പകുതി ആയുസ് [ കീ ശക്കഥ-59]
ആർത്തലച്ചു കരയുന്ന ആ മനുഷ്യനെക്കണ്ടപ്പോൾ എല്ലാവരുടേയും കണ്ണു നനഞ്ഞു. തന്റെ പ്രിയപ്പെട്ട അനുജന്റെ മൃതദേഹത്തിനടുത്താണ് ഏട്ടൻ. അവിടുന്ന് മാറിയിട്ടില്ല. അനിയന്റെ അകാലമരണമായിരുന്നു,.
" എന്റീശ്വരാ... എന്റെ ജീവൻ എടുത്തിട്ടായാലും അവനെ ജീവിപ്പിക്കൂ."
അപ്പഴാണ് ഏട്ടന്റെ തോളിൽ ഒരു കൈ പതിഞ്ഞത്. അയാൾ തിരിഞ്ഞു നോക്കി. ഒരു പ്രത്യേക മനുഷ്യൻ .കണ്ണിൽ ഒരു വല്ലാത്ത കാന്തിക ഭാവം.കൈ ക്ക് നല്ല തണുപ്പ്. ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല.
"വരൂ "
ഏതോ ഒരു ശക്തി ആ വാഹിച്ച പോലെ അയാൾ അങ്ങേരുടെ പുറകേ പോയി. മുറിക്കകത്തു കയറി അപരൻ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
"നിങ്ങൾ എന്താ പറഞ്ഞത് നിങ്ങളുടെ ജീവൻ എടുത്ത് അനിയനെ ജീവിപ്പിക്കണമെന്ന്. അല്ലേ?"
"അതേ അങ്ങ് ആ രാ ണ്, "
"ഞാൻ ഈശ്വരൻ സ്വന്തം ജീവൻ അനിയനു വേണ്ടി ക്കളയണ്ട. എന്നാൽ എനിക്ക് അങ്ങയെ സഹായിച്ചാൽക്കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ബാക്കിയുള്ള ആയുസിന്റെ പകുതി അനിയനു കൊടുക്കാമെന്ന് സമ്മതിച്ചാൽ മതി ഞാൻ അവനെ ജീവിപ്പിക്കാം. നിങ്ങൾക്ക് ഒരിക്കൽ ഒന്നിച്ചു മരിക്കുകയും ചെയ്യാം "
"അത്... ഞാൻ കുഞ്ഞുകുട്ടി പരാധീനക്കാരനാണ്.അവരെക്കരക്കെത് തിക്കാൻ എത്ര ആയുസുണ്ടങ്കിലും മതിയാകില്ല. അപ്പോ എങ്ങിനെ.?"
ഈശ്വരൻ അയാളെ നോക്കി ചിരിച്ചു.
" ശരി എന്നാൽ ഞാൻ പോണു. നിങ്ങൾ അനിയന്റെ മൃതദേഹത്തിനടുത്തു പോയിക്കരച്ചിൽ തുടർന്നോളു".
ആർത്തലച്ചു കരയുന്ന ആ മനുഷ്യനെക്കണ്ടപ്പോൾ എല്ലാവരുടേയും കണ്ണു നനഞ്ഞു. തന്റെ പ്രിയപ്പെട്ട അനുജന്റെ മൃതദേഹത്തിനടുത്താണ് ഏട്ടൻ. അവിടുന്ന് മാറിയിട്ടില്ല. അനിയന്റെ അകാലമരണമായിരുന്നു,.
" എന്റീശ്വരാ... എന്റെ ജീവൻ എടുത്തിട്ടായാലും അവനെ ജീവിപ്പിക്കൂ."
അപ്പഴാണ് ഏട്ടന്റെ തോളിൽ ഒരു കൈ പതിഞ്ഞത്. അയാൾ തിരിഞ്ഞു നോക്കി. ഒരു പ്രത്യേക മനുഷ്യൻ .കണ്ണിൽ ഒരു വല്ലാത്ത കാന്തിക ഭാവം.കൈ ക്ക് നല്ല തണുപ്പ്. ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല.
"വരൂ "
ഏതോ ഒരു ശക്തി ആ വാഹിച്ച പോലെ അയാൾ അങ്ങേരുടെ പുറകേ പോയി. മുറിക്കകത്തു കയറി അപരൻ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
"നിങ്ങൾ എന്താ പറഞ്ഞത് നിങ്ങളുടെ ജീവൻ എടുത്ത് അനിയനെ ജീവിപ്പിക്കണമെന്ന്. അല്ലേ?"
"അതേ അങ്ങ് ആ രാ ണ്, "
"ഞാൻ ഈശ്വരൻ സ്വന്തം ജീവൻ അനിയനു വേണ്ടി ക്കളയണ്ട. എന്നാൽ എനിക്ക് അങ്ങയെ സഹായിച്ചാൽക്കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ബാക്കിയുള്ള ആയുസിന്റെ പകുതി അനിയനു കൊടുക്കാമെന്ന് സമ്മതിച്ചാൽ മതി ഞാൻ അവനെ ജീവിപ്പിക്കാം. നിങ്ങൾക്ക് ഒരിക്കൽ ഒന്നിച്ചു മരിക്കുകയും ചെയ്യാം "
"അത്... ഞാൻ കുഞ്ഞുകുട്ടി പരാധീനക്കാരനാണ്.അവരെക്കരക്കെത്
ഈശ്വരൻ അയാളെ നോക്കി ചിരിച്ചു.
" ശരി എന്നാൽ ഞാൻ പോണു. നിങ്ങൾ അനിയന്റെ മൃതദേഹത്തിനടുത്തു പോയിക്കരച്ചിൽ തുടർന്നോളു".
No comments:
Post a Comment