെ കൂദാശപ്പാനയുടെ " ഒറിജിനൽ താളിയോല .902 -ൽ എഴുതിയ ആ താളിയോല എങ്ങിനെയാണ് അവിടെ എത്തിയത് എന്ന ഒരു ഗവേഷണത്തിനായിരുന്നു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്‌ . അച്ഛൻറെ അമ്മാത്താണ് പുതുമന .അതിൻറെ അന്വേഷണത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാനും സാധിച്ചിരുന്നു .  അർണ്ണോസ് പാതിരി അങ്കമാലിയിൽ ഉണ്ടായിരുന്ന ഒരു നമ്പൂതിരി ഇല്ലത്ത് സംസ്കൃതം പഠിക്കാനായി താമസിച്ചതിൻറെ രേഖകൾ ഉണ്ടത്രേ . ആ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമാകാം ആ അമൂല്യ ഗ്രന്ഥം ഇവിടെ എത്തിയത് എന്നായിരുന്നു അദ്ദേഹത്തിൻറെ കണ്ടെത്തൽ . എന്തായാലും അതു പുസ്തകമായപ്പോൾ അതിൽ വളരെ പ്രാധാന്യത്തോടെ പുതുമനയെപ്പറ്റിയും അവിടുന്ന് ഈ ഗ്രന്ഥം ലഭിച്ചതിനെ പ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്    
സെൻറ് തോമസ് പള്ളി --[നാലുകെട്ട് -68 ]

          കുറിച്ചിത്താനം സെൻറ് തോമസ് പള്ളിയുമായി ഈ തറവാടിൻറെ സൗഹൃദത്തെ പറ്റി മുത്തശ്ശൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഒരു കുരിശ് പള്ളി മാത്ര മായിരുന്ന പള്ളി പുതുക്കിപ്പണിതിട്ട് നൂറ് വർഷത്തോളമേ ആയുള്ളൂ . അവിടുത്തെ വികാരിയായിരുന്ന ഫാദർ ഇമ്മാനുവൽ വെട്ടുവഴി ഈ കുടുംബവുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു . അദ്ദേഹമാണ് ഈ പള്ളിയും ഈ തറവാടുമായുള്ള ബന്ധം പറഞ്ഞുതന്നിരുന്നത് .ഹിന്ദു മിത്തോളജിയിൽ തല്പരനായിരുന്ന അദ്ദേഹവുമായി പലപ്പഴും സംവാദത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

        ബിഷപ്പ് പറഞ്ഞതനുസരിച് ഒരാൾ ഒരു ദിവസം ഈ തറവാട്ടിൽ വന്നിരുന്നു . കുറിച്ചിത്താനത്ത് പുതുമന ഇല്ലത്ത് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം ഉണ്ട് . അതിൻറെ വിവരം അറിയാനാണ് വന്നത് . " അർണ്ണോസ് പാതിരിയുടെ കൂദാശപ്പാനയുടെ " ഒറിജിനൽ താളിയോല .902 -ൽ എഴുതിയ ആ താളിയോല എങ്ങിനെയാണ് അവിടെ എത്തിയത് എന്ന ഒരു ഗവേഷണത്തിനായിരുന്നു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്‌ . അച്ഛൻറെ അമ്മാത്താണ് പുതുമന .അതിൻറെ അന്വേഷണത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാനും സാധിച്ചിരുന്നു .  അർണ്ണോസ് പാതിരി അങ്കമാലിയിൽ ഉണ്ടായിരുന്ന ഒരു നമ്പൂതിരി ഇല്ലത്ത് സംസ്കൃതം പഠിക്കാനായി താമസിച്ചതിൻറെ രേഖകൾ ഉണ്ടത്രേ . ആ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമാകാം ആ അമൂല്യ ഗ്രന്ഥം ഇവിടെ എത്തിയത് എന്നായിരുന്നു അദ്ദേഹത്തിൻറെ കണ്ടെത്തൽ . എന്തായാലും അതു പുസ്തകമായപ്പോൾ അതിൽ വളരെ പ്രാധാന്യത്തോടെ പുതുമനയെപ്പറ്റിയും അവിടുന്ന് ഈ ഗ്രന്ഥം ലഭിച്ചതിനെ പ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്    
സെൻറ് തോമസ് പള്ളി --[നാലുകെട്ട് -68 ]

          കുറിച്ചിത്താനം സെൻറ് തോമസ് പള്ളിയുമായി ഈ തറവാടിൻറെ സൗഹൃദത്തെ പറ്റി മുത്തശ്ശൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഒരു കുരിശ് പള്ളി മാത്ര മായിരുന്ന പള്ളി പുതുക്കിപ്പണിതിട്ട് നൂറ് വർഷത്തോളമേ ആയുള്ളൂ . അവിടുത്തെ വികാരിയായിരുന്ന ഫാദർ ഇമ്മാനുവൽ വെട്ടുവഴി ഈ കുടുംബവുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു . അദ്ദേഹമാണ് ഈ പള്ളിയും ഈ തറവാടുമായുള്ള ബന്ധം പറഞ്ഞുതന്നിരുന്നത് .ഹിന്ദു മിത്തോളജിയിൽ തല്പരനായിരുന്ന അദ്ദേഹവുമായി പലപ്പഴും സംവാദത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

        ബിഷപ്പ് പറഞ്ഞതനുസരിച് ഒരാൾ ഒരു ദിവസം ഈ തറവാട്ടിൽ വന്നിരുന്നു . കുറിച്ചിത്താനത്ത് പുതുമന ഇല്ലത്ത് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം ഉണ്ട് . അതിൻറെ വിവരം അറിയാനാണ് വന്നത് . " അർണ്ണോസ് പാതിരിയുടെ കൂദാശപ്പാനയുടെ " ഒറിജിനൽ താളിയോല .902 -ൽ എഴുതിയ ആ താളിയോല എങ്ങിനെയാണ് അവിടെ എത്തിയത് എന്ന ഒരു ഗവേഷണത്തിനായിരുന്നു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്‌ . അച്ഛൻറെ അമ്മാത്താണ് പുതുമന .അതിൻറെ അന്വേഷണത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാനും സാധിച്ചിരുന്നു .  അർണ്ണോസ് പാതിരി അങ്കമാലിയിൽ ഉണ്ടായിരുന്ന ഒരു നമ്പൂതിരി ഇല്ലത്ത് സംസ്കൃതം പഠിക്കാനായി താമസിച്ചതിൻറെ രേഖകൾ ഉണ്ടത്രേ . ആ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമാകാം ആ അമൂല്യ ഗ്രന്ഥം ഇവിടെ എത്തിയത് എന്നായിരുന്നു അദ്ദേഹത്തിൻറെ കണ്ടെത്തൽ . എന്തായാലും അതു പുസ്തകമായപ്പോൾ അതിൽ വളരെ പ്രാധാന്യത്തോടെ പുതുമനയെപ്പറ്റിയും അവിടുന്ന് ഈ ഗ്രന്ഥം ലഭിച്ചതിനെ പ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്    

Tuesday, June 21, 2016

മുത്തശ്ശാ ഇവിടെ കരടി ഇറങ്ങി --[അച്ചു ഡയറി -123 ]

        മുത്തശ്ശാ അച്ചുവിൻറെ വെക്കേഷൻ "സ്പോയിൽ "ആയി .അമേരിക്കയിൽ അച്ചുവിൻറെ "കംമ്യൂണിറ്റിയിൽ "കരടി ഇറങ്ങി . കുട്ടികൾ പുറത്തിറങ്ങരുതെന്ന് പോലീസ് പറഞ്ഞിരിക്കുകയാ .എങ്ങിനെയാ ഇനി പുറത്തുപോയി കളിക്കാ .ഫ്രണ്ടസ്സ് എല്ലാവരും കൂടി കളിക്കാൻ പ്ലാനിട്ടിരുന്നതാ . ഇനി എന്താ ചെയ്യാ ?. വലിയ കരടിയാണന്നാ പറഞ്ഞേ . മൗഗ്ലിയുടെ കൂട്ടുകാരനായിരിക്കും .എന്നാൽ പേടിക്കാനില്ല .അവൻ കുട്ടികളെ ഉപദ്രവിക്കില്ല . അടുത്ത കാട്ടിൽ നിന്ന് വഴി തെറ്റി വന്നതാവും . അതുവേഗം കാട്ടിലേക്ക് പോയാൽ മതിയായിരുന്നു . പുറത്ത് വാതിൽ തുറന്നിടാനും പേടിയാ .വീടിനകത്ത് കയറിയാലോ ? പോലീസ് പിടിച്ചാൽ ചിലപ്പോൾ "സൂ " വിൽ ആക്കും .അത് വേണ്ടായിരുന്നു .അവൻറെ അമ്മക്കും അച്ഛനും സങ്കടാവില്ലേ ? അതിനെ വെടിവച്ചു കൊല്ലണംന്നാ ഫ്രണ്ട്സ്‌ പറയുന്നേ .പാവം അത് വേണ്ടാ .     
          പക്ഷേ ഇന്നലെ അച്ചൂന് സങ്കടായി . ആ കരടിയെ ഒരു വണ്ടി ഇടിച്ചു . അത് ചത്തുപോയി !.കൂട്ടുകാർക്കൊക്കെ സന്തോഷായി  കളിക്കാൻ വിളിച്ചതാ .പക്ഷേ അച്ചുവിന് ഇന്ന് കളിക്കാൻ തോന്നണില്ല   . ആ പാവം കരടി ചാകണ്ടായിരുന്നു .

Monday, June 20, 2016

   മള്ളിയൂരിൽ  ത്രി ദേവോ സംഗമം -{നാലുകെട്ട് -67  }
      ഇന്ന് മള്ളിയൂർ ഇല്ലാത്ത മള്ളിയൂർ ഇല്ലത്ത് പോയി . അദ്ദേഹം ഉപയോഗിച്ചിരുന്ന ആ മുറിയിൽ കാലെടുത്ത് വച്ചപ്പഴേ ഒരു വൈദ്യുതി പ്രവാഹം ശരീരത്തെ ബാധിച്ചപോലെ . ആ പുണ്യ ക്ഷേത്രം ത്രിദേവോ സംഗമമായിരുന്നു ഉണ്ണിക്ക് . ഗണപതിയും ,ശ്രീകൃഷ്ണനും  പിന്നെ സാക്ഷാൽ മള്ളിയൂർ ശങ്കരൻനമ്പൂതിരിയും . ഒരു ദേവനാണോ ,ഋഷിയാണോ ,അതോ മനുഷ്യനോ  പലപ്പഴും ഉണ്ണിക്ക് സംശയം തോന്നിയിട്ടുണ്ട് .
        ഉണ്ണിയുടെ മനസ്സ് വളരെ പിറകോട്ട് പോയി .അന്ന് കുറിച്ചിത്താനത്ത് ആഘണ്ഡനാമം പതിവുണ്ട് . അതുതുടങ്ങി വച്ചത് മള്ളിയൂർ ആണ് . തറവാട്ടിൽ അത് നടക്കുമ്പോൾ വൈകിട്ട് മള്ളിയൂരിന്റെ പ്രഭാഷണം .അമ്മയുടെ ആഗ്രഹമായിരുന്നു . അദ്ദേഹത്തെ കണ്ട് വിവരം അറിയിച്ചു . അന്നദ്ദേഹത്തിന് തിരക്കായിരുന്നു .ചത്രുദ്ധി അടുത്തു . അമ്പലത്തിൽ ഒരു തയ്യാറെടുപ്പും ആയില്ല . അന്ന് അദ്ദേഹം സാമ്പത്തികമായും ബുദ്ധിമുട്ടനുഭവിച്ചിരുന്നു . വരില്ല എന്നുതന്നെ തോന്നി . എന്നാൽ എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അദ്ദേഹം എത്തി .ആതും നടന്ന് . പ്രഭാഷണം നടത്തി . അമ്മയ്ക്കും എല്ലാവർക്കും അതോരനുഗ്രഹമായിരുന്നു . "ചത്രുദ്ധിയുടെ നോട്ടീസ് ആയില്ല .ആരും ശ്രമിക്കാനില്ല .പക്ഷേ എല്ലാം നടത്തി ത്തരാൻ ഒരാളുണ്ട് ." അതൊരു ആല്മ്മഗതമായിരുന്നു . അന്നുരാത്രി തന്നെ വിശദവിവരങ്ങൾ ചേർത്ത് ,ആയിരം നോട്ടീസ് അടിച്ച് അതിരാവിലെ മള്ളിയൂരെത്തിച്ചു കൊടുത്തു . തേവാരം കഴിഞ്ഞെത്തിയ അദ്ദേഹം നോട്ടീസ് കെട്ട് കണ്ട് അത്ഭുതപ്പെട്ടു .പിന്നീട് കണ്ടപ്പോൾ അദ്ദേഹം രണ്ട് കയ്യും തലയിൽ വച്ചനുഗ്രഹിച്ചത് ഉണ്ണി ഇന്നും ഓർക്കുന്നു .
           ആദ്യ ഭാഗവത സത്രവും ,25-മത് സത്രവും കുറിച്ചിത്താനത്ത് പൂത്രുകൊവിൽ ക്ഷേത്രത്തിൽ  ആണ് നടന്നത്   അദ്ദേഹത്തിൻറെ ചൈതന്യ പ്രഭാവത്തിലാണ് അത് അത്ര ഭംഗിയായി നടന്നത് . 25-മത് സത്രത്തിന്റെ ചുമതലയുണ്ടായിരുന്നെങ്കിലും അത് ഒരു ചരിത്ര സംഭവമായത് മള്ളിയൂരിന്റെ ആദ്ധ്യാല്മ്മിക പ്രഭാവം കൊണ്ട് മാത്രമായിരുന്നു .സത്രം ഭംഗിയായി നടന്നു . അദ്ദേഹത്തിന് സന്തോഷമായി . അതിൻറെ സന്തോഷത്തിന് മള്ളിയൂര് വിളിച്ചുവരുത്തി ഒരു കസവ് ഡബിളും  വേഷ്ട്ടിയും  തന്നത് ഉണ്ണിയെ അക്ഷരാർഥത്തിൽ അമ്പരിപ്പിച്ചു .

      അതിന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് .ഈ നാലുകെട്ടിൻറെ ഏറ്റവും ഐശ്വ്വര്യ മുള്ള ഒരുനിധിയായി എന്നും അതിവിടെ ഉണ്ടാകും .             

Sunday, June 19, 2016

    കാരിപ്പടവത്ത് കാവ് --{നാലുകെട്ട് -66 ]
      ഈ തറവാടുമായി ആചാരങ്ങൾ ഇടകലർന്ന് കിടക്കുന്ന കാരിപ്പടവത്ത് കാവാണ്‌ അടുത്തത് .ഒമ്പത് കരകൾക്ക്‌ അധിപയായ ഭദ്രകാളിയാണ് അവിടുത്തെ പ്രധാന  പ്രതിഷ്ട്ട . ഇവിടേക്ക് കുംഭഭരണിക്ക്   ഇറക്കിപ്പൂജ പതിവുണ്ടായിരുന്നു . തറവാട്ടിലെ പരദേവതാ സങ്കല്പ്പവുമായുള്ള സാമ്യമോ അടുപ്പമോ ആയി ആണ് ഇതിനെ സാക്ഷിപ്പെടുത്തുന്നത് .  ഏതാണ്ട് ആയിരം വർഷത്തിൽ താഴെ പഴക്കത്തിന് രേഖകളുള്ള ഈ അതിപ്പുരാതന ക്ഷേത്രത്തിൽ ഭദ്രകാളിക്കൊപ്പം ശിവനും ,ദുർഗ്ഗയും ഉണ്ട് . ഈ ശയ്‍വ സകല്പ്പത്തിന് "കൊച്ചെറ്റുമാനൂരപ്പൻ " എന്ന് പഴമക്കാർ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട് . മൂന്ന് പ്രധാന മൂർത്തികൾ ഒരു ചുറ്റംമ്പ ലത്തിനുള്ളിൽ പടിഞ്ഞാട്ട് ദർശനമായി  ! ഇതൊ
രപൂർവതയാണ് . "കലംകരിക്കൽ " പുത്തരി നിവേദ്യവുമായി ബന്ധപ്പെട്ടതാണ ന്നുതോന്നുന്നു . പുതിയ മങ്കലവുമായി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തുന്നു ക്ഷേത്രത്തിൽ നിന്നുതന്നെ അതിൽ പാകം ചെയ്ത് പൂജിച്ച് നിവേദ്യം നല്കും .
   മുടിയേറ്റും ,ഗരുഡൻ തൂക്കവും ,ഒറ്റത്തൂക്കവും ഉണ്ണിയെ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചിട്ടുണ്ട് .അതുപോലെ ക്ഷേത്ര മൈതാനത്തിന്റെ ഒരു മൂലക്ക് കൊഴിവേട്ടുവരെ ഉണ്ടായിരുന്നു .അവരുടെ നല്ല താളത്തിൽ ഉള്ള കൊട്ടും തലയാട്ടംകളിയും അന്ന് ഉണ്ണിയുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ചിരുന്നു .
         ഗുരുവായൂരിൽ മേൽപ്പത്തൂരിന്റെ  "നാരായണീയം "പോലെ പ്രസിദ്ധമാണ് മഠ൦ ശ്രീധരൻ നമ്പൂതിരിയുടെ  "അ൦ബികാഷ്ട്ടപ്രാസം  " . ഒരുവർഷത്തെ ഈ ക്ഷേത്രത്തിലെ ഭജനത്തിനിടെ രചിച്ച ഈ  ദേവീ സ്തുതി 120 -ശ്ലോകങ്ങൾ അടങ്ങിയതാണ് . പ്രസിദ്ധ ഭിഷഗു്വരൻ  ആയിരുന്ന ഈ കവി ശ്രേഷ്ട്ടൻ ഈ താറവാട്ടിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധം ഉണ്ണി എന്നും ഒരഭിമാനമായി കരുതിയിരുന്നു   

Saturday, June 18, 2016

  അച്ചുവിൻറെ കോൺവെക്കേഷൻ   [അച്ചു ഡയറി -122 ]
    
         മുത്തശ്സാ അച്ചുവിൻറെ "കോൺവക്കേഷൻ " ആയിരുന്നു ഇന്നലെ . ഞാൻ ഒന്നാം ഗ്രയ്ഡിൽ നിന്ന് ജയിച്ച് രണ്ടിലേക്കായതിന്റെ . ടീച്ചർ എല്ലാവർക്കും നല്ല പാർട്ടി തന്നു . അച്ഛനും ,അമ്മയും ,പാച്ചുവും വന്നു .എല്ലാവരുടെയും പേരന്റ്സ് ഉണ്ടായിരുന്നു . അച്ചുവിൻറെ   "പാർട്ടി വെയർ "  മുത്തശ്സൻ തന്ന ജൂബാ ആയിരുന്നു. ജോബ്‌  കളിയാക്കുമെന്ന് വിചാരിച്ചു.  പക്ഷേ അവനിഷ്ട്ടായി . അച്ചുവിന്  "ബെസ്റ്റ് ടീം പ്ലേയർ " നുള്ള സമ്മാനവും സർട്ടിഫിക്കറ്റും കിട്ടി .  
    മിസ്‌ നിഷാ ആസാ ആണെന്റെ ടീച്ചർ .അമേരിക്കയിൽ ഇൻഡ്യയിലെപ്പോലെയല്ല .ഒന്നാം ഗ്രെയ്ടിൽ ഒരു ടീച്ചറെ ഒള്ളു . ഞങ്ങളുടെ എല്ലാ ക്കാര്യ ങ്ങൾ നോക്കുന്നതും ,പഠിപ്പിക്കുന്നതും എല്ലാം നിഷാമിസ്‌  ആണ് . അച്ചുവിനെ വലിയ ഇഷ്ട്ടാ . അച്ചുവിനും ഇഷ്ട്ടാ . കൂട്ടുകാർക്ക് പാച്ചൂനെ ഇഷ്ട്ടായി .അവനവരുടെ കൂടെ കളിച്ചു .അവൻ കരയുമെന്ന് അച്ചു പേടിച്ചു .വളരെ  "ലൌഡ് " ആയിട്ടാ അവൻ കരയുക . ഭാഗ്യം അവൻ കരഞ്ഞില്ല . കരഞ്ഞങ്കിൽ ബോർ ആയേനെ .   

Friday, June 17, 2016

സരസ്വതീക്ഷേത്രം --വിദ്യാലയം --വിദ്യാഭ്യാസ സ്ഥാപനം ...

     പണ്ട് സരസ്വതീ ക്ഷേത്രമായിരുന്നു സ്ചൂളുകൾ .അധ്യാപകരെ ദൈവ തുല്യം കണ്ടു . അവർ നമുക്ക് ഒരു ക്ഷേത്ര പവിത്രയോടെ വിദ്യ ദാനം ചെയ്തു .പിന്നീട്  അത് വിദ്യാലയമായി .അധ്യാപകരും കുട്ടികളുടെ വീടുമായി കൂടുതൽ അടുപ്പം .പി .ടി .എ  സജീവമായി .സ്ചൂളുകളിൽ ഒരു കുടുംബ അന്തരീക്ഷം സംജാതമായി . ഇപ്പോൾ അത് വിദ്യാഭ്യാസ സ്ഥാപനമായി . ഈ സ്ഥാപനവൽക്കരണത്തിൽ ഉടമസ്ഥർ ലാഭ നഷ്ട്ടം നോക്കാൻ തുടങ്ങി . വിദ്യാർഥികൾ അവരുടെ "പ്രോഡക്ട്റ്റ് " ആയി . "അൺ എക്കണോമിക്ക് "എന്നവർ ചിന്തിച്ചു തുടങ്ങി .റിയൽ എസ്റ്റേറ്റ്‌ ചിന്തകൾ അവരെ ഭരിക്കാൻ തുടങ്ങി . സ്ചൂളുകൾ പൂട്ടി അവിടെ ലാഭകരമായ മറ്റ് ബിസ്സിനസ് ചെയ്താലോ എന്ന് ചിന്തിച്ചു തുടങ്ങി . 
           നല്ല ഉയർന്ന കാഷ്ച്ചപ്പാടുള്ള  നമ്മുടെ രവീന്ദ്രൻ മാഷ്‌ [വിദ്യാഭ്യാസമന്ത്രി ] ഈ സ്ഥാപനവല്ക്കരണത്തിൽ നിന്ന് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാക്കി ഈ രംഗം ശുദ്ധീകരിക്കും എന്നുതന്നെ കരുതട്ടെ   

Tuesday, June 14, 2016

ശ്രീകൃഷ്ണനും ഒക്കത്ത്ഗണപതിയും  -[-നാലുകെട്ട് 65 ]
          അതിപുരാതന പുണ്യ ക്ഷേത്രം .ഏഴ് ഊരാന്മ്മക്കാരിൽ ഒന്ന് ഈ തറവാടാണ് .കുചേല സംഗമത്തിലെ രുക്മ്മിണീ സമേതനായ കൃഷ്ണൻ .അതാണിവിടുത്തെ പ്രതിഷ്ട്ട . സുദാമാവ്‌ കൊണ്ടുവന്ന അവിലിൽ മൂന്നാമത്തെ പിടിയും കഴിക്കാൻ തുടങ്ങുന്ന ഭഗവാനെ തടയുന്ന രുക്മ്മിണി ദേവി . ആ നിമിഷത്തിലേക്ക്‌ ഈ ദേവസങ്കൽപ്പം പ്രശ്നകാരികൾ നിർവചിച്ചിരിക്കുന്നു . ഈ സന്നിധിയിൽ വിവാഹം അത്യുത്തമമാണ് .സൌഹൃദ ഭാവത്തിൻറെ ഒരുപാസനാ മൂർത്തിയായും ഇവിടെ സങ്കൽപ്പിചിരിക്കുന്നു .
      പടിഞ്ഞാട്ട് ദർശനമുള്ള അപൂർവ്വം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണിത് . അതുപോലെ ഇടത്തുവശത്ത്  ശ്രീകോവിലിനോട്  ചേർന്ന് ബാലഗണപതി .  "ഒക്കത്ത് ഗണപതി " എന്നാണ് സങ്കല്പം . സാക്ഷാൽ ഭഗവാൻറെ ഒക്കത്തിരിക്കുന്ന ഉണ്ണിഗണപതി . ! എത്ര ഉദാത്തമായ സങ്കല്പം .ഉണ്ണി ഓർത്തു . മള്ളിയൂർ നേരേ മറിച്ചാണ് സങ്കല്പം .
        "പൂത്തൃക്കോവിൽ ചന്ദ്രകാന്ത പ്പതക്കം "  ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് . ചന്ദ്രകാന്തം ഭഗവാൻറെ ജന്മ്മനക്ഷത്രകല്ലാണ് .ഏതു നാളുകാർക്ക് വേണമെങ്കിലും ചന്ദ്രകാന്തം ധരിക്കാം .സ്വർണ്ണത്തിന്റെ ആലിലയിൽ ചന്ദ്രകാന്തം പതിച്ച മനോഹര ലോക്കറ്റ്  {പൂത്ത്രുക്കൊവി ൽ ചാന്ദ്രകാന്തപ്പതക്കം }   .പന്ത്രണ്ട് ദിവസം ഭഗവാൻറെ പീOത്തിൽ വച്ച് പൂജിച്ച് ഭക്ത്തർക്ക് നല്കുന്നു ".ഏകാദശി വിളക്ക് "  ആണ് പ്രധാന ഉത്സവം .ഗുരുവായൂർ ഏകാദശി . അതുപോലെ ഇവിടുത്തെ പല ചടങ്ങുകളും ഗുരുവായൂരുമായി സാമ്യ മുള്ളതുകൊണ്ടാവാം "തെക്കൻ ഗുരുവായൂർ"  എന്ന്  ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുള്ളത് . കുറിച്ചിത്താനം -മണ്ണക്കനാട്  .എന്നീ രണ്ട് ഗ്രാമങ്ങളുടെ സൌഹൃദ സ൦ഗമത്തിനാകാം ഈ ക്ഷേത്രത്തിലെ ആറാട്ട്‌ മണ്ണക്കനാട് ചിറയിൽ ഗണപതി സന്നിധിയിലാക്കിയത്
      ആദ്യ  "ഭാഗവതസത്രവും ഇരുപത്തിഅഞ്ചാമതു സത്രവും ഈ തിരു സന്നിധിയിൽ ശ്രീ .മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ മുൻകൈൽ ആണ് നടന്നത് .
   "ദശാവതാര ദർശനം " എന്ന ആശയം മുത്തശ്ശൻറെ ഒരു സ്വപ്നമായിരുന്നു . ഗുരുവായൂർ നിന്ന് നിർമ്മാല്യം തൊഴുത്‌ പൂത്ത്രുക്കൊവിലിൽ {തെക്കൻ ഗുരുവായൂർ } എത്തി ഇവിടെ തങ്ങി പിറ്റേ ദിവസം വെറൊരുവഴിക്കു ഗുരുവായൂർ തിരിച്ചെത്തുക .ഈ പരിക്രമണം പൂർത്തിയാകുമ്പോൾ ,അവതാര പ്രതിഷ്ട്ടകൾ ഉള്ള അമ്പലങ്ങൾ ദർശിച് ദശാവതാരദർശനം സാധ്യമാകും .      
           പണ്ട് " വാരസദ്യ " ഉണ്ണാൻ മുത്തശ്ശൻറെ കൈ പിടിച്ച് പോകാറുള്ളത് ഇന്നും ഉണ്ണിയുടെ ഓർമ്മയിലുണ്ട് .

Monday, June 13, 2016

ജലാധിവാസ ഗണപതി --[നാലുകെട്ട് -64 ]

            തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് മണ്ണക്കനാട് ചിറയിൽ ഗണപതി ക്ഷേത്രം . അവിടെ ജലാധിവാസനാണ് ഗണപതി . ചിറയിലെ പുണ്യ തീർഥത്തിൽ നിന്ന് എന്നും പൂജാ വിഗ്രഹത്തിലേക്ക്   ആവാഹിച്ച് പൂജകഴിഞ്ഞ് വീണ്ടും ചിറയിലേക്ക് .ഇതും ഒരപൂർവതയാണ് . ആ ചിറയിലെ വെള്ളമാണ് പൂജക്കും, അഭിഷേകത്തിനും , നിവേദ്യത്തിന് പോലും ഉപയോഗിക്കുന്നത് . ഈ ചിറ പണ്ട് ദേവന്മ്മാരുടെ ഒരു ഹോമകുണ്ഡമായിരുന്നു എന്ന് വിശ്വാസം . ആ ചിറയിൽ "കരിമുണ്ടതേവർ "ഉണ്ട് എന്ന് മുത്തശ്സൻ പറയാറുണ്ട്‌ . കുടുംബക്ഷേത്രമായ കുറിച്ചിത്താനം പൂതൃക്കൊവിൽ ക്ഷേത്രത്തിലെ ആറാട്ടുകടവും ഈ പരിപാവനമായ ചിറയിലാണ് .
          അവിടുത്തെ പ്രധാന വഴിപാടായ ഒറ്റഅടയാണ് ഉണ്ണിയുടെ മനസ്സിൽ എന്നും . "കരിമുണ്ടതേവരുടെ ഒറ്റയട ". അതിൻറെ സ്വാദ് ഒന്ന് വേറെയാണ് . കൊട്ടാരക്കര ഗണപതിയുടെ അപ്പം പോലെ ,അമ്പലപ്പുഴ പാൽപ്പായസം പോലെ പ്രസിദ്ധവുമാണ് .ഈ പുരാതന തറവാടിന്റെ വിശ്വാസങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ഉണ്ണിയുടെ മനസ്സിൽ എന്നും ഒരു ദിവ്യമായ ഓർമ്മയായി നിലനിൽക്കുന്നു .       

Sunday, June 12, 2016

ചാന്താട്ടു ബിംബം --[-നാലുകെട്ട് - 63 ]
     ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ട്ട .ഉണ്ണിയുടെ കുടുംബക്ഷേത്രമാണ് .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത്‌ . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ട്ടിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ  ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല   ."തീയ്യാട്ട്‌   " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് . ഇതൊക്കെ അച്ഛൻ പറഞ്ഞുള്ള അറിവാണ് .അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ഉപാസനാ മൂർത്തിയായിരുന്നു ആ പ്രസന്നവദനയായ ശാന്ത ഭാവത്തിലുള്ള ഭദ്ര . .
         ഇങ്ങിനെ ചാന്താട്ട മുള്ള ദാരുബിംബ പ്രതിഷ്ട്ട യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വ്വര്യത്തിനും ,നെടുമങ്ങല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടവുമാണ് കുട്ടിക്കാലത്ത് ഉണ്ണിയെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത  നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഅന്ന് ഉണ്ണിക്ക്   ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത്‌ ഉണ്ണി ഓർത്തു   

Wednesday, June 8, 2016

രുദ്രാക്ഷ മാല -[ നാലുകെട്ട് -62 ]
           ആ രുദ്രാക്ഷ മാലയിൽ 109 മുത്തുകളാനുണ്ടായിരുന്നത് .[ 108 +1 ].രുദ്രാക്ഷത്തെ പറ്റി പറയുമ്പോൾ മുത്തശ്സന് ആയിരം നാവാണ് . ഹിമാലയസാനുക്കളിൽ നിന്നാണ് നല്ല രുദ്രാക്ഷം കിട്ടുക .അത് നല്ല എള്ളണ്ണയിൽ ആറു മാസം ഇട്ടുവക്കുക . അതുകഴിഞ്ഞാണ് മാല കോർക്കുക . ആ എണ്ണക്കും ഔഷധ ഗുണമുണ്ടത്രേ  .ആ മാലയുടെ ലോക്കറ്റ് 'ഏകമുഖി ' ആയ രുദ്രാക്ഷം ആണ് . അവ ചൂടുവെള്ളത്തിൽ കഴുകാൻ പാടില്ല .നല്ല ശുദ്ധജലമാണോ എന്ന് പരിശോധിക്കാൻ മുത്തശ്സൻ ഇതുപയോഗിക്കുന്നത് ഉണ്ണി കണ്ടിട്ടുണ്ട് . വെള്ളത്തിന് മുകളിൽ ഇ രുദ്രാക്ഷം ഒരു നൂലിൽ കോർത്തു തൂക്കിയിട്ടാൽ ശുദ്ധജലം ആണങ്കിൽ അത് "ക്ലോക്ക് വൈസ് " ദിശയിൽ കറങ്ങും .
         പ്രകൃതിയിലെ എല്ലാ നല്ല വസ്തുക്കളേയും ഒരു ദൈവ സങ്കൽപ്പവുമായി ബന്ധപ്പെടുത്താറുണ്ട്‌ . രുദ്ര ഭഗവാൻറെ കണ്ണു നീർ തുള്ളി വീണാണത്രേ രുദ്രാക്ഷം ഉണ്ടായത് . പരമശിവന്റെ  'ത്രിപുരാസുര ' വധവുമായും ഒരു കഥയുണ്ട് . നമ്മുടെ ശരീരത്തിലെ  "ഓറ " യെ ബലപ്പെടുത്തി ഒരു  'പോസിറ്റീവ് എനർജി ' പ്രദാനം ചെയ്യാനും ഇതിനുകഴിയും . "വിക്ക്  "മാറാൻ ഇതു കൂട്ടിയുള്ള മരുന്നിന് കഴിയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഇതു ധരിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുമത്രേ    .
       ഔഷധ ഗുണത്തോടൊപ്പം ഇതിന് ഒരു ദൈവിക ഭാവവും ,വൈദിക ഭാവവും കൂടി കൊടുക്കുന്നത് കൊണ്ടാവാം അത് കഴുത്തിൽ അണിഞ്ഞപ്പോൾ ഉണ്ണിക്ക് ഒരു വല്ലാത്ത അനുഭൂതി അനുഭവപ്പെട്ടത്

Tuesday, June 7, 2016

     പുള്ളുവപ്പാട്ട് -[നാലുകെട്ട് -61 ]
      അന്ന് പുള്ളുവനും ,പുള്ളുവത്തീം വരുന്നത് കുട്ടികൾക്കൊരു ഹരമാണ് . അവർ "നാവേർ " പാടും .ഉണ്ണിക്ക് പക്ഷിപീഡയിൽ നിന്ന് രക്ഷപെടാനാണത്. നാലിറയത്ത്എല്ലാവരും  ഇരിക്കും . ഉണ്ണി മുത്തശ്ശീയുടെ മടിയിൽ തലവച്ച് കിടക്കും . ആ ദൈവിക ഗാനത്തിൻറെ ഈണം ഇന്നും ഉണ്ണിയുടെ ചെവിയിൽ മുഴങ്ങുന്നു .അടി ഭാഗം തുരന്നെടുത്ത ഒരു മൺകുടം  . അവിടം കാളക്കിടാവിന്റെ തുകൽ ഒട്ടിച്ചിരിക്കും . തോലിൽ അടുത്തടുത്ത് രണ്ട് ദ്വാരങ്ങൾ . ഇളനീരിന്റെ ചകിരിനാര് പിരിച്ച് ആ കുടത്തിനകത്തു നിന്നു  ആ ദ്വാരങ്ങളിൽ കൂടി ഒരുതടി കൊണ്ടുള്ള ദണ്ഡീൽ ഉറപ്പിക്കുന്നു. രണ്ടു ചെറിയ മരമുട്ടികൾ കൊണ്ട് ഈ ചരടിൽ  കൊട്ടിയാണ്  പുള്ളുവത്തി  പുള്ളുവക്കുടം വായിക്കുന്നത് .. ഒരു വലിയ ചിരട്ടയിൽ ഉടുമ്പിൻ തോൽ ഒട്ടിച്ച് അതിൽ ഒരുതരം കാട്ടുവള്ളി  [നാഗ ചുറ്റ്അമൃത് ] ഉറപ്പിച്ച് നിർത്തുന്നു . ഒരു "മുളവില്ല് ' കൊണ്ടാണ് ആ പുള്ളുവവീണ മീട്ടുന്നത് . ഇനി ഒരു കൈ മണികൂടിയായാൽ ആ ദേവ സംഗീതം ഒഴുകുകയായി . പുള്ളേർ ,നാവേർ ,കണ്ണേർ എന്നീ ദോഷങ്ങളിൽനിന്നോക്കെ കുട്ടികളെ രക്ഷിക്കാനാണത്രേ ഈ അനുഷ്ട്ടാന ഗാനം .
           നാഗംപാടികളായ പുള്ളുവരും ഉണ്ട് .ഘാണ്ഡവ ദാഹനവുമായി ബന്ധപ്പെട്ട് ഇവരുടെ വം ശോൽപ്പത്തിക്ക്   ഒരു കഥയുണ്ട് . ഈ നാലുകെട്ടിനെ ഒരുകാലത്ത് നാടൻ ശീലുകൊണ്ട് സമ്പന്നമാക്കിയ ആ പുള്ളുവർ ഇന്നില്ല . പണ്ട് സ്ഥിരമായി വന്നിരുന്നു .കുറച്ച് എണ്ണയും അരിയും ,നെല്ലും ,തുണിയും പിന്നെ ഒരുകണ്ണി പുകയിലയും അന്ന് ആ അവാച്യ സംഗീതചികിൽസ്സക്കു പ്രതിഭലമായി  അത്രമാത്രം

Saturday, June 4, 2016

ഛ)യാ ദാനം -{നാലുകെട്ട്- 60 }
       ഈ നാലുകെട്ട് എന്ന പരമ്പരയുടെ അറുപതാം ഭാഗത്തിലെങ്കിലും ,അതിന് കാരണമായ ആ "ദാനപാത്രത്തെ "പ്പറ്റി പറയാതെ വയ്യ . എൻറെ പ്രിയപ്പെട്ട  മുത്തശ്സൻ രോഗശയ്യയിൽ കുറച്ച് അധികം കാലം കിടന്നിരുന്നു . ആ കഷ്ട്ടപ്പാട് കണ്ട് അടുത്തിരുന്ന് കണ്ണീർ വാർത്തിട്ടുണ്ട് .അന്ന് മുത്തശ്സൻറെ  'സുഖമരണത്തിനു ' ഓവിയ്ക്കന്റെ പ്രതിവിധി ആയിരുന്നു  'ഛ)യാദാനം " .ഒരു ഓട്ടുപാത്രത്തിൽ നല്ല കാറെള്ളാട്ടിയ എണ്ണ എടുത്ത് മുത്തശ്ശന്റെ നിഴൽ അതിൽ വീഴ്ത്തി അത് ഒരു ഉത്തമ ബ്രാഹ്മ്മണന് ദാനം ചെയ്യുക .. അന്നത് നടന്നു .എന്തോ മാനസികമായി അതിനോട് വിയോജിപ്പ് ഉണ്ടായിരുന്നു പക്ഷേ അഷ്ട്ടവ്യ്ദ്യൻന്മ്മാർ പോലും കയ്യൊഴിഞ്ഞ മുത്തശ്സന് ഇതുകൊണ്ട് മോക്ഷപ്രാപ്തി എങ്കിൽ നല്ലത് .
         ആ ദാനം പ്രതീകമായ ഒരു ചടങ്ങായതു കൊണ്ടാവാം ആ ദാനപാത്രം ആ മാന്യ ദേഹം ഇവിടെ തന്നെ ഉപേക്ഷിച്ചു പോയത് . മുത്തശ്സൻ അധികം താമസിക്കാതെ ഈ ലോകത്തോട്‌ വിടപറഞ്ഞു . മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് അന്നത്തെ ആ ദാനപാത്രം കണ്ണിൽ പെട്ടത് .അത് ഒരു കൌതുകത്തിന് അന്ന് എടുത്തുവച്ചതാണ് .വളരെ കാലങ്ങൾക്ക് ശേഷം അത് കണ്ടപ്പോൾ അതിൽ എണ്ണ ഒഴിച്ച് മുത്തശ്ശന്റെ പ്രതിബിംബം അതിൽ തിരഞ്ഞത് എന്തിനായിരുന്നു എന്ന് ഇപ്പഴും അറിയില്ല . പക്ഷേ മുത്തശ്ശന്റെ പ്രതിബിംബം അതിൽ ഉണ്ണിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നു .അന്ന് മുത്തശ്ശൻ പറഞ്ഞിരുന്നത് ഒന്നൊന്നായി ഓർമ്മവന്നു . "ഉണ്ണീ ,നിൻറെ വിപ്ലവാശയങ്ങൾക്ക് ഞാൻ എതിരല്ല . അന്ധവിശ്വാസത്തിനും ,അനാചാരങ്ങൾക്കും എതിരായി പൊരുതുന്നതും നല്ലത് .പക്ഷേ അതിനൊപ്പം നമ്മുടെ നല്ല ആചാരങ്ങളും വിശ്വാസങ്ങളും നിഷേധിക്കരുത് . എന്നെങ്കിലും നമ്മുടെ ഉദാത്തമായ പൈതൃകം പുതുതലമുറക്ക്‌ പകർന്നുനൽകാൻ അവസരം വന്നാൽ നീ അത് ചെയ്യണം" .     പലപ്പഴും ഒരുന്മ്മാദത്തിന്റെ വ ക്കോളമെത്തിയ ആ പ്രവർത്തി ഈ ഭൂതകാല സഞ്ചാരത്തിന് ഉണ്ണിയെ കുറച്ചൊന്നുമല്ല സഹായിച്ചത് .             

Friday, June 3, 2016

സാളഗ്രാമം -ലക്ഷ്മിജനാർദനം --{നാലുകെട്ട് 59 }

    അനവധിയായ തേവാര മൂർത്തികളിൽ മുത്തശ്സന് പ്രിയം ആ ചെറിയ  'സാളഗ്രാമാ'"ത്തോട് ആണന്ന് ഉണ്ണിക്ക് തോന്നിയിട്ടുണ്ട് .വളരെ ചെറുത്‌ . നല്ലകറപ്പുനിറ൦ . "ലക്ഷ്മിജനാർദനം " ആണ് സങ്കല്പം . ഒരു വെള്ളിപ്പാത്രത്തിൽ വെള്ളത്തിൽ ആണത് സൂക്ഷിക്കുക .
   ശൈവ വൈഷ്ണ്ണവ സങ്കൽപ്പങ്ങളിൽ സാളഗ്രാമങ്ങൾ പൂജിക്കപ്പെടാറുണ്ട് . ശിവ -മോഹിനി സങ്കല്പ്പവുമായി ബന്ധപ്പെട്ട് ഒരു കഥയും മുത്തശ്സൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഹിമാലയത്തിലെ  'ഗൻടക്കി " നദിയിൽ ആണിത് കാണാറ് . "വജ്രദന്തം "എന്ന ജീവിയുടെ ചിപ്പിയാണിത് എന്നും ചിലർ വിശ്വസിക്കുന്നു . അതിലെ സർപ്പിള രേഖകൾ നോക്കി അതിൻറെ മഹത്വം നിശ്ചയിക്കുന്നവർ ഉണ്ടത്രേ . പത്തോമ്പതിനം സാളഗ്രാമങ്ങളിൽ ഏറ്റവും മഹത്വം ഈ ലക്ഷ്മി ജനാർദന സങ്കൽപ്പത്തിനാണ് എന്നാണ് മുത്തശ്ശന്റെ മതം . ഈ കുടുംബത്തിൻറെ ഐശര്യം ഈ  സാളഗ്രാമാരാധന   തന്നെ എന്ന് മുത്ത ശ്ശൻ ഉറച്ചു വിശ്വസിച്ചിരുന്നു .
   വ്ശ്വാസങ്ങളും ,അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നാലുകെട്ടിൽ തെവാരമൂർത്തികൾ അനവധി .അതിനിടയിൽ ആ കൊച്ചു സാളഗ്രാമാത്തിനോടു   ഉണ്ണിക്ക് അന്നും ഇന്നും ഒരുതരം പ്രത്യേകത തോന്നിയിരുന്നു

Thursday, June 2, 2016

പാനകക്കുടുക്ക -[നാലുകെട്ട് -58 ]
     പൂജാപാത്രങ്ങൾ വയ്ക്കുന്ന അലമാരിയിലാണ് ആ ചെറിയ മൺകുടം കണ്ടത് . അതിന് മണ്ണ് കൊണ്ട് തന്നെ ഒരടപ്പും . അമ്പലത്തിൽ നിന്ന് വൈശാഖ കാലത്ത്‌ മുത്തശ്ശന് ദാനം കിട്ടിയതാണത്രേ . അതുമാത്രമല്ല അന്ന്  അത് നിറയെ "പാനകവും " . അതിന് പാനകക്കുടം എന്നാണ് പറയുക . 
    ശുദ്ധമായ ജലത്തിൽ ശർക്കര ,ജീരകം ചുക്ക് ,കുരുമുളക് ,എലത്തിരി എന്നിവ ചേർത്താണ് അതുണ്ടാക്കുന്നത്‌ .  "അനഗ്ന്നി നിഷ്പാദ്യ "   -അഗ്ന്നിയിൽ പാകം ചെയ്യാത്ത നൈവേദ്യം . ഇത് പഞ്ചഗവ്യം പോലെ പൂജിച്ച് ഭക്ത്തർക്ക് നൽകും .വൈശാക്ഖത്തിൽ ഈ കുടുക്കയിൽ പാനകം നിറച്ച് "പാനകദാനം " പതിവുണ്ട് . ചില അമ്പലങ്ങളിൽ കുട്ടികൾക്കും ഇങ്ങിനെ ദാനം ചെയ്യാറുണ്ട്‌ . ആയുർവേദ വിധിപ്രകാരവും ഈ പാനകക്കൂട്ട്‌ വളരെ വിശേഷമാണ് .ഇങ്ങിനെ ദാനം കിട്ടുന്നവ എത്ര നിസ്സാരമായാലും മുത്തശ്സൻ സൂക്ഷിച്ച് വായ്ക്കും .എന്നാൽ നല്ല ഡബിൾ ,തോർത്ത് എന്നിവ എത്രകിട്ടിയാലും പണിക്കാർക്കും ,പാവങ്ങൾക്കും വീതിച്ചു നല്കും .നമുക്ക് ദാനം കിട്ടുന്നത് മറ്റുള്ളവർക്ക് കൂടുതൽ പ്രയോജനപ്പെടുന്നതെങ്കിൽ "പുനർദാനം "ചെയ്യണം .മുത്തശ്ശന്റെ ഈ രീതികൾ അത്ഭുതത്തോടെ ഉണ്ണി നോക്കിനിന്നിട്ടുണ്ട് 

Wednesday, June 1, 2016

 ചന്ദ്രകാന്തം -{നാലുകെട്ട് -57 ]
              പൂജാമുറിയിലെ അലമാരിയിൽ ഒരു രഹസ്യ അറയുണ്ട് . അടിയിലെ തട്ടിന്റെ നടുഭാഗത്തെ  ഒരുപലക മേശവലിപ്പ് പോലെ വലിക്കാം . അതിനടിയിലാണ് ആണ് ആ അറ . അടച്ചുകഴിഞ്ഞാൽ അങ്ങിനെ ഒരു സൗകര്യം അവിടെ ഉണ്ട് എന്ന് ആരും കണ്ടുപിടിക്കില്ല .യാദൃശ്ചികമായാണ് അത്‌ തുറന്ന് നോക്കിയത് .അതിനകത്ത്‌ ഒരു പട്ടിൽ പൊതിഞ്ഞ് ഈ ചെറിയ പെട്ടി .ആനക്കൊമ്പ് കൊണ്ടാവണം  അതിൻറെ നിർമ്മിതി .അതോ ഒട്ടകത്തിന്റെ എല്ല് കൊണ്ടോ .കൃത്യമായി അറിയില്ല . പിച്ചള കെട്ടിയിട്ടുണ്ട് .മുത്തുപതിച്ചു മനോഹരമാക്കിയിരിക്കുന്നു . അതിനകത്ത് ഒരു ചെറിയ സ്പടിക ഗോളം . ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്ന ഒരു ഗോളത്തെ പറ്റി പണ്ട് ഇവിടെ പറഞ്ഞുകേട്ടിട്ടുണ്ട് . അത് ഏതെങ്കിലും വിലക്കൂടിയ രത്നം ആണോ എന്നായിരുന്നു സംശയം . അത് തറവാട്ടിൽ തേവാരമൂർത്തിയായിരുന്നോ എന്നും സംശയിച്ചു . സന്താനഗോപാലമൂർത്തിയായി ഇങ്ങിനെ കണ്ടിട്ടുണ്ടത്രേ .അത് "ചന്ദ്രകാന്തം "എന്ന രത്നം ആണ് എന്ന് അവസാനം സ്ഥിരീകരിച്ചു .ഈ തറവാടിന്റെ കുടുംബ ക്ഷേത്രമായ പൂത്ർക്കൊവിലിൽ  ഭഗവാൻറെ ജന്മ്മനക്ഷത്ര കല്ലായ  "ചന്ദ്രകാന്തപതക്കം "ഒരു വഴിപാടായി ഇന്നും ക്ഷേത്രത്തിൽ  പൂജിച്ചു നൽകാറുണ്ട് .ഏതായാലും തറവാടിന്റെ പൈതൃക സ്വത്തായി ഉണ്ണി അത് അവിടെ തന്നെ വച്ചു