അടുപ്പിൽ ഗണപതി - [ നാലുകെട്ട് - 11 1]
അടുക്കളയിലെ ആ കരിപിടിച്ച അടുപ്പ് ഇന്നും ഉണ്ണിക്ക് ഒരു വല്ലാത്ത ഓർമ്മയാണ്. നിലത്ത നിന്ന് അധികം ഉയരമില്ല. ഇളകിയ വെട്ടുകല്ല് മണ്ണു കുഴച്ച് തേച്ച് ഉറപ്പിച്ചിട്ടുണ്ടാവും. ചാണകവും ചിരട്ടകരിയും കൂട്ടി മെഴുകിയിരിക്കും . ഭിത്തിയും മുകൾഭാഗവും കരിപിടിച്ചിട്ടുണ്ട്. ചെമ്പ് പാത്രങ്ങൾ, ഇരുമ്പിന്റെ ചീനച്ചട്ടി, കൽച്ചട്ടി എല്ലാം കരിപിടിച്ച് അടുത്തുണ്ടാകും. എന്നും ബലിയും പിറന്നാളും സദ്യയും. ഉണങ്ങാത്ത വിറക് അടുപ്പിൽ വച്ച് ഊതി ഊതി കലങ്ങിയ കണ്ണുമായി, ഒരു പരിഭവവും ഇല്ലാതെ എന്റെ പ്രിയപ്പെട്ട അമ്മ! . എല്ലാം ഇന്ന് ഓർമ്മയാണ്.
എന്നും കുളിച്ചു വന്ന് " അടുപ്പിൽ ഗണപതി " ഇടാറുള്ള അമ്മയാണ് ഉണ്ണിയുടെ നല്ല ഓർമ്മ, .കുളിച്ചീറ നൂം ചുറ്റി അടുപ്പ്, അരിമാവ് കൊണ്ട് അണിഞ്ഞ്, കത്തിക്കുന്നു. നാളികേരം, മലര്, ശർക്കര എന്നിവ ഗണപതിയെ സങ്കൽപ്പിച്ച്, പൂ ആരാധിച്ച് അഗ്നിയിൽ ഹോമിക്കുന്നു. അടുപ്പിൽ ഗണപതി ഇടുക എന്നാണതിന് പായുക.അന്തർ

ജനങ്ങൾ നടത്തുന്ന ഒരു ഗണപതി ഹോമം . ഒരു ദിവസത്തിന്റെ നല്ല ആരംഭത്തിനായി. ഇത് ഒരു ദിനചര്യയുടെ ഭാഗമാണ് അമ്മക്ക്. ഈ അടുക്കളയിലും അന്തപ്പുരത്തിലും ജീവിതം ഹോമിച്ച അമ്മമാരെപ്പറ്റി ഒരു ചരിത്രം തന്നെ എഴുതാനുണ്ട്. അന്തർജനങ്ങളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നയിച്ച ആ മഹാനുഭാവന് പ്രണാമം അർപ്പിച്ചു കൊണ്ട് ഉണ്ണിതന്റെ ചിന്തയിൽ നിന്നുണർന്നു...
No comments:
Post a Comment