മരത്തോണി [നാലു കെട്ട് - 157]
നല്ല വരിക്കപ്ലാവിന്റെ ഒറ്റത്തടിയിൽ കടഞ്ഞെടുത്ത് നിർമ്മിച്ചതാണ് ആ തോണി. പാത്തി എന്നും ചിലിങ്ങളിൽപ്പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ കാല പ്രതാപത്തിന്റെ ഓർമ്മകൾ ആണ് ആ തോണിയിലൂടെ മനസിൽ കടന്നു വന്നത്.ഇന്ന് ആരാലും ഗൗനിക്കാതെ തട്ടുമ്പുറത്ത് വിശ്രമിച്ചിരുന്ന അവൻ ഒരു കാലത്ത് നമ്മുടെ അനിവാര്യത ആയിരുന്നു.
അന്ന് കടുമാങ്ങയും ഉലുവ മാങ്ങയും കൂട്ടുന്നത് ഈ തോണിയിലാണ്.ചീനഭരണിയിൽ ഇട്ടു പതം വന്ന മാങ്ങാ ഈ തോണിയിലേക്ക് പകരുന്നു. തയ്യാറാക്കി വച്ച കൂട്ട് അതിലിട്ട് നന്നായി ഇളക്കുന്നു. അന്ന് മുളക് അമ്മിക്കല്ലിൽ വച്ച് അരച്ചാണെടുക്കുന്നതു്. നല്ല വെണ്ണ പോലെ അരയും. നന്നായി ഇളക്കി യോജിപ്പിച്ച്ചീന ഭരണിയിലേക്കു തന്നെ മാറ്റും.പ്ലാവില കൊട്ടി തോണിയിൽ നിന്ന് നിശേഷം വടിച്ചെടുക്കും.
വലിയ സദ്യക്ക് കാളൻ വച്ച് പകരുന്നതും ഇതിലേക്കാണ്.പുളിയുള്ളവ മറ്റു പാത്രത്തിൽ പ്പകർന്നാൽ സ്വാദ് വ്യത്യാസം വരാം. പ്ലാവിൻ തടിയിലുള്ള തോണിയിൽ ഇ വ സുരക്ഷിതമായി എത്ര സമയം വേണമെങ്കിലും വയ്ക്കാം. അന്ന് പുളിച്ച കാളൻ ഈപ്രദേശങ്ങളിൽ പ്രധാനമാണ്. സദ്യക്ക് പ്രധമ സ്ഥാനവും അതിനാണ്. വടക്കൊക്കെ ഉപകറി ആയാണ് കാളനെ ക്കണക്കാക്കുക.അന്നത്തെ കാളന്റെ പുളിയും കടുമാങ്ങയുടെ സ്വാദും ഈ തോണി കണ്ടപ്പോൾ മനസിൽ വന്നു.
അന്ന് തോണി കഴുകാൻ കുട്ടികൾ കുളത്തിലാണ് കൊണ്ടുപോവുക. വഞ്ചി പോലെ അതിൽക്കയറി അക്കരക്ക് തുഷയും. നല്ല ബാലൻസു വേണം.നാലു കെട്ടിലെ തിരുവിശേഷിപ്പുകളിൽ ഒന്നായി ആ തോണി ഇന്നും സൂക്ഷിച്ചിരിക്കുന്നു..