ഗജേന്ദ്ര മോക്ഷം ---{നാലുകെട്ട് -52 }
അറപ്പടിയുടെ രണ്ട് വശത്തും ഭിത്തിക്കകത്തു ഉറപ്പിചിരുന്നതാണ് ആ മനോഹരമായ ആനകൾ .നല്ല തേക്കിൻ കാതലിൽ തീർത്തത് . അത് ചിതലെടുത്തപ്പോൾ നഷ്ട്ടപ്പെടാതിരിക്കാൻ എടുത്ത് മാറ്റിയതാണ് ."ഗജേന്ദ്രമോക്ഷം " !. അച്ഛനാണ് അതിന് മുൻകൈ എടുത്തത് . ഒന്ന് പൂർണ്ണമായും ചിതലെടുത്തിരുന്നു .അന്നത് അറക്കകത്ത് സുരക്ഷിതമായി വച്ചത് ഇന്നും ഉണ്ണി ഓർക്കുന്നു . കുട്ടിക്കാലത്ത് അതിൻറെ കഴുത്തിൽ കയറിയിരിക്കും .അന്ന് ലോകത്ത് ഏറ്റവും ഇഷ്ട്ടം ആനയോടാണ് .പിന്നെ ആനക്കാരനോട് ഒരു വീരാരാധനയും . ഇത്രയും വലിയ ഈ വന്യ മൃഗത്തിനെ എങ്ങിനെ അവർ അനുസരിപ്പിക്കുന്നു . കാലിൽ പതിനെട്ട് നഖം .,മുറം പോലത്ത ചെവി ,നല്ല അകന്ന കൊമ്പ് ചങ്ങല എല്ലാം മനോഹരമായി കൊത്തി വച്ചിരിക്കുന്നു . ആനക്കാരാൻ പകുതി കയറിയ നട മടക്കിയ ആനയുടെ ശിൽപ്പമാണത് . ഉത്സവത്തിന് പോയാൽ തലേക്കെട്ടഴിക്കുന്നത് കാണാനായിരുന്നു ഉണ്ണിക്ക് ഇഷ്ട്ടം . ഭയം മാറ്റാൻ ആനയുടെ ചുവട്ടിൽ കൂടി നടത്തിച്ചിട്ടുണ്ട് .അന്ന് ആനക്കാരന് ഒരു നാളികേരവും ഒരു 'മയ്മ്മൽ'മുണ്ടും. ആനക്ക് പഴവും ശർക്കരയും .
അന്ന് ആനയെ ക്കണ്ട് ആസ്വദിച്ചിരുന്നെങ്കിൽ ,ഇന്നു അതിനുകൊടുക്കുന്ന പീഡനം ഓർത്ത് ദുഖമാണ് ഉണ്ണിക്ക്
No comments:
Post a Comment