ആ പിച്ചള കോളാംബി -[നാലുകെട്ട് -51 ]
മുതുമുത്തശ്ശന്മ്മാരായി ഉപയോഗിച്ചിരുന്നതാണ് ആ തുപ്പൽ പാത്രം . .മുറിക്കകത്തിരുന്നു മുറുക്കിത്തുപ്പാൻ ഒരു പാത്രം .അത് ശരിയാണോ ?. മുത്തശ്ശന്റെ മറുപടി ഇന്നും ഉണ്ണി ഓർക്കുന്നു . "മുറ്റത്തും വഴിയിലും നമ്മൾ തുപ്പാൻ പാടില്ല . ആൾക്കാർ ചവിട്ടും . ഒരു തുള്ളിപോലും പുറത്തു തെറിക്കാത്ത ഈ കോളാംബി തന്നെയാണ് അതിനുത്തമം . അത് ദൂരെ വളക്കുഴിയിൽ കൊണ്ടുപോയി കളയും .നമ്മൾ തന്നെ കഴുകിവക്കും .നമ്മുടെ വിസർജ്യ വസ്തുക്കൾ പോലെ തന്നെ അപകടകാരി ആണ് തുപ്പലും .രോഗങ്ങൾ പരത്താൻ സാധ്യതയുണ്ട് . കോളാംബിക്ക് അശൂദ്ധി ഉള്ളതിനാൽ മറ്റുപാത്രങ്ങളുടെ ഇടയിൽ വക്കരുത് . " .മുത്തശ്ശൻറെ ഈ വിശദീകരണം ഉണ്ണിയെ അത്ഭുതപ്പെടുത്തി . നിസ്സാരകാര്യങ്ങൾ വരെ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പൂർവികരെ ഓർത്ത് ഉണ്ണിക്ക് അഭിമാനം തോന്നി . മുറുക്കിച്ചുവപ്പിച്ചു രണ്ടുവിരൽ ചുണ്ടിൽ വച്ച് ഇറയത്തിരുന്ന് മുറ്റത്തേക്ക് നീട്ടി തുപ്പുന്നവരെ കണ്ടിട്ടുണ്ട് . ആ തുപ്പലിന്റെ കണങ്ങൾ കാറ്റത്ത് നമ്മുടെ ദേഹത്ത് പതിക്കുന്നതും ഉണ്ണി അനുഭവിച്ചിട്ടുണ്ട് .തെക്കൻ പ്രദേശത്ത് "പടിക്കം " എന്നപേരിൽ ചെറിയ ഒരുതരം കോളാംബി കണ്ടിട്ടുണ്ട് .
പക്ഷേ ഇന്നു ആ കൊളാബിക്ക് ഉപയോഗമില്ല .അത് തേച്ചുമിനുക്കി തൻറെ ശേഖരത്തിലേക്ക് മാറ്റുന്നതിനെ പറ്റിയാണ് ഉണ്ണി ആലോചിച്ചത് .
No comments:
Post a Comment