Wednesday, May 29, 2024
ഉണ്ണിയുടെ മാജിക്ക് [കീശക്കഥകൾ - 200] "ഹാവൂ' ഉണ്ണി വന്നല്ലോ? എത്ര കാലമായി കണ്ടിട്ട് ' കാത്തിരിക്കുകയായിരുന്നു.""മുത്തശ്ശിയെ കാണാനല്ലേ ഓടി വന്നത്. മുത്തശ്ശിയ്ക്ക് എന്തൊക്കെയാണു കൊണ്ടു വന്നിരിക്കുന്നത് എന്നു നോക്കിയേ." ഉണ്ണി കുറേപയ്ക്കറ്റുകൾ മുത്തശ്ശിയുടെ മുമ്പിൽ നിരത്തി.ആ ചുക്കിച്ചുളിഞ്ഞ കൈകളിൽപ്പിടിച്ച് ഇനി എന്താ വേണ്ടതെന്ന് മുത്തശ്ശി പറഞ്ഞാൽ മതി ഇപ്പം ഇവിടെ എത്തും." വേറൊന്നും വേണ്ട എൻ്റെ ഉണ്ണീ എൻ്റെ കണ്ണാടി ഒന്നു മാറണം. വല്ലാതെ മങ്ങിയാണ് കാണുന്നത്. ഭാഗവതം വായിക്കാൻ പറ്റണില്ല "" ഇത്ര കാലം വായിച്ചിട്ടും കാണാതെ വായിക്കാറായില്ലേ മുത്തശ്ശി. "" കാണാതെ ചൊല്ലാൻ പറ്റും. പക്ഷേ ഭാഗവതം തെറ്റിവായിക്കുന്നത് പാപമാണ്. തെറ്റു വരാതിരിയ്ക്കാനാണ് നോക്കി വായിക്കുന്നത് .നിൻ്റെ അച്ഛനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഉണ്ണി തന്നെ മാറിവാങ്ങിത്തരണം" ഉണ്ണി മുത്തശ്ശിയുടെ കണ്ണാടി കയ്യിൽ വാങ്ങി. "ഓ ഇതു ഞാനേററു. ഇപ്പത്തന്നെ ശരിയാക്കിത്തരാം."ആ കണ്ണാടി മുഴുവൻ അഴുക്കാണ് അടുക്കണപ്പണിയ്ക്കിടെ സാമ്പാറും അച്ചാറും ഒക്കെപ്പററിപ്പിടിച്ചിരിക്കുന്നു. ഉണ്ണി പൊട്ടിച്ചിരിച്ചു. മുത്തശ്ശിയ്ക്ക് ഇപ്പം ഒരു മാജിക്ക് കാണിയ്ക്കാം. ഉണ്ണീ ബാഗിൽ നിന്ന് ഒരു കോട്ടൻ എടുത്തു എന്നിട്ട് ഗ്ലാസ് ക്ലീനിങ്ങിൻ്റെ ഒരു ചെറിയ കുപ്പിയും. കണ്ണാടി മുഴുവൻ ആ സൊല്യൂഷൻസ് പ്രേ ചെയ്തു.കോട്ടൺ കൊണ്ട് നന്നായിത്തുടച്ചു. ഇത് ആവർത്തിച്ചു. മുത്തശിയുടെ മുഖത്ത് ആ കണ്ണാടിവച്ചു കൊടുത്തൂ. ഇനി വായിച്ചു നോക്കൂ.മുത്തശ്ശി ഭാഗവതം തുറന്നു വായിച്ചുതുടങ്ങി. മുത്തശ്ശിയുടെ സന്തോഷം ഒന്നു കാണണ്ടതായിരുന്നു."ഉണ്ണീ .ഇതെന്തൊരു മാജിക്കാണ് നീ കാണിച്ചത്. ഇപ്പോ നന്നായി വായിക്കാൻ പറ്റണൂ. നീ പോയാലും ഇതിൻ്റെ വിദ്യ നിൻ്റെ അച്ഛനെ ഒന്നു പഠിപ്പിക്കണം"മുത്തശ്ശി ഉണ്ണിയേ കെട്ടിപ്പിടിച്ചു.
Friday, May 24, 2024
നതർലൻ്റിലെ വാട്ടർ മാനേജ്മെൻ്റ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 28] ഒരോ മലയാളിയും വിദേശത്തു പോകുമ്പോൾ അവിടുത്തെ നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിലും വന്നെങ്കിൽ എന്നു മോഹിച്ചു പോകും. അത് എഴുത്തിലൂടെയും വീഡിയോയിലൂടെയും പ്രകടിപ്പിച്ചും കാണും. അതൊക്കെ വിനായകൻ്റെ കണ്ണിൽ കൂടിക്കാണാതെ പോസിറ്റീവ് ആയിക്കാണാൻ ശ്രമിക്കൂ.അതിനു വേണ്ടി പ്രവർത്തിക്കൂ '. പതിനൊന്നു വർഷം മുമ്പാണ് നമ്മുടെ വാട്ടർ മെട്രോയുടെ സാദ്ധ്യതകളെപ്പറ്റി സന്തോഷ് കുളങ്ങര പറഞ്ഞത്.അത് ഇന്ന് പൂർണ്ണമായും പ്രാവർത്തികമാകാൻ പോകുന്നു. നെതർലൻ്റിലെ ലോക പ്രസിദ്ധമായ വാട്ടർ മാനേജ്മെൻ്റ് കണ്ടപ്പോൾ അങ്ങിനെ ഒരു മോഹം തോന്നി. കേവലം മൂന്നു ദിവസത്തെ മഴ കൊണ്ട് കേരളം മുങ്ങുന്ന അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. ഈ സാഹചര്യം മറികടക്കൽ സാദ്ധ്യമാണ്.ഇവിടെ നെതർലൻ്റ് ഗവണ്മെൻ്റ് അതു തെളിയിച്ചിട്ടുണ്ട്. മഴക്കാലത്തു പെയ്യുന്ന മഴവെള്ളം നാശം വിതച്ച് ആർക്കും പ്രയോജനമില്ലാതെ സമുദ്രത്തിൽ പതിക്കുന്നു. നമ്മുടെ ജൈവസമ്പത്ത് നഷ്ട്ടപ്പെടുന്നത് വേറൊരു ദുരന്തം. നമ്മുടെ നാടുപോലെ അനുകൂലമല്ല ള വിടുത്തെ പ്രകൃതി. എന്നും മഴയാണ്.അപൂർവ്വകാലങ്ങളിൽ മാത്രമേ സൂര്യഭഗവാൻ പ്രത്യക്ഷപ്പെടൂ. നതർലൻ്റിൻ്റെ ഇരുപത്തിയാറു ശതമാനവും സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണ്. ഒരു ചെറിയ സുനാമി മതി ഈ രാജ്യം പകുതി ആയി ചുരുങ്ങാൻ. എന്നിട്ടും അവർ വെള്ളപ്പൊക്കം തടയുന്നതും അധികജലം ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതും കണ്ടു പഠിയ്ക്കണ്ടതാണ്. നല്ലതെ വിടെക്കണ്ടാലും നമ്മൾ അതു സ്വീകരിക്കണം.അവരോട് അതിൻ്റെ സാങ്കേതിക വിദ്യ പഠിക്കണം പ്രാവർത്തികമാക്കണം. അവർ നദീതടങ്ങളിൽ നദിയിൽ നിന്നു തന്നെ മണ്ണുവാരി മണൽ കുന്നുകൾ ഉണ്ടാകുന്നു. മഴവെള്ളം ഭൂമിയിൽത്തന്നെ താഴാൻ അനുവദിച്ച് ഭൂഗർഭ ജലവിതാനം ഉയർത്തുന്നു. സമുദ്രത്തിനേയും അവർ വരുതിയിലാക്കി. അവിടെ കടലാക്രമണം ഇല്ല കടലിൽ നിന്ന് ആഴത്തിൽ മണ്ണുവാരി അവർ ആ മണ്ണു കൊണ്ട് ബണ്ട് നിർമ്മിക്കുന്നു.ഇവരുടെ മിറയിൻ ഇക്കോളജി കാര്യക്ഷമമാണ്. കടലിൽ നെടുനീളെ ഫ്ലഡ് ഗെയ്ററുകൾ നിർമ്മിച്ച് കടൽ തിരമാലകളെ വരുതിയിലാക്കുന്നു. എന്നിട്ട് പതിനൊന്നു കിലോമീറ്ററോളം വരുന്ന കടൽത്തീരം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു. മനുഷ്യന് ആഘോഷിക്കാൻ വേണ്ടതെല്ലാം അവർ അവിടെ ഒരുക്കുന്നു. റിജി ക്ക് വാട്ടർമാനേജമെൻ്റ് ലോക പ്രസിദ്ധമാണ്. ഇവർക്ക് പരമ്പരാഗതമായിത്തന്നെ അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്.ഇത് ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകം മുഴുവൻ മനുഷ്യരാശിക്കു വേണ്ടി ഈ സാങ്കേതിക വിദ്യ പങ്കിടാൻ അവർ സന്നദ്ധമാണ്. ദൂബായിലെ വിശ്വ പ്രസിദ്ധമായ പാം ജമീറ ഡച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതു്. ഇവിടുത്തെ ശുദ്ധജല വിതരണം ആണ് വേറൊരൽഭുതം.ഇവിടെ പൈപ്പിൽ നിന്ന് ധൈര്യമായി പച്ചവെള്ളം കുടിക്കാം. ക്ലോറിൻ്റെ ചുവയില്ലാതെ. ജല ശുദ്ധീകരണം ഇവരെക്കണ്ടു പഠിക്കണം.അതു പോലെ നാടു മുഴുവൻ കനാൽ തീർത്ത് ഉൾനാടൻ ജലഗതാഗതം സുഗമമാക്കുന്നു. നമ്മുടെ കുട്ടനാട്ടിലും ആലപ്പുഴയിലും ഈ സങ്കേതിക വിദ്യ തേടേണ്ടതാണ്. നമ്മുടെ കൊച്ചിയും ആലപ്പുഴയും സമീപ ഭാവിയിൽ കടൽ വിഴുങ്ങാൻ സാദ്ധ്യതയുണ്ട് എന്നൊരു പഠനം ഉണ്ട്. നമ്മൾ ഉണർന്നു പ്രവർത്തിയ്ക്കണ്ട സമയമായി. നമുക്ക് നമ്മുടെ നാടിനു വേണ്ടി ഇങ്ങിനെയുള്ളവരുടെ സഹായം തേടാവുന്നതേ ഉള്ളു.'
Wednesday, May 22, 2024
മീറ്റപ്പ് " നമുക്ക് ഒന്നിച്ചാസ്വദിക്കാം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 27] യൂറോപ്പിലുള്ളവർ സൗഹൃദം പങ്കിടാൻ വലിയ താത്പ്പര്യമുള്ളവരാണ്. പ്രത്യേകിച്ചു oഡച്ചുകാർ.ഒന്നിച്ചു യാത്ര ചെയ്യാൻ ഒന്നിക്കാം. അതൊരു നല്ല മുദ്രാവാക്യമാണ്. അതിന് ഉത്തരവാദിത്തമുള്ള " മീറ്റപ്പ് " ഗ്രൂപ്പുകൾ ഉണ്ട്. നമുക്കതിൽ ജോയിൻ ചെയ്യാം. പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും നമുക്കത് സംഘടിപ്പിക്കാം. ഉദാഹരണത്തിന് നതർലൻ്റ് മുഴുവൻ കാണാൻ താത്പര്യമുള്ളവരെ നമുക്ക് ഒന്നിച്ച് ഒരിടത്തു കൂടാനുള്ള പ്ലാറ്റ്ഫോം ഒരുക്കാം. ലോകത്തിൻ്റെ നാലാ ഭാഗത്തു നിന്നും ഉള്ളവർ ഒറ്റയ്ക്കും പെട്ടയ്ക്കും അവിടെ എത്തുന്നു. ആൺ പെൺ അടക്കം കൗമാരക്കാരായ കുട്ടികൾ വരെ. പലരും ഒറ്റയ്ക്ക് .ആ വേദിയിൽ പല സംസ്കാരത്തിലുള്ളവർ സൗഹൃദം പങ്കുവച്ച് പരിചയപ്പെടുന്നു. വ്യക്തമായ പ്ലാനോട് കൂടി യാത്ര തുടങ്ങുന്നു.എത്ര ദിവസം എന്നതും ആദ്യം തീരുമാനിക്കും. ആ യാത്ര ഒരു വലിയ അനുഭൂതിയാണ്.. തമ്മിലറിയുന്നവർ കൂടിയുള്ള യാത്രയെക്കാൾ ഇതിന് വേറൊരു തലമുണ്ട്. അവർക്ക് ഇന്നലെ ഇല്ല. ഭാവിയെപ്പറ്റി ചിന്തയില്ല ഇന്ന് മാത്രം. യാതൊരു വ്യഥയുമില്ലാതെ ശലഭങ്ങളെ പോലെ പറന്നു നടക്കുന്നു. ഒറ്റ ക്കു വരുന്ന ആൺ പെണ്ണടക്കം എല്ലാവര്യം ആദ്യമായി കാണുകയാവും. അതിൻ്റെ ചെലവ് തുല്യമായി വീതിക്കും. എനിയ്ക്കിന്ന് രാവിലെ മുതൽ മദ്യവും സംഗീതവുമായി വീട്ടിൽ കൂടണമെന്നു തോന്നിയാൽ നമുക്ക് ഡ്രിഗ്സ് ആൻൻ്റ് മ്യൂസിക്ക് മീററ് സംഘടിപ്പിക്കാം.ഇതുപോലെ ഒരു ഒത്തുകൂടൽ ആഗ്രഹിക്കുന്നവർ രാജ്യത്തിൻ്റെ പല ഭാഗത്തും ഉണ്ടാകും. അതിന് താൽപ്പര്യമുള്ളവർ വീട്ടിലെത്തി മദ്യവുo സംഗീതവും നൃത്തവുമായി അടിച്ചു പൊളിയ്ക്കും. ചിലപ്പോൾ രാത്രി മുഴുവൻ നീണ്ടു നിൽക്കും. അങ്ങിനെ പുതിയ പുതിയ സൗഹൃദങ്ങളുണ്ടാകുന്നു. അതുപോലെ സിഗിൾ മീററ് ഉണ്ട്. ഡേയ്ററി ഗ് പോലെ. ചെറിയ വ്യത്യാസ മേ ഒള്ളു. എനിക്ക് ഒരു പെൺകുട്ടിയുമായി രണ്ടു ദിവസം ഒ ന്നിച്ച് യാത്ര ചെയ്യണമെങ്കിൽ ഈ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് സംഘടിപ്പിക്കാം. പങ്കാളിത്ത തീം ക്ലബുകൾ, ഡേറ്റിഗ് പ്ലാറ്റുഫോമുകൾ, പിൽഗ്രീം ട്രിപ്പുകൾ, പരിസ്ഥിതി സൗഹൃദ യാത്രകൾ ,മൂവി മീററപ്പ് ,ബാർബിക്യു മീററപ്പ്എല്ലാ താത്പ്പര്യവും അനുസരിച്ച് മീററ് സംഘടിപ്പിക്കാം. വിരസമായ ദിവസങ്ങൾ പുതുമുഖങ്ങളുമൊത്ത് കുറേ നേരം. അതിവിടുത്തെ ഒരു സംസ്കാരമാണ്.
Sunday, May 19, 2024
മമ്മൂട്ടി എന്ന മനുഷ്യൻ. മമ്മൂട്ടി എന്ന മഹാനടനെപ്പോലെ തന്നെ അഭിനന്ദിക്കപ്പെടണ്ടതാണ് അദ്ദേഹത്തിൻ്റെ ആഴമുള്ള വായനയുo കാഴ്ച്ചപ്പാടും. എനിക്കൊരനുഭവമുണ്ട്. ഇരുപത്തി അഞ്ചാം ഭാഗവതസത്രം കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലാണ് നടന്നത്. അതിൻ്റെ ഉത്ഘാടനത്തിനും സമാപനത്തിനും മറ്റു പ്രധാന വ്യക്തികളേയും പങ്കെടുപ്പിച്ചിരുന്നു. അങ്ങിനെയാണ് സമാപനത്തിന് ശ്രീ.മമ്മൂട്ടിയിലേക്കെത്തിയത്.അന്ന് സത്രത്തിൻ്റെ കൺവീനർ ഞാനായിരുന്നു.പ്ര സിഡൻറ് ശ്രീ.ബാബു നമ്പൂതിരിയും. ഞങ്ങൾ മമ്മൂട്ടിയെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം ഷൂട്ടി ഗിൻ്റെ തിരക്കിലായിരുന്നു.പത്തുമിനിട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം വന്നു. ഇരിയ്ക്കാൻ പറഞ്ഞു.. ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. ഇത്രയും വലിയ ഒരാത്മീയ പരിപാടിയിൽ ഞാൻ വേണോ എത്യേകിച്ചും മള്ളിയൂർ തിരുമേനിയെ പോലുള്ള മഹാൽമ്മാക്കളുടെ ഒപ്പം. അവസാനം ബാബു നമ്പൂതിരിയുടെ നിർബ്ബന്ധത്തിനു വഴങ്ങി അദ്ദേഹം സമ്മതിച്ചു. ഞാനെന്താണവിടെപ്പറയണ്ടത്. വിവാദമാകരുത്. സത്രത്തിൻ്റെ ബ്രോഷറും അദ്ദേഹം ആവശ്യപ്പെട്ട തും എഴുതിക്കൊണ്ടുവന്നത് കൊടുത്തു. അദ്ദേഹം അതു മുഴുവൻ അവിടെ ഇരുന്നു വായിച്ചു.ഇതിലൊരു തിരുത്തുണ്ടല്ലോ ഞാൻ വായിച്ച പോലയല്ലല്ലോ ഇത്. പിന്നെ അദ്ദേഹം നമ്മുടെ പുരാണ കഥകൾ ഇങ്ങോട്ടു പറഞ്ഞു തുടങ്ങി.ഞങ്ങൾ ഞട്ടിപ്പോയി. ധാരാളം വായിക്കുന്ന അദ്ദേഹത്തിന് നമ്മുടെ പുരാണ കഥകൾ മുഴുവൻ അറിയാമെന്നു തോന്നി. ആ വലിയ ആദ്ധ്യാത്മികസംഗമത്തിന് അദ്ദേഹം വന്നു. ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായി. അദ്ദേഹത്തിൻ്റെ പ്രസംഗം എല്ലാവരേയും അൽഭുതപ്പെടുത്തി.ഭംഗി ആയി എന്നാൽ ഹൃസ്വമായി ആ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. മള്ളിയൂർ അദ്ദേഹത്തിൻ്റെ കൈ പിടിച്ചഭിനന്ദിച്ചു. മള്ളിയൂർ ക്ഷേത്രത്തിലേയ്ക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. ഒരു സമ്പൂർണ്ണ കലാകാരൻ ജാതിയ്ക്കും മതത്തിനും അതീതമായി എങ്ങിനെ ആയിരിയ്ക്കണം എന്നത് അദ്ദേഹത്തെക്കണ്ടു പഠിയ്ക്കണം. ആ സഹിഷ്ണുതയും ആഴമുള്ള വായനയും അനുകരണീയമാണ്
Saturday, May 18, 2024
ഇൻഡ്യൻ സൗന്ദര്യ റാണി ഹർഷാശ്രീകാന്ത്. അനിയൻ തലയാററും പിള്ളി വി.ടി.ഭട്ടതിരിപ്പാടിൻ്റെ ഒരു നാടകമുണ്ട് " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്." ഒരു കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ഉയിർത്തെഴുനേൽപ്പിൻ്റെ കഥ.അതിനു ശേഷം മറക്കുടയിൽ നിന്ന് പലരും പുറത്തുവന്നു.എല്ലാ രംഗത്തും ഒന്നാമതായി. പക്ഷേ അവർ കയറിച്ചെല്ലാൻ മടിച്ചു നിന്ന ഒരു മേഖല ആയിരുന്നു " മോഡലിഗ്". പഴയ മാറാലക്കെട്ടിൽ നിന്നും പൂർണ്ണമായി പ്പുറത്തു വരാതിരുന്ന നമ്പൂതിരി സമുദായത്തിൽ നിന്ന് സധൈര്യം മുമ്പോട്ടു വന്ന് ആ മേഖലയേ കൈപ്പിടിയിലൊതുക്കിയ ഹർഷാശ്രീകാന്ത് ഇന്നൊരു മാതൃകയാണ്. സൗന്ദര്യപ്പ ട്ടങ്ങൾ ഒന്നൊന്നായി അവളുടെ കൈപ്പിടിയിലമർന്നു. മിസ് സൗത്തി ഡ്യയിൽ നിന്ന് മിസ് ക്യൂൻ ഓഫ് ഇൻഡ്യയിൽ എത്തി നിൽക്കുന്നു അവളുടെ കരിയർ ഗ്രാഫ്'. സൗന്ദര്യത്തിനൊപ്പം നല്ല വിദ്യാഭ്യാസവും വ്യക്തമായ കാഴ്ച്ചപ്പാടും തൻ്റെ വിശ്വാസത്തിലുറച്ച് ആരുടെ മുമ്പിലും കാര്യങ്ങൾ ഉറക്കെപ്പറയാനുള്ള ചങ്കൂറ്റവും അതൊക്കയാകും ഹർഷയുടെ ഈ നേട്ടത്തിനാധാരം. കിടങ്ങൂർമല മേൽ എന്ന പ്രസിദ്ധ പുരാതന ഇല്ലത്തെ ഇപ്പഴത്തെ തലമുറ ശ്രീകാന്തിൻ്റെയും സീമയുടെയും ഏകമകളാണ് ഹർഷ .ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് ഒരച്ഛനും അമ്മയ്ക്കും എന്തു ചെയ്യാനൊക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ യുവപ്രതിഭ. ശ്രീകാന്തും ഞാനും ലോർഡ് കൃഷ്ണാ ബാങ്കിൽ ഒന്നിച്ചു ജോലി നോക്കിയിരുന്നു. കുറിച്ചിത്താനത്തു തന്നെ മൂന്നു വർഷം. അന്ന് ഹർഷ കൊച്ചു കുട്ടിയാണ്. മിക്കവാറും വീട്ടിൽ വരും. അച്ഛൻ്റെ കൂടെ മാജിക്കിൻ്റെ വേദിയിലും അന്നവൾ ശോഭിച്ചിരുന്നു.അമ്മയുടെ ബിസിനസ് പ്രമോഷനിലും അവൾ നല്ല പങ്കുവഹിച്ചിരുന്നു. എൻ്റെ "അച്ചൂ വിൻ്റെ ഡയറി " യുടെ ഓഡിയോബുക്കിനും ഹർഷയുടെ സംഭാവന ഉണ്ടായിരുന്നു.കൊച്ചി ഇൻറർനാഷണൽ ബുക്ക് ഫെയറിൽ വച്ച് എൻ്റെ "ദൂബായി ഒരൽഭുതലോകം" പ്രകാശനം ചെയ്തതും ഈ കൊച്ചു മിടുക്കി ആയിരുന്നു. പിന്നീട് എൻ്റെ "കാനന ക്ഷേത്രം " എന്ന ഔഷധോദ്യാനം സന്ദർശിക്കാനെത്തിയപ്പോഴും ഒരു തലക്കനവും ഇല്ലാതെ നമ്മുടെ പഴയഹർഷ കുട്ടിയെ ആണ് അവിടെ കണ്ടത്. .ഈ യാത്ര ഇവിടെ നിർത്തെരുത്. മുമ്പോട്ടു പോകണം. വഴിയിൽ കല്ലും മുള്ളും കാണും. കരുതലോടെ മുമ്പോട്ടു പോകൂ ഇനിയും ഒത്തിരി ദൂരം കീഴടക്കാനുണ്ട്. ആശംസകൾ വാൽസല്യപൂർവ്വം
മുത്തശ്ശൻ പറയാറുള്ള പോലെ ആഹാരമാണ് മരുന്ന്. [അച്ചു ഡയറി-566] അമേരിക്കയിൽ ചില സീസണിൽ വിടരുന്ന പൂക്കൾ ചിലർക്കലർജി ആണ്. അതിൻ്റെ പൂം പൊടിശ്വസിച്ചാൽ ശ്വാസംമുട്ടൽ ,പനി പിന്നെ ഇൻഫെക്ഷൻ.ഡോക്ടർ പറയുന്ന ആൻ്റിബയോട്ടിക്സ് കൊടുക്കും.ഇതിങ്ങിനെ തുടരും. ഇവിടുത്തെനാപ്പത് ശതമാനം പേരുടെയും പ്രശ്നമാണിത്.കഴിഞ്ഞ ദിവസം പാച്ചുവിനെ ഒരു അലർജി സ്പെഷ്യലിററ് ഡോക്ട്ടറെ കാണിച്ചു. മുത്തശ്ശൻ്റെ പ്രായം വരും. ആഹാരരീതി കൊണ്ടും, ആഹാരം കൊണ്ടും അസുഖം മാറ്റാൻ പറ്റും. അതദ്ദേഹത്തിൻ്റെ തിയറിയാണ്. അവിടെ ചെന്ന് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. അച്ചുവും പോയിരുന്നു. അമേരിയ്ക്കയിൽ വസന്ത കാലത്ത് ഉണ്ടാകുന്ന ഒരു തരം പൂവുണ്ട്. അതിൻ്റെ പൂം പൊടിയിൽ നിന്നാണത്രേ ഈ അലർജി.അതിനദ്ദേഹത്തിൻ്റെ ചികിത്സ വിചിത്രമായി തോന്നി മുത്തശ്ശാ. ആ പ്രദേശത്ത് ഈ പൂക്കളിൽ നിന്ന് തേൻ സംഭരിക്കുന്ന തേനീച്ചകളുടെ കൂടുണ്ട്. അതിൽ നിന്നും തേനെടുത്ത് എന്നും പാച്ചൂന് കൊടുക്കാൻ പറഞ്ഞു. അൽഭുതം തോന്നി മുത്തശ്ശാ ആതേൻ കൊടുക്കാൻ തുടങ്ങിയപ്പഴേ അവൻ്റെ അസുഖം മാറി. പാമ്പുകടിച്ചാൽ ആ വിഷം തന്നെ അല്ലേ അതിന് പ്രതിവിധി. ആൻ്റിവെയിൻ ഉണ്ടാക്കുന്നത് എന്ന് അച്ചു ധരിച്ചിട്ടുണ്ട്.അതു പോലെ ഒരു ചികിത്സ. ഒരോ നാട്ടിൽ ഒരോ സീസണിൽ പ്രകൃതിയിൽ ഉണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ആണ് നമ്മുടെ മരുന്ന്. നമ്മൾ ഇറക്കുമതി ചെയ്യുന്ന പല പഴങ്ങളും നമ്മൾ ജീവിയ്ക്കുന്ന പ്രകൃതിക്കിണങ്ങിയതല്ല. അതാണസുഖത്തിന് കാരണം. നാട്ടിൽ വരുമ്പോൾ മുത്തശ്ശൻ പറയുന്ന പോലെ ചക്കയുടെ കാലത്ത് ചക്കയും മാങ്ങയുടെ കാലത്ത് മാങ്ങയും ഇഷ്ടം പോലെ കഴിക്കുക. അപ്പോൾ ഒരസുഖവും വരില്ലത്രേ'. ആഹാരം മരുന്നാ കണത് അങ്ങിനെയാണ് അന്ന് നാട്ടിൽ അവഗാഡോ വാങ്ങാൻ പറഞ്ഞപ്പോൾ മുത്തശ്ശൻ പറഞ്ഞതോർക്കുന്നു. അതു തന്നെയാണ് ഇന്ന് ഡോക്ട്ടർ പറഞ്ഞതും
Friday, May 17, 2024
വാസ്തുവിദ്യയിലെ മനോഹര ഡച്ച് ടച്ച് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 25] നെതർലൻ്റിൽ ഉടനീളം സഞ്ചരിക്കുമ്പോൾ ഇവരുടെ വാസ്തുവിദ്യയുടെ ചാരുത ഏറെ ആകർഷിക്കും.മനസിനൊരു കുളിർമ്മ .പഴയ അവരുടെ പാരമ്പര്യത്തിൻ്റെ ഗന്ധമുള്ള വീടുകൾ.ഗോഥിക്ക് ശൈലിയിലുള്ള പള്ളികളും, വലിയ ചരിത്ര സ്മാരകങ്ങളും അവിടെക്കാണാം. അതിലൊക്കെ ഒരു ഡച്ച് കൊളോണിയൽ ടച്ചുണ്ട്. ചുവന്ന ഇഷ്ടികയും തടിയും കല്ലും മാത്രം ഉപയോഗിക്കുന്ന വീടുകൾ. ഒരേ വലിപ്പത്തിലുള്ള ഇഷ്ടികകൾ.ഇംഗ്ലണ്ടിലെ വീടുകളോട് ഒത്തിരി സാമ്യം നമുക്കു തോന്നാം.ഇവരുടെ വീടുകളുടെ "ഗാoബ്ലൽ മേൽക്കൂര " ഡച്ചു ശൈലിയുടെ പ്രത്യേകതയാണ്. ഡച്ച് കൊളോണിയൽ ശൈലിയിൽ നിന്നും ഡച്ച് കൊളോണിയൽ റിവൈവൽ ശൈലിയിലേയ്ക്ക് മാറിയപ്പഴും അവരുടെ തനതു വാസ്തുവിദ്യ അവർ കാത്തു സൂക്ഷിച്ചു. ഒരോ വശത്തും രണ്ടു ചെരിവുകൾ ഉള്ള മേൽക്കൂരയാണ് ഗ്ലാoബെൽ മെൽക്കൂര.മുകളിലത്തേക്കാൾ ചെരിവും വലിപ്പവും താഴത്തെ ചെരിവിന് കാണും. കാലാവസ്ഥാ പരമായ പൊരുത്തപ്പെടലുകൾ ഇതിൽ കാണാം.ഒരു സവിശേഷ സാംസ്കാരിക പ്രതിഭാസം ഇവർ ഒരോ ഇഞ്ചിലും കാത്തുസൂക്ഷിക്കുന്നു. ഇടുങ്ങി വളഞ്ഞ ഗോവണികളും അവരുടെ മുഖപ്പുകളും എല്ലാം ഈ വീടുകൾക്ക് ഒരു പോലെയാണ്. ബീമിനും പില്ലറിനും പകരം ധാരാളം ആർച്ചുകൾ നമുക്ക് കാണാം. അപ്പാർട്ടുമെൻ്റുകൾ ആണങ്കിലും നാലുനിലയേ കാണൂ അധികവും. ഒരു സ്ട്രീററിറ്റിൻ്റെ ഇരുവശത്തും നിരനിരയായി ഒരേപോലുള്ള വീടുകൾ അവയുടെ നടുക്ക് റോഡുകളും, സൈക്കിൾപ്പാത്തും, വഴിയരുകിലെ കാർ പാർക്കും ഫുട്പാത്തുംപിന്നെ വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും.എത്ര മനോഹരമായാണ് അവർ അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വീടുകളുടെ കാഴ്ചയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും അവർ തയാറാല്ല. നിറത്തിൽ പോലും. എല്ലാത്തിനും നൂറും നൂറ്റമ്പതും വർഷം പഴക്കം. ഈ ഇടെ മോൻ വാങ്ങിയ വീടും ഇതുപോലൊരെണ്ണം. ഇന്നും അതു കണ്ടു പിടിക്കാൻ അടുത്തുചെന്ന് വീട്ടുനമ്പർ നോക്കണം. നമ്മുടെ കേരളത്തിലും ഈ ഡച്ച് ടച്ച് കാണാം.പ്രത്യേകിച്ചും കൊച്ചിയിൽ .ഇന്നും പലതും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. ബോഗാൾട്ടിപ്പാലസ് തന്നെ അതിനൊരു ഉദാഹരണം .ടൂറിസത്തിന് അതാതു രാജ്യത്തെ പാരമ്പര്യ വാസ്തുവിദ്യ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഇത്തവണത്തെ അത്യുഷ്ണം അത് നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടാകും. നമ്മുടെ അവശേഷിക്കുന്ന നാലുകെട്ട് കാണാൻ തന്നെ എന്തുമാത്രം വിദേശികളാണ് വരുന്നത്.
Tuesday, May 14, 2024
നെതർലൻ്റ് എന്ന ശാലീന സുന്ദരി [ യൂറോപ്പിൻ്റെ ഹൃദയനാളിയിലൂടെ - 2 2] ഞാനിവിടെ വന്നിട്ട് ഒരുമാസം കഴിഞ്ഞു. വലിയ ഒരു മനസ്സംഘർഷത്തിനിടെയാണിവിടെ എത്തിയത്.ഈ നാട് എന്നെ മാറ്റിയെടുത്തു. ദുഃഖത്തിലും സന്തോഷത്തോടെ എങ്ങിനെ ജീവിയ്ക്കാം എന്നെന്നെ അവർപഠിപ്പിച്ചു തന്നു. പ്രകൃതിയേയും സ്വന്തം പൈതൃകത്തെയും ഇത്രയും സ്നേഹിക്കുന്ന ഒരു ജനതയെ വെറേ എവിടെയും കണ്ടിട്ടില്ല. പ്രകൃതിയുടെ സംഹാരശക്തിയേ സന്തോഷത്തോടെ സ്വീകരിച്ച് പ്രയോജനപ്പെടുത്തുന്ന ഒരു ജനത. അവർ കർമ്മത്തിൽ വിശ്വസിക്കുന്നു. തൊണ്ണൂറു വയസുകഴിഞ്ഞ മുത്തശ്ശിമാർ വരെ ഇവിടെപ്പണി എടുക്കുന്നു. വിദ്യർത്ഥികൾ പഠനത്തിനുള്ളത് ജോലി എടുത്തുണ്ടാക്കുന്നു. എന്തു ജോലിയ്ക്കും ഇവിടെ മാന്യതയുണ്ട്. അവർക്കാവശ്യമുള്ളതിന് ആരുടെ മുമ്പിലും കൈ നീട്ടില്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. മദ്യവും മയക്കുമരുന്നും ചൂതാട്ടവും നിയമവിധേയമാണ്. കഞ്ചാവടങ്ങിയ ചോക്ലേറ്റ് വരെ വിപണിയിൽകിട്ടും. നിശാക്ലബുകളും, റഡ് സ്ട്രീററുകളും ,കാസിനോകളും നിയമവിധേയമാണ്. ഒന്നും ഒളിച്ചു ചെയേണ്ടതില്ല. അതു കൊണ്ടു തന്നെ ഇതിനോടെക്കെ വലിയ ആസക്തിയുമില്ല. ഒരാളെപ്പോലും വെള്ളമടിച്ച് ,മയക്കുമരുന്നടിച്ച് ബഹളം കൂട്ടണ വരെ കണ്ടിട്ടില്ല. സെക്സ് ഹരാസ്മെൻറ് തീരെയില്ല. എല്ലാം സന്തോഷത്തിന് സംഹാരത്തിനല്ല. ഇവിടെ അന്ധമായ ഭക്തി കണ്ടിട്ടില്ല. മനസിൻ്റെ ഏകാഗ്രതക്ക് ചിലർ പള്ളിയിൽ പോകുന്നു. വലിയ പല പള്ളികളും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ചില പള്ളികളിൽ സ്റ്റാർ ഹോട്ടലാണ്.പുതിയ ആരാധനാലയങ്ങൾ പെരുകുന്നില്ല. മതഭ്രാന്ത് ഇവിടെ കാണാനേ ഇല്ല.അതുകൊണ്ടൊ ക്കെയാകാം മനുഷ്യർ സന്തോഷത്തോടെ സമാധാനത്തോടെ ഇവിടെ ക്കഴിയുന്നത്. ആരാധനാലയങ്ങൾ ആതുര സേവനത്തിനാണിവിടെ പ്രാധാന്യം കൊടുക്കുന്നത് എന്നു തോന്നി. സെൻസേഷണലായ കാര്യങ്ങൾക്കു് ഇവിടെ ആരും ചെവികൊടുക്കാറില്ല.: നമ്മുടെ നാട്ടിൽ അതിൻ്റെ പുറകെയാണെല്ലാവരും.ചാനലുകാരും രാഷ്ടീയക്കാരും എന്തിന് ബുദ്ധിജീവികൾവരെ. നമ്മുടെ വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ പരിഹരിക്കാനോ സമയം കണ്ടെത്താറില്ലന്നു തോന്നി. ഇവിടുത്തെ ടി വി ന്യൂസും നാട്ടിലേതും താരതമ്യപ്പെടുത്തി നോക്കണം. നമ്മളൊക്കെ പ്രചരിപ്പിക്കുന്ന പോലെ അല്ല. ആഴത്തിലുള്ള കുടുംബ ബന്ധമാണിവിടെ.കുട്ടികളും ഭാര്യയും ഭർത്താവും മുത്തശ്ശനും മുത്തശ്ശിയും വരെ ബീച്ചിൽ വന്ന് ഉല്ലസിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും സമുദ്രനിരപ്പിൽ നിന്ന് താഴെയാണ് ഈ പ്രദേശം.ഇവരുടെ വാട്ടർ മാനേജ്മെൻ്റ് ലോകത്തിന് മാതൃകയാണ്. അവരുടെ തനതു സാങ്കേതിക വിദ്യകൊണ്ട് അവർ കടലാക്രമണം വരെത്തടയുന്നു. അധികജലം ന ന ർലൻ്റിലുടനീളം കനാലുകൾ നിർമ്മിച്ച് അവരുടെ ജലഗതാഗതം സുഗമമാക്കി. എവിടെയും ബോട്ടിൽ എത്താം. പല അപ്പാർട്ടുമെൻ്റുകളുടെയും ഒരു വശത്ത് 'ഒരു ചെറിയ ബോട്ട് മറുവശത്ത് കാറും ഒരു സൈക്കിളും. വലിയ ടൗണിൽ കനാലിൻ്റെ തീരത്ത് ഗ്ലാന്നു കൊണ്ടുള്ള മുറികൾ കാണാം' അതിനുള്ളിൽക്കയറി താഴേക്കിറങ്ങിയാൽ ഭൂമിക്കടിയിലൂടെ മെട്രോ സ്റ്റേഷനിലേയ്ക്കും കാർ പാർക്കിഗിലേയ്ക്കും പോകാം ഈ ചെറിയ രാജ്യത്ത് ഭൂമീദേവിയ്ക്ക് മാത്രമായി എത്ര ഏക്കർ ഭൂമിയാണ് മാറ്റി വച്ചിരിക്കുന്നു എന്നത് അവരുടെ കാഴ്ച്ചപ്പാടിനെ ആണ് കാണിയ്ക്കുന്നത്. കാറ്റും മഴയും ഇവിടുത്തെ തനതു ഭാവമാണ് ഇപ്പോൾ നല്ല കാലാവസ്ഥയാണ്: നല്ല വെയിൽ. പന്ത്രണ്ട് ഡിഗ്രി ചൂട്. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതര വരെ പകലാണ്. ഈ മനോഹര ഭൂമി കണ്ടു മതിയാകാത്തതു കൊണ്ടാകാം സൂര്യഭഗവാൻ ഒരോ ദിവസവും ഇവിടം വിട്ടു പോകാൻ മടിക്കുന്നത് എന്നു തോന്നി അനിയൻ തലയാറ്റും പിള്ളി
Monday, May 13, 2024
അച്ചുവിന് ചൂയിഗം - [ അച്ചു ഡയറി-565] മുത്തശ്ശാ ഇവിടെ ഹൈസ്ക്കൂൾ തലം തൊട്ട് ഭയങ്കര ലോഡാണ്. ഇത് വരെ രസമായിരുന്നു. സ്ക്കൂളിൽ യാതൊരു ടഷനുമില്ല. ടീച്ചർമാർ പ്രഷർ ചെലുത്തില്ല. കളികളിലൂടെയും ചെറിയ ചെറിയ പ്രൊജക്റ്റുകളിലൂടെയും പാഠങ്ങൾ പഠിച്ചാൽ മതി. ഇപ്പം കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒത്തിരി പഠിയ്ക്കാനുണ്ട്. എഴുതാനുണ്ട്. മറ്റ് അസൈമെൻ്റുണ്ട്.പല ദിവസവും രാത്രി വൈകി ഇരുന്നു പഠിയ്ക്കണ്ടി വരും. പക്ഷേ പിറ്റേദിവസo എക്സാമിന് എല്ലാം മറന്നുപോകും,.അച്ചൂന് ആകെ ടൻഷൻ ആയി മുത്തശ്ശാ. എൻ്റെ ഫ്രണ്ട് ജോബ് അതിനൊരു മാർഗ്ഗം പറഞ്ഞു തന്നു. പഠിയ്ക്കുന്ന സമയത്ത് ഒരു പ്രത്യേക സ്വാദുള്ള ചൂയിംഗം ചവച്ചു കൊണ്ടു പഠിക്കുക. പിറ്റേ ദിവസം പരീക്ഷയ്ക്ക് അതേ സ്വാദുള്ള ചൂയിഗം ചവച്ചു കൊണ്ട് പരീക്ഷ എഴുതിയാൽ എല്ലാം ഓർക്കും. അച്ചൂന് ചിരി വന്നു. ജോബ് വില്ലനാ. അവൻ്റെചൂയിഗം കഴിക്കാനുള്ള അടവാകാം. എന്തായാലും ഒന്നു പരീക്ഷിയ്ക്കാം 'അച്ചൂന് ചൂയിംഗം ഇഷ്ടമാണ്. പക്ഷേ അതു പരീക്ഷിച്ചപ്പോൾ അവൻ പറഞ്ഞത് ശരിയാണന്ന് ഉറപ്പായി. ടീച്ചർ സമ്മതിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ചവക്കുമ്പോൾ നമ്മുടെ ശ്രദ്ധ പതറില്ല.Sൻഷൻ കുറയുന്നുണ്ട്.ഇത് കൊള്ളാം മുത്തശ്ശാ. മുത്തശ്ശൻ പറഞ്ഞ മെഡിറ്റേഷന് സമയം എടുക്കും. ഒരു സ്ഥലത്ത് ഇരുന്നുചെയ്യണം.ഇത് നടന്നോണ്ട് ചെയ്യാം.ഇത് ചവച്ചു കൊണ്ട് നടക്കുമ്പഴും ശ്രദ്ധ കിട്ടുന്നുണ്ട്.ക്രിക്കറ്റ് കളിക്കാർ ടൻഷൻ കുറയ്ക്കാൻ ഇത് ചവയ്ക്കുന്നത് കണ്ടിട്ടുണ്ട്. സസ്യങ്ങളലെ പ്രോട്ടീൻ കൊണ്ടുണ്ടാക്കിയ ലൂയിഗം കൊറോണയെ വരെ ചെറുക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണത്രേ. വായിൽ ധാരാളം സലൈവ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് രോഗ പ്രതിരോധ ശക്തി കൂടുന്നുണ്ട് എന്നൊരു പഠനവും ഉണ്ട്. ഭാഗ്യം ടീച്ചർമാർ ചൂയിംഗം ചവച്ചു കൊണ്ട് പരീക്ഷ എഴുതാൻ സമ്മതിച്ചു. ഏതായാലും പാച്ചൂ നോട് അച്ചു പറയില്ല. അവൻ കൊച്ചു കുട്ടിയല്ലേ.അതെങ്ങാൻ തൊണ്ണയിൽ കുടുങ്ങിയാൽ! ഇശ്വരാ ഓർക്കാൻ കൂടിവയ്യ.
Wednesday, May 8, 2024
വെസ്റ്റ് ബ്രോക് പാർക്ക് - ഹേഗിലെ ശാന്തമായ ഒരിടം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 20] വിനോദ സഞ്ചാരത്തിന് പ്രകൃതിയേ എങ്ങിനെ ഉപയോഗിയ്ക്കാം എന്നത് നതർലൻ്റിനെ കണ്ടു പഠിയ്ക്കണം. വെസ്റ്റ് ബ്രോക് പാർക്ക് ഹേ ഗിലെ ഏറ്റവും മനോഹരമായ പാർക്കാണ്. ഏക്കർ കണക്കിനു വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പണ്ട് ഒരു വന പ്രദേശത്തിൻ്റെ ഭാഗമായിരുന്നു. അതിൽ നിലനിർത്തണ്ടത് നിലനിർത്തി പുതിയത് കൂട്ടിച്ചേർത്ത് ഇത് ഇത്ര മനോഹരമായി രൂപകൽപ്പന ചെയ്തത് വെസ്റ്റ് ബ്രോക്ക് എന്ന പ്രകൃതി സ്നേഹിയാണ്. ആ വലിയ പ്രദേശത്തില്ലാത്തത് ഒന്നുമില്ല. ഉല്ലസിക്കാനുള്ളതെല്ലാം. ഒരു വലിയ പ്ലേഗ്രൗണ്ട്;കുട്ടികളുടെ പാർക്ക്, ജലപാതകൾ ,കുളങ്ങൾ, വലിയ മരക്കൂട്ടങ്ങൾ, ചെറു വനങ്ങൾ, മനോഹരമായ ആരാമങ്ങൾ പിന്നെ കളകൂജനം നടത്തിപ്പറന്നു നടക്കുന്ന പക്ഷിക്കൂട്ടങ്ങൾ .എല്ലാം അവിടുണ്ട്.ബാർബിക് ക്യൂ സൗകര്യം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് സകുടുംബം വിനോദങ്ങളിൽ ഏർപ്പെടുന്നവർ.ഇതിൻ്റെ ഒരോ മരങ്ങളുടെ മറവിലും സല്ലപിക്കുന്ന കമിതാക്കൾ, ആഘോഷത്രിമിപ്പിൽ കുട്ടികൾ എല്ലാം ഇവിടെ കാണാം. ഇത്ര വലിയ ഒരു നഗരത്തിനടുത്ത് ഇത്ര ശാന്തമായൊരിടം! അൽഭുതം തോന്നി. അവിടുത്തെ ഇൻ്റർനാഷണൽ " റൊസാറിയം "മനം കവരുന്നതാണ്. ഏതാണ്ട് മണ്ണൂറ് ഇനങ്ങളിൽ ഇരുപതിനായിരത്തോളം റോസാപുഷ്പ്പങ്ങൾ. ഇവിടെ അന്താരാഷ്ട്ര റോസ് മത്സരങ്ങൾ നടക്കാറുണ്ട്. അതിനു പുറകിലാണ് മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന " റൊമാൻറിക് ടിഹൗസ് " രുചികരമായ വിവിധ ഇനം ആഹാരം ഇവിടെകിട്ടും. സ്വന്തമായി തുഴഞ്ഞുപോകാവുന്ന ചെറു ബോട്ടുകൾ നമുക്ക് വാടകയ്ക്കെടുക്കാം. ഒരു ശബ്ദമലിനീകരണവുമില്ലാതെ ജലപാതകളിൽ കൂടി തുഴഞ്ഞു നടക്കാം നതർലൻ്റിലെ വാട്ടർ മാനേജ്മെൻ്റ് അസൂയ ജനിപ്പിക്കുന്നതാണ്. ഏതു കോണിലും ചെറു ബോട്ടുകളിൽ നമുക്ക് തുഴഞ്ഞെത്താം. തെളിഞ്ഞ വെള്ളമല്ല എന്നൊരു ന്യൂനതയേ എനിക്ക് തോന്നിയുള്ളു. എങ്ങിനെ മനസിൻ്റെ പിരിമുറുക്കം കുറയ്ക്കാം എന്നത് ഒരു ശാസ്ത്രമായി ഇവിടെ വികസിപ്പിച്ചെടുത്തിയിരിക്കുന്നു.
Tuesday, May 7, 2024
റിജ്ക്സ് മ്യൂസിയം-ആംസ്റ്റർഡാമിൽ ഡെച്ച് ചരിത്രത്തിനായി :: [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 19] തങ്ങളുടെ പൈതൃകത്തിനും ', ചരിത്രത്തിനും പാരമ്പര്യ കലകൾക്കും ഡച്ചുകാർ എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് ഈ ചരിത്ര മ്യൂസിയം കണ്ടാലറിയാം. ഈ മ്യൂസിയത്തിൻ്റെ സമർപ്പണം തന്നെ അതിനൊക്കെയാണ്. ഏതാണ്ട് എണ്ണായിരത്തോളo അപൂർവ്വ വസ്തുക്കൾ ഇവിടെ സൂക്ഷിച്ച് സംരക്ഷിച്ചിട്ടുണ്ട്. മൂന്നു വലിയ സെക് ഷനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഗോഥിക് " ശൈലിയിലുള്ള ആ മനോഹര സമുച്ചയം തന്നെ അതിനുദാഹരണമാണ്. അകത്തും പുറത്തും ഡച്ച് കലാചരിതം ആലേഖനം ചെയ്തിരിക്കുന്നു. 1808-ൽ നെപ്പോളിയൻ്റെ സഹോദരൻ ലൂയീസ് ബോണപ്പാർട്ട് ആണ് ഈ ശേഖരം സംഘടിപ്പിച്ച് സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്.രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ അമൂല്യ നിധി മുഴുവൻ നശിക്കാതെ ഭൂമിക്കടിയിലെ നിലവറയിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു. പിന്നീട് രണ്ടായിരത്തി പതിനഞ്ചിൽ " യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ " പുരസ്കാരം ലഭിച്ചു. ലോക ചരിത്രം അല്ലങ്കിൽ യൂറോപ്പിൻ്റെ ചരിത്രമെങ്കിലും അതുമല്ലങ്കിൽ ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിലുള്ള കുളച്ചൽ യുദ്ധ oപോലും മനസിലാക്കിയവർക്ക് ഈ കാഴ്ച കൾ വലിയ അനുഭൂതിയാണ് നൽകുക.ഇതിൻ്റെ മുഴുവൻ സ്മാരകങ്ങൾ അവിടുണ്ട്. അത് ചിത്രീകരിച്ച ലോക പ്രസിദ്ധപെയ്ൻ്റീഗുകൾ അവിടുണ്ട്. ഏഷ്യൻ പവലിയനിൽ നമ്മുടെ കൊച്ചു കേരളത്തിൻ്റെ ചരിത്രവും കാണാം.കൂടാതെ നടരാജ വിഗ്രഹം മുതൽ ഗണപതി, ശിവൻ, ദേവി എല്ലാ ദൈവങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.ശ്രീകോവിലിൻ്റെ ഇരൂവശവും കാണുന്ന ദ്വാരപാലകർ വരെ. പണ്ട് ഇവിടെ ഏതോ അമ്പലത്തിൽ പൂജ നടത്തിയിരുന്നവയാകാം ഇതെല്ലാം. പിന്നെ കപ്പലുകളുടേയും യുദ്ധോപകരണങ്ങളുടേയും വിപുലമായ ഒരു ശേഖരം ഇവിടെ ക്കാണാം. യുദ്ധചരിത്രങ്ങൾ പ്രഖ്യകിച്ചും കടൽയുദ്ധങ്ങളുടെ പെയിൻ്റിഗ്കൾ . ത്രിമാനചിത്രങ്ങൾ എന്നു തോന്നിപ്പിക്കുന്ന ലോകോത്തര പെയ്ൻ്റിഗ് നമുക്ക് അൽഭുതമുളവാക്കും. സ്വർണ്ണപ്പാത്രങ്ങൾ, വെള്ളിപ്പാത്രങ്ങൾ, ചീനഭരണികൾ, ധാരാളം കൊത്തു പണികളുള്ള തടി അലമാരികൾ ആഭരണപ്പെട്ടികൾ, പാനപാത്രങ്ങൾ എല്ലാം അവിടെ സുരക്ഷിതം. അവിടുത്തെ ബ്രഹ്മാണ്ഡ ലൈബ്രറി ആണെന്നെ അത്ഭുതപ്പെടുത്തിയത്.രണ്ടു നിലയിലുള്ള ആ അലമാരി മുഴുവൻ അതിൻ്റെ ഒരു ബാൽക്കണിയിൽ നിന്ന് വീക്ഷിക്കാം. അപൂർവ്വനാണയങ്ങളുടെ ഒരു വിപുലമായ ശേഖരവും അവിടുണ്ട്. നമുക്ക് ഒരു ഓഡിയോ ആപ്പ് അവർ ഡൗൺലോഡ് ചെയ്തു തരും.ഇയർഫോൺ ഉണ്ടങ്കിൽ നമ്മുടെ മൊബൈലിൽ അത്കിട്ടും. അതുo ഓൺ ചെയ്ത് ഒരു ദിവസം മുഴുവനും കണ്ടാൽ തീരാത്ത ചരിത്ര ശേഷിപ്പുകൾ. പുറത്തിറങ്ങിയപ്പോൾ ഒരു പഴയ നൂറ്റാണ്ടിൽ നിന്ന് ഒരു കാലാന്തര യാത്ര നടത്തിയ പ്രതീതി.അതിനു മുമ്പിലുള്ള ആ മനോഹര ഉദ്യാനത്തിൽ അവരുടെ പ്രസിദ്ധമായ ചൂടു കാപ്പിയും നുകർന്ന് കണ്ട കാഴ്ച്ചകൾ ഒന്നുകൂടി അയവിറക്കി അങ്ങിനെ ഇരുന്നു.
Sunday, May 5, 2024
നതർലൻ്റിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 17 ] ഇന്ന് ശനിയാഴ്ച്ചയാണ്. നതർലൻ്റിലെ ചൂതാട്ട കേന്ദ്രങ്ങളും നിശാ ക്ലബ്ബുകളും രാത്രി മുഴവൻ ഉണർന്നിരിക്കുന്ന ദിവസം. ഇവിടുത്തെ കാസിനോയിൽ ഒന്നുപോകണം. രാത്രി പതിനൊന്നു മണി ആയി.മോൻ താമസിക്കുന്ന വീടിനടുത്താണ്. ഒരു കിലോമീറ്റർ. രാത്രി നിരത്തിൽ ആള് വളരെ കുറവാണ്. ചന്നം പിന്നം മഴ പെയ്യുന്നുണ്ട്. അങ്ങു ദൂരെ "ഹോളണ്ട് കാസിനോ "യുടെ ഭീമാകാരമായ കെട്ടിടം കാണാം. വളരെ ദൂരെ നിന്ന് അതിൻ്റെ തിളങ്ങുന്ന ബോർഡ് കാണാം. അതിനകത്ത് അതിഥികളെ സ്വീകരിയ്ക്കാനാളുണ്ട്. നമ്മുടെ കോട്ടും ബാഗുംവാങ്ങി ടോക്കൺ തന്ന് അവർ സൂക്ഷിക്കും. കൗണ്ടറിൽ പാസ്പോർട്ട് കൊടുത്തു. ഫസ്റ്റ് ടൈം.? ബയോമെട്രിക്ക് ടെസ്റ്റ് കഴിഞ്ഞ് നമ്മുടെ ഒപ്പുവാങ്ങി അവർ ഒരു കാർഡ് തരും. ഞാൻ ആ നിമിഷം മുതൽ ആ സമ്പന്ന ക്ലബിലെ അംഗമാണ്. മൂന്നു നിലകളിൽ നൂറുകണക്കിന് ചൂതാട്ട മേശകൾ .വിവിധ തരം കളികൾ. നമ്മൾ അന്ന് കളിക്കാനുദ്ദേശിക്കുന്ന തുക കൗണ്ടറിൽ കൊടുത്താൽ അവർ അതിനുള്ള കൊയിൻ [ കാസിനോ ചിപ്സ് ] തരും. അതുപയോഗിച്ച് നമുക്ക് ഏതു മേശയും തിരഞ്ഞെടുക്കാം. ഗ്രൂപ്പ് ഗയിമുകൾ ഉണ്ട്. ഒറ്റയ്ക്ക് കളിയ്ക്കാവുന്ന കളികളുണ്ട്. ഒന്നു ചുററിക്കറങ്ങി വന്നു. എല്ലാവരുടെയും കയ്യിൽ നുരഞ്ഞുപൊന്തുന്ന പാനപാത്രം. വിവിധ തരം ആഹാരവും അവിടെ കിട്ടും. പുകവലിസമ്മതിയ്ക്കില്ല. അതിന് പ്രത്യേക മുറിയുണ്ട്. സംഗീത സാന്ദ്രമായ ലഹരി നിറഞ്ഞ അന്തരീക്ഷം. ഭാഗ്യം പരീക്ഷിക്കുന്ന ആൺ പെണ്ണSക്കം അനേകം പേർ വളരെ അച്ചടക്കത്തോടെ കളിയിൽ പങ്കെടുക്കുന്നു. ഈ ഭാഗ്യാന്വേഷികളുടെ നടുക്ക് അങ്ങിനെ നിൽക്കുമ്പോൾ പണ്ട് ഉത്സവപ്പറമ്പിൽ പെട്രോമാക്സ് വെളിച്ചത്തിൽ "വൈ രാജാവൈ " വിളികൾക്കിടെ ആ കിലുക്കിക്കുത്തിൽ പൈസ വച്ച ആ വളളിനിക്കറുകാരനെ ഓർത്തു പോയി . ബ്ലാക്ക് ജാക്ക് സ്പ്പൊട്ട് മിഷ്യൻ, മണി വീൽ, റൗലററ് അങ്ങിനെ പലതരം പകിടകൾ. എവിടെ ആദ്യം. സംശയമായി. അവസാനം " പൂന്തോ ബാങ്കോ "തിരഞ്ഞെടുത്തു. .ജയിംസ് ബോണ്ടു ചിത്രങ്ങളിലെ കാർഡ് ഗയിം .ആമേശക്കു ചുറ്റുമിരുന്ന് കളിക്കുന്നത് നോക്കി നിന്നു.പല സ്ഥലത്തും കാശു വച്ചാൽ പല തരത്തിലാണ് ഭാഗ്യം. ആരും വയ്ക്കാൻ ധൈര്യപ്പെടാത്ത എന്നാൽ അപൂർവ്വമായി മാത്രംസാദ്ധ്യത ഉള്ളിടത്ത് ചിപ്സ് വച്ചു.എല്ലാവരും എന്നെ തിരിഞ്ഞു നോക്കി. ആകാംക്ഷയോടെ എല്ലാ ക്കണ്ണുകളും മേശയിലേക്കും പുറകിലത്തെ ഡിസ്പ്ലേസ് ക്രീനിലേക്കും.വിഷുബംബറിന് മാത്രം കാശിറക്കുന്ന ഒരു സാധാരണ മലയാളിയുടെ മനസാണവിടെ വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. രക്ഷപെട്ടു.വച്ചതിൻ്റെ ഇരുപതിരട്ടി. പിന്നീട് കളി ഉഷാറായി.ഞാൻ ഒരു വലിയ ഗ്ലാം ബ്ലറുടെ ഗമയിൽ കളി തുടർന്നു.ഭാഗ്യവാൻ്റെ കോളത്തിൽ കാശു വയ്ക്കാൻ അനവധി പേർ. അത് ഗ്ലാബ്ലി ഗിൻ്റെ ഒരു മനശാസ്ത്രമാണ്. ഭാഗ്യമുള്ളവൻ്റെ കൂടെക്കൂടുക.' നല്ല ചിൽസ് ബിയറും ആഹാരവും നമ്മുടെ അടുത്ത വരും' സമയം പോയതറിഞ്ഞില്ല. കളഞ്ഞും കിട്ടിയും കളി തുടർന്നു.മൂന്നു മണി വരെ ആ മായിക ലോകത്തിൽത്തുടരാം. കറേ ആയപ്പോൾ മുതൽ തൊട്ടുള്ള കളി വേണ്ടന്നുറച്ചു.കിട്ടിയത് മുഴുവൻ നഷ്ടപ്പെട്ടപ്പോൾ കളി നിർത്തി. ഒരു വലിയ അനുഭവമായിരുന്നു.ഇത് ഗവന്മേൻ്റ് നേരിട്ടു നടത്തുന്നതാണ് 'അതിൻ്റെ നേരും നെറിയും എവിടെയും കാണാം. ഒരു വർഷം ഗവന്മേൻ്റിന് ഇവിടെ നിന്നു മാത്രം 850 ദശലക്ഷം ഡോളർ ആണ് വരുമാനം. രാത്രി വളരെ വൈകി അവിടുന്നിറങ്ങി. തെരുവിൽ ആരുമില്ല.നതർലൻ്റിൽ ഏതു രാത്രിയിലും തെരുവോരം സുരക്ഷിതമാണന്നു തോന്നി.
Saturday, May 4, 2024
നെതർലൻ്റിലെ കിഗ്സ് ഡേ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 16] ഒരു രാജാവിൻ്റെ ജന്മദിനം ഒരു ഉത്സവമായിക്കൊണ്ടാടുക. ഒരു ദിവസം എല്ലാ സ്വാതന്ത്ര്യവും പൗരന്മാർക്ക് അനുവദിച്ചു കൊടുക്കുക. അത് പൂർണ്ണമായും ആസ്വദിച്ച് ജനങ്ങൾ തെരുവിലിറങ്ങു ക. ദേശ വ്യത്യാസമില്ലാതെ.അതാണ് വർഷത്തിൽ ഒരു ദിവസം കൊണ്ടാടുന്ന "കിഗ്സ് ഡേ " ആഘോഷം. ഏപ്രിൽ ഇരുപത്തി ഏഴിനായിരുന്നു ആഘോഷം.വളരെ പ്പണ്ടു മുതൽ രാജ്ഞിമാരുടെയും രാജാക്കന്മാരുടെയും [ അന്നു ഭരിക്കുന്ന ] ജന്മദിനം ഇങ്ങിനെ ആഘോഷിയ്ക്കാറുണ്ട്. അന്ന് രാജ്യത്തിൻ്റെ ദേശീയ ദിനമാണ്. എന്തിനും സ്വാതന്ത്ര്യം അനുവദിക്കുന്ന ഇരുപത്തിനാല് മണിക്കൂർ.അന്ന് സ്വതന്ത്ര വിപണി ആണ്. ടാക്സി ല്ല. വഴിയോരങ്ങളിൽ പഴയതും പുതിയതും ആയ സാധനങ്ങൾ വളരെ ലാഭത്തിൽ വിൽക്കപ്പെടുന്നു. അവരുടെ ദേശീയ നിറം ഓറഞ്ചാണ്. എല്ലാവരും ഓറഞ്ചു നിറത്തിലുള്ള വസ്ത്രം ധരിച്ച് തൊപ്പി അണിഞ്ഞ് തെരുവിലിറങ്ങും... ആഘോഷങ്ങൾ സംഘടിപ്പിക്കാനും, സഹായിക്കാനും ഓറഞ്ചു കമ്മറ്റികൾ ഉണ്ടാകുംഅന്ന് സ്പെഷ്യൽ ട്രയിൻ, ട്രാം എന്നിവ ഉണ്ടാകും. നിവർത്തിയുണ്ടങ്കിൽ കാറ്ഒഴിവാക്കാനാണിത്.നതർലൻ്റിൽ അങ്ങോളമിങ്ങോളം ഉള്ള നിശാ ക്ലബുകളിൽ അന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ബൈക്ക് റൈസ് കൊണ്ട് റോഡുകൾ ചടുലമാകും. കനാൽ ബോട്ടുകളിലും വലിയ ക്രൂയിസറുകളിലും ആഘോഷങ്ങൾ നടക്കുന്നു. എല്ലാം ഓറഞ്ചു നിറം.. അതിനൊക്കെ ഹരമായി മനോഹര ടുലിപ്പ് പാടങ്ങളും രാജ്യത്തെ ആൺ പെൺ അടക്കം ഓറഞ്ഞു വസ്ത്രം ധരിച്ച് തെരുവിലിറങ്ങി ആട്ടും പാട്ടും ആയി ഉന്മാദിക്കുന്നു. മിക്കവാറും എല്ലാവരുടെയും കയ്യിൽ ബിയർ കുപ്പി ഉണ്ടാകും.അന്ന് പബ്ലിയ്ക്കായി മദ്യപിക്കുന്നതും ആരും തടയില്ല. പക്ഷേ ഒരു ദേശീയ ദിനത്തിൻ്റെ അന്തസ്സുകെടുത്താതെ അവർ ഉപയോഗിക്കുന്ന ആ സ്വാതന്ത്ര്യം എന്നെ അൽഭുതപ്പെടുത്തി. ഒരു അക്രമമോവാക്കുതർക്കമോ എവിടേയം കണ്ടില്ല. എല്ലാവരും ഒരു പിരിമുറുക്കവുമില്ലാതെ സന്തോഷത്തോടെ ആടിപ്പാടി ഉല്ലസിക്കുന്നു. ഒരു പോലീസുകാരെയും അവിടെ എങ്ങും കണ്ടില്ല. അൽഭുതം തോന്നി നമ്മുടെ നാട്ടിൽ ആണങ്കിൽ എന്നു് ഒരു നിമിഷം ചിന്തിച്ചു പോയി.ദുഃഖങ്ങൾക്കവധി കൊടുത്ത് ഉള്ളുതുറന്നുള്ള സന്തോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു.
Friday, May 3, 2024
കോണാ ഐസ് ക്രീം ഡേ" [ അച്ചു ഡയറി-518] മുത്തശ്ശാ ഈ മാസം രണ്ടാം തിയതി സ്കൂളിൽ "കോണാ ഐസ് ഡേ " ആണ്.പൊതുവേ ഐസ് ക്രീകഴിക്കുന്നത് സ്ക്കൂളിൽ നിരുത്സാഹപ്പെടുത്തും.സ്കൂൾ കോമ്പൗണ്ടിൽ സമ്മതിക്കാറുമില്ല. പക്ഷേ കുട്ടികളുടെ സന്തോഷത്തിന് അങ്ങിനെ ഒരു ദിവസം സ്ക്കൂൾ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികൾക്ക് വലിയ ഉത്സാഹമാണ്. എല്ലാവരും വട്ടത്തിലിരുന്ന് ഐസ്ക്രീം കഴിക്കും.അതോടൊപ്പം അത് അധികം കഴിക്കുന്നത് ശരിയല്ല എന്നു വാൺ ചെയ്യുകയും ചെയ്യും. അതൊരു പുതിയ രീതിയാണന്ന് അച്ചൂന് തോന്നി.നമ്മൾ ആസ്വദിച്ചു കഴിയുമ്പോൾ അതിൻ്റെ അപകടം കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ എളുപ്പമുണ്ട്. ഒരെണ്ണത്തിന് നാലു ഡോളർ അടക്കണം.ഇതിൻ്റെ ലാഭം സ്ക്കൂളധികൃതർ ചാരിറ്റിക്കാണ് ഉപയോഗിക്കുന്നത്. ഒരാൾക്കാണങ്കിൽ കിഡിൽ കപ്പ് ഓർഡർ ചെയ്യാം. ഒന്നിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നുണ്ടങ്കിൽ കാർട്ട് കപ്പ് സെലക്റ്റ് ചെയ്യാം മൾട്ടിപ്പിൾ കൊണ്ടാ സിൽ എത്ര വേണമെങ്കിലും ഓർഡർ ചെയ്യാം.പാച്ചു രണ്ടെണ്ണം വേണമെന്ന് പറഞ്ഞു വാശി പിടിച്ചു. ഒന്നവൻ്റെ കൂട്ടുകാരൻ റൊബർട്ടിനാണ്. അവൻ്റെ പപ്പ ഐസ് ക്രീം വാങ്ങാൻ സമ്മതിക്കില്ല. പാവം. വലിയ കൊതിയാണവന് .അവൻ്റെ ക്ലോസ് ഫ്രണ്ടാണ് റോബർട്ട്. നമ്മുടെ വീടിൻ്റെ അടുത്തു ബസെറങ്ങിയാൽ അവൻ വളഞ്ഞു ചുററി റോബർട്ടിനെ അവൻ്റെ വീടിൻ്റെ പടികേറ്റി വിട്ടെ തിരിച്ചു വരു.രണ്ടും കല പല സംസാരിച്ചുകൊണ്ടാണ് നടപ്പ്. വരുബ ഴേക്കും നല്ല വിശപ്പായിട്ടുണ്ടാകും എന്നാലും അവൻ പതിവ് തെററിയ്ക്കില്ല." പാച്ചുവിന് കൊണഐസ് ഇഷ്ടമല്ലല്ലോ? പിന്നെ എന്തിനാ ഓർഡർ ചെയ്യുന്നെ?""എനിയ്ക്കിപ്പഴും ഇഷ്ടല്ല. പക്ഷേ കൂട്ടുകാരുടെ കൂടെ വട്ടം കൂടി ഇരുന്ന് തമാശും പറഞ്ഞ് കഴിക്കുമ്പോൾ നല്ല Sയ്സ്റ്റാണ് " പാച്ചുവിനെ പലപ്പഴും മനസിലാകണില്ല മുത്തശ്ശാ ? നമ്മൊളൊന്നും പ്രതീക്ഷിക്കാത്ത ചിന്തകളാണവൻ്റെ .ആർജുമെൻറിൽ അവനേ തോൽപ്പിയ്ക്കാനും പറ്റില്ല.
Thursday, May 2, 2024
യൂഗോസ്ലേവിയൻ ഇൻ്റർനാഷണൽ ക്രിമിനൽ ട്രയിബ്യൂണൽ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 15 ] ഹെഗിലെ കാഴ്ച്ചകൾ അവസാനിക്കുന്നില്ല. പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനം അവിടെയാണ്.ലോക ചരിത്രം മുഴുവൻ പഠിയ്ക്കാൻ ഇവിടെ ഒന്നു ചുറ്റിക്കറങ്ങിയാൽ മതി എന്നു പറയാറുണ്ട്.അതിക്രൂരമായ വംശഹത്യയുടെയും മനുഷ്യാവകാശ ലoഘനങ്ങളുടേയും കഥ പറയുന്ന യൂഗോസ്ലേവിയൻ യുദ്ധം.ഈ യുദ്ധ കുറ്റങ്ങൾ വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള ഒരു ഇൻ്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണൽ: അതിൻ്റെ ആസ്ഥാനം ഹേഗിലാണ്.ആ ഭീമാകാരമായ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ യുദ്ധക്കെടുതിയുടെ ഭീ കര ദൃശ്യങ്ങൾ മനസിൽ കൂടെ കടന്നു പോയി. യുദ്ധ കുറ്റത്തിനും, വംശഹത്യ യ്ക്കും ജനീവാ ഉടമ്പടി ലംഘനത്തിനും വിചാരണ നേരിടുന്ന പല പ്രമുഖരും ഇവിടെ തടവിലാണ്. അവരുടെ കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ ശിക്ഷ.ഇതിനൊരു സംവിധാനം ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ആശ്വാസമാണ്. പ്രത്യേകിച്ചും വിചാരണ ചെയ്യപ്പെടാതെ പിടിക്കപ്പെടാതെ ലോകത്ത് പലിടത്തും ഇതാവർത്തിക്കുന്ന സാഹചര്യത്തിൽ. 1993 May 25 ന് ആണ് ഇത് ഹേ ഗിൽ തുടങ്ങിയത്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ആണ് ജഡ്ജിമാർ. വലിയ പട്ടാള മേധാവികളും ഭരണാധികാരികളുമാണ് ഇവിടെ സാധാരണ വിചാരണയ്ക്ക് വിധേയമാക്കുക.കുറ്റം തെളിഞ്ഞാൽ ഇവിടെത്തന്നെ തടവിൽപ്പാർപ്പിക്കാൻ സൗകര്യമുണ്ട്. അവർക്ക് ജയിലിൽ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നത് കൊണ്ട് ആ ജയിലിനെ "ഹേഗ് ഹിൽട്ടൻ" എന്ന പരിഹസിച്ച് വിളിയ്ക്കാറുണ്ട്. ഇ തി നുവേണ്ടി യു എൻ നൂറ് ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ആ വലിയ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഇന്ന് ലോകത്ത് ഇതിലും വലിയ വംശഹത്യയും യുദ്ധകൃത്യങ്ങളും നടക്കുമ്പോൾ യുഎൻ നിസ ഹായമായി നിൽക്കുന്നതും ഓർത്തു പോകുന്നു.ഇങ്ങിനെ യു ളള കോടതി വിചാരണ ലോകം മുഴുവൻ വേണ്ടതാണന്നു തോന്നിപ്പോകുന്നു. ഇന്ന് യൂഗോസ്ലേവിയ ഒന്നൊരു രാജ്യമില്ല.അതുവിഭജിച്ച് പലതായി.ആ യുദ്ധത്തിൻ്റെ വേറൊരു പരിണതഭലം
Subscribe to:
Posts (Atom)