കുറിച്ച്യരുടെ അമ്പുകൾ -[നാലുകെട്ട് -50 ]
മുത്തശ്ശൻ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവച്ചിരുന്നതാണ് ആ അസ്ത്രങ്ങൾ . ഒരിക്കൽ തിരുനെല്ലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട മുത്തശ്സന് വഴിതെറ്റി കാട്ടിൽ അകപ്പെട്ടു . ആദിവാസികളുടെ ഊരിലാണ് ചെന്നുപെട്ടത് ".കുറിച്ച്യരുറെ " ഗ്രാമത്തിൽ .പഴശ്ശിരാജാവിൻറെ വലിയ ആരാധകനായിരുന്ന മുത്തശ്സൻ അവരുടെ മൂപ്പനെ കാണണമെന്ന് പറഞ്ഞു . അങ്ങിനെയാണ് 'പിട്ടൻ കാരണവരുടെ 'അടുത്തെത്തിയത് .അവിടെ മുത്തശ്സന് നല്ല സ്വീകരണമാണ് ലഭിച്ചത് . നമ്മുടെ ആചാര മര്യാദകളുമായി നല്ല സാമ്യമുണ്ടായിരുന്നു അവരുടേത് .കുളിച്ച് നെറ്റിയിലും മാറിലും ചന്ദനം അരച്ചു തൊട്ടിരുന്ന അവരെക്കണ്ട് മുത്തശ്സന് അത്ഭുതം തോന്നി . കൃഷിയും നായാട്ടുമായി കഴിഞ്ഞ അവർ കൂട്ടുകുടുംബ വ്യവസ്ഥ പാലിച്ചിരുന്നു .നല്ല വൃത്തിയും ശുദ്ധവും പാലിച്ചിരുന്ന അവരുടെ ജീവിതരീതി ഇഷ്ട്ടപെട്ട മുത്തശ്സൻ ഒരുദിവസം അവിടെ കൂടി .കട്ടാനകളുടെ ശല്യമുള്ള ആ കാട്ടിലൂടെ സുരക്ഷിതമായി അവർ മുത്തശ്ശനെ തിരുനെല്ലി ക്ഷേത്രത്തിൽ എത്തിച്ചു .അന്ന് കിട്ടൻ കാരണവർ സമ്മാനമായി കൊടുത്തതാണ് ഈ അമ്പുകൾ. ആ അമ്പുകളുടെ കഥ പറയുമ്പോൾ മുത്തശ്സൻ വാചാലനാകുമായിരുന്നു .ഉണ്ണിക്ക് ആ അമ്പുകൾ കയിൽ എടുത്തപ്പോൾ ഈ കഥകളാണ് ഓർമ്മവന്നത് .
പഴശ്ശി തമ്പുരാനൊപ്പം സ്വാതന്ത്രിയ സമരത്തിൽ വീരേതിഹാസം സൃഷ്ട്ടിച്ച ആ ആദിവാസി വിഭാഗത്തോട് എന്നും ഉണ്ണിക്ക് ആരാധന ആയിരുന്നു
No comments:
Post a Comment