..മാറാല പിടിച്ച ആ ഓലക്കുട ...[നാലുകെട്ട് -48 ]
മടക്കാൻ വയ്യാത്തത് കൊണ്ട് സൂക്ഷിച്ചു വയ്ക്കാൻ നല്ല പാടാണ് . എന്നാലും ആ ഓലക്കുട അടുക്കളയുടെ ഒരു മൂലയിൽ തൂക്കിയിരുന്നു . അടുക്കളയിലെ പുകകൊണ്ട് ഒന്ന് കരിവാളിച്ചിട്ടുണ്ട് .നിറം സ്വൽപ്പം ഇരുണ്ടിട്ടുണ്ട്. എങ്കിലും കേടുപാടുകളില്ലാതെ ,ആ നാലുകെട്ടിന്റെ പല രഹസ്യങ്ങളും ആ മറക്കുടയിൽ ആവാഹിച്ച് അതവിടെത്തന്നെ ഉണ്ട് .
മഴയും വെയിലും തടയുക എന്നതിനപ്പുറം അന്നതിന് വേറൊരു ധർമ്മമുണ്ട് ." മറക്കുട"!... .അന്തർജനങ്ങൾ പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ കാണാതെ അതൊരു മറക്കുട ആയി ഉപയോഗിച്ചിരുന്നു . ഒത്തിരി ഒത്തിരി നെടുവീർപ്പുകളുടേയും,അവഗണനകളുടേയും കഥ അതിന് പറയാനുണ്ടാവും . ഉണ്ണി അതു കയിൽ എടുത്തപ്പോൾ ആ " മറക്കുടക്കുള്ളിലെ മഹാ നരകത്തെ " പറ്റി തന്നെയാണ് ചിന്തിച്ചത് . ഉൽപ്പതിഷ്ണുക്കളായ ഉണ്ണിനംപൂതിരിമാർ തന്നെ ആ മറമാറ്റി 'അടുക്കളയിൽനിന്നു അരങ്ങത്തേക്ക് ' അവരെ നയിച്ചപ്പോൾ അത് ഒരു വലിയ സാമൂഹിക വിപ്ലവത്തിന് തുടക്കമായി .
ഈ മാതൃദിനത്തിൽ, മാറാലപിടിച്ച ആ മറക്കുടക്കുള്ളിൽ നീറി നീറി കാലം അവസാനിപ്പിച്ച ഈ തറവാട്ടിലെ ആരും അറിയാത്ത ആ അമ്മമാരെ ഓർത്തുകൊണ്ട് ഉണ്ണി ആ കുട അവിടെ ത്തന്നെ വച്ചു
No comments:
Post a Comment