ത്രയംമ്പക മഹാരാജാവ് വില്ലെടുത്തു കഴിത്തു........
പട്ടാഭിഷേകത്തിന്റെ പിറ്റേ ദിവസം തന്നെ തിട്ടൂരം. കുടിയേറിയവർ മാത്രമുള്ള രാജ്യമാണ് തന്റെത് എന്നു രാജാവ് മറന്നു. മഹത്തായ ആ ഭരണഘടന തന്നെ ആദ്യ ലക്ഷ്യം.രാജ്യത്തിനു ചുറ്റും മുള്ളുവേലി കെട്ടാനും തീരുമാനിച്ചു. അതിന് അയൽ രാജ്യക്കാർ തന്നെ കാശു മുടക്കണമെന്നും തുഗ്ലക്ക് !.. മനുഷ്യത്വത്തിന്നെതിരെ ഒരു വൻമതിൽ. അഭയം തേടി വന്നവരെ ദുരിതത്തിലെക്കു തന്നെ ആട്ടിപ്പായി ച്ചു. മഹാരാജാവ് നല്ലൊരു വ്യാപാരി കൂടിയാണ്. എന്തിനും തന്റെ മഹാരാജ്യത്തിനു് ലാഭം കിട്ടണം. ലോക സംരക്ഷകൻ എന്നു പറഞ്ഞ് അരുംകൊലകൾ ചെയ്യാൻ തന്റെ ഖജനാവിലെ പണം ഇനി വേണ്ട. എന്തിനും ലോക പൊലീസ് പണിക്ക് കൂലി കിട്ടണം.കൊട്ടേഷൻ തന്നാൽ മതി. ചെയ്തു തരും.
പക്ഷേ മഹാരാജാവ് ഒന്നു മറന്നു തന്റെ രാജ്യം ഇത്രയും പുരോഗമിച്ചത് ഇവരുടെ ഒക്കെ വിയർപ്പു കൊണ്ടാണ് എന്നത് .ഈ അർപ്പണ മനോഭാവത്തോടെയുള്ള അടിമപ്പണിക്ക് സ്വന്തം പ്രജകളെ കിട്ടില്ലന്നറിയുമ്പോൾ ഒരിക്കൽ രാജാവ് ദുഖിക്കും.
മഹാരാജാവിന് നല്ല ബുദ്ധി തോന്നണേ ഭഗവാനേ പ്രത്യേകിച്ചും അഗ്നേയാ സ്ത്രത്തിന്റെ ആ മാരക പേടകം അദ്ദേഹത്തിന്റെ കൈവശം ഉള്ള സമയത്ത്.......?

No comments:
Post a Comment