അത്താണി- [ നാലുകെട്ട് - 1 O8]
നാലുകെട്ടിന്റെ വടക്കുവശത്ത് ഒരു വലിയ തൊണ്ട്. അന്ന് പശുക്കളെ അതിലെ മേയാൻ വിടും. വൈകിട്ട് അതു തന്നെ വന്ന് തൊഴുത്തിൽക്കയറും.ഈ തൊണ്ടിനു മുകളിൽ നടക്കാനായി ഒരു പാലം ഉണ്ട്.പല കപോലെ രണ്ട് കരുങ്കല്ലുക കൊത്തിമിനുക്കി അതാണ് പാലമായി ഉപയോഗിക്കുന്നത്. ആ കല്ലിൽ തറവാടിന്റെ പേരോടു കൂടി അത്താണി എന്നുകൂടെ എഴുതിയിട്ടുണ്ട്.
പണ്ട് പാതയോരത്ത് ചുമടി റക്കി വയ്ക്കുന്നതിനായുള്ള ചുമടുതാങ്ങികൾ ആണ് അത്താണികൾ. പരസഹായം കൂടാതെ അവിടെ നിന്ന് ചുമട് എടുത്ത് തലയിൽ പയ്ക്കാനും എളുപ്പം. അന്ന് ഒരു ചുമട് നെല്ല് എന്നു പറഞ്ഞാൽ എട്ട് പറ എന്നാണ് കണക്ക്. തലച്ചുമടേ ആണ് അന്ന് സാധനങ്ങൾ ദൂരെ ദിക്കിലെക്ക് കൊണ്ടുപോയിരുന്നത്. അന്ന് കൂത്താട്ടുകുളത്തു നിന്ന് കിടങ്ങൂരു വഴിയാണ് രാജപാത. തറവാടിനടുത്ത് ആ രാജപാതയിൽ സ്ഥാപിക്കാനായിരുന്നത്രേ അതുദ്ദേശിച്ചിരുന്നത്. പക്ഷേനാട്ടുപ്രമാണിമാർ തമ്മിലുള്ള തർക്കത്തിൽ അതു നടന്നില്ല. അങ്ങിനെയാണത് അവിടെ പാലമായിട്ടതെന്ന് പുരാവൃത്തം.
ഇന്ന്, നാലുകെട്ടിന്റെ തറ ബലപ്പെടുത്താൻ ആ കല്ലുകൾ അതേപടി അവിടെ വച്ചിരിക്കുന്നത് കാണാം

No comments:
Post a Comment