മുത്തശ്ശന് ഇന്ന് ഓട്ടുചെയ്യണ്ടേ ?..[അച്ചുഡയറി -117 ]
മുത്തശ്ശാ ഇന്നു നാട്ടിൽ ഇലക്ശൻ അല്ലേ ?. ഒരു ദിവസം കൊണ്ട് എല്ലാവർക്കും ഓട്ടു ചെയ്യാം . അമേരിക്കയിൽ എത്രഡിവസമാ .ഇവിടെ ഞങ്ങൾക്ക് ഓട്ടീല്ല . ആരെങ്കിലും വിമാനക്കൂലി തന്നാൽ വന്ന് ഓട്ടു ചെയാമെന്ന് അമ്മ പറഞ്ഞു .അമ്മക്ക് നാട്ടിലേക്ക് വരാനുള്ള സൂത്രാ ..അവിടെ ഓട്ടു ചെയ്യുമ്പോൾ വിരലിൽ കറുത്ത 'ഇങ്ക് 'പുരട്ടുമെന്ന് മുത്തശ്സൻ പറഞ്ഞില്ലേ ?. അന്ന് മുത്തശ്ശന്റെ വിരലിൽ കണ്ടിരുന്നു . അതെന്തിനാ മുത്തശ്ശാ മഷി പുരട്ടുന്നെ വീണ്ടും ചെയ്യാതിരിക്കാനെന്നല്ലേ മുത്തശ്സൻ പറഞ്ഞത് .അങ്ങിനെ ആരെങ്കിലും ഗവര്മ്മേന്റിനെ പറ്റിക്കോ ?.അച്ചു ആണങ്കിൽ ചെയ്യില്ല .ആ 'ഇങ്ക് 'അഭിമാനമാണന്നല്ലേ മുത്തശ്സൻ പറഞ്ഞത് .മുത്തശ്സനേ ഗവർന്മ്മേന്റിനു വിശ്വാസമില്ലാഞ്ഞിട്ടാണന്നാണ് അച്ചൂനു തോന്നുന്നേ .
അച്ചു കാർട്ടൂൺ കാണുന്നപോലെ മുത്തശ്സൻ ടി .വി .ക്ക് മുമ്പിലിരുന്ന് എപ്പഴും 'ഇലക്ഷൻന്യൂസ് ' കാണുവാണന്ന് അമ്മമ്മ പറഞ്ഞല്ലോ ?. ഇഷ്ട്ടോള്ളത് കാണുന്നതിന് എന്താ തെറ്റ് . അല്ലേ ?.എന്തായാലും റിസ്സൾട്ടു വരുമ്പോൾ മുത്തശ്ശന്റെ പാർട്ടി ജയിച്ചോ എന്ന് അച്ചൂനെ അറിയിക്കണം
No comments:
Post a Comment