ആവണിപ്പലക --{നാലുകെട്ട് -53 }
പൂജാമുറിയിലെ സ്ഥിരം സാന്നിധ്യം .ആ ആവണിപ്പലക സാധാരണ പുറത്തെടുക്കാറില്ല . അഞ്ച് ഇന്ദ്രിയങ്ങളേയും ഉള്ളിലേക്ക് ആവാഹിച്ച് എകാഗ്രമായ ധ്യാനത്തിനാണ് മുത്തശ്സൻ ആ പലകയിൽ ഇരിക്കാറ് . കൂർമ്മാക്രുതിയാണതിനു സങ്കൽപ്പിചിരിക്കുന്നത് .തലയും കാലും എല്ലാം ഉള്ളിലേക്ക് വലിച്ചആമയുടെ ആക്രുതിയാനതിന് എന്നത് ഒരു പ്രതീകമാണ് .
അടുത്ത് കാരിപ്പടവത്തു കാവിൽനിന്നു ഇറക്കിപ്പൂജ ഉണ്ടായിരുന്നപ്പോൾ വടുക്കിണിയിൽ പരദേവതാ സങ്കൽപ്പത്തിനരുകിൽ ദേവിയെ ആനയിച്ചിരുത്തിയിരുന്നത് ഈ ആവണിപ്പലകയിൽ ആണ് .അതുപോലെ പൂത്തുർക്കൊവിലിൽ നിന്നും ഉത്സവക്കാലത്ത് ഇറക്കിപ്പൂജ ഉണ്ടായിരുന്നു . അന്ന് ദേവനെ തളത്തിലേക്കാണ് ആവാഹിച്ചിരുത്തിയിരുന്നത് .അതിന് മാത്രമേ ഈ ദിവ്യഇരിപ്പടം പൂജാമുറിയിൽ നിന്ന് പുറത്തെടുക്കാറൂള്ളൂ .
നല്ല പ്ലാവിന്തടിയിൽ തീർത്ത ആ പലക കണ്ടപ്പോൾ ദേവനും ,ദേവിയും എഴുന്നള്ളിയിരുന്നതും ,ആനക്കും ആനക്കാർക്കും ,മേളക്കാർക്കും പറയെടുപ്പിനിടയിൽ വിശ്രമം ഒരുക്കിയിരുന്നതും എല്ലാം എല്ലാം ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി .
No comments:
Post a Comment