വിധി [ കീ ശക്കഥ-62 ]
ആ മനോഹരമായ എഴുത്താണ് എന്നെ ആകർഷിച്ചത്. ഞാനദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷവും ഒരു പണിയും കിട്ടാതെ ടാക്സി ഓടിച്ചു നടന്ന എനിക്ക് അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി കിട്ടിയത് ഒരു മഹാഭാഗ്യമായി ഞാൻ കരുതി. ഞാനദ്ദേഹത്തിന്റെ എല്ലാ പുസ്തകവും വായിച്ചിട്ടുണ്ടന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് അത്ഭുതം തോന്നി. എന്നോട് കൂടുതൽ അടുപ്പം കാണിച്ചു. യാത്രകളിൽ സാഹിത്യ ചർച്ചകൾ വരെ വളർന്നു ആ സൗഹൃദം. ഞാൻ ഇതിനകം അവരുടെ ഒരു കുടുബാഗമായി മാറിയിരുന്നു. അദ്ദേഹം ത്തിന്റെ എഴുത്തുകൾ പകർത്തി എഴുതാൻ ഞാൻ നിയോഗിക്കപ്പെട്ടു. എല്ലാം ഒരു ദിവസം കൊണ്ടു തകിടം മറിഞ്ഞു. ആ കാർ ആക്സിഡന്റ്. അദ്ദേഹം സകുടുംബം കാറിലുണ്ടായിരുന്നു. രാത്രിയിൽ കാറ്ഓടിക്കുന്നതിനിടെ കണ്ണൊന്നടഞ്ഞു പോയതാണ് കാരണം. എനിക്ക് ബോധം വന്നപ്പോൾ ഞാൻ ഐ.സി.യുവിലാണ്" സാറെവിടെ അദ്ദേഹത്തിനു കുഴപ്പമൊന്നുമില്ലല്ലോ?" ആദ്യം ഒന്നും എന്നോട് പറഞ്ഞില്ല. എന്റെ നിലയും ഗുരുതരമായിരുന്നു. കാലുകൾ രണ്ടും ഒടിഞ്ഞിരുന്നു. കഴുത്തെല്ലിനും പരിക്കുണ്ട്. നല്ല വേദന. അദ്ദേഹത്തിന്റെ മരണവാർത്ത നഴ്സ് മാർ തമ്മിൽ സംസാരിച്ചതിൽ നിന്നാണ് ഞാൻ അറിഞ്ഞത്. കണ്ണിൽ ഇരുട്ടു കയറിയ പോലെ.ബോധമില്ലാതെ മൂന്നു ദിവസം ഞാൻ കിടന്നുവത്രെ. വാർഡിലേക്ക് മാറ്റിയപ്പോൾ ആൾക്കാരുടെ അന്വേഷണം, പൊലീസിന്റെ ചോദ്യം ചെയ്യൽ ചാനലുകാരുടെഹരാ സിഗ്. ഒരു കൊലപാതകിയോടെന്ന പോലെ. എല്ലാം സഹിക്കാം. പക്ഷേ എന്റെ ഒരു ചെറിയ പിഴവു കൊണ്ടായിരുന്നു ആ മരണം എന്നോർത്തപ്പോൾ നെഞ്ച് ഉരുകി. സകലരും എന്നെ കുറ്റപ്പെടുത്തുന്നുണ്ടാവും. എന്റെ മനസാക്ഷി വരെ എന്നെ കുറ്റപ്പെടുത്തുന്നു.പിന്നെയല് "ഈ പാപിയെക്കൂടി ഒന്നു കൊന്നുതരൂ ഡോക്ട്ടർ. എനിക്കിനി ജീവിയ്ക്കണ്ട." പിറേറദിവസം രാവിലെ അദ്ദേഹത്തിന്റെ അച്ഛൻ വന്നു. ദുഖത്തിന്റെ പ്രതീകമായി ആ മനുഷ്യനെക്കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണവും പോയി. അദ്ദേഹത്തിന്റെ കൈ പിടിച്ച് ഞാൻ പൊട്ടിക്കരഞ്ഞു.. അദ്ദേഹം സാവകാശം അദ്ദേഹത്തിന്റെ കൈ എന്റെ നെറ്റിയിൽ വച്ചു. "ഇതാരുടെയും കുറ്റമല്ല. വിധിയാണ്.അത് നമ്മൾ സ്വീകരിച്ചേ പറ്റൂ." ഞാനൽഭുതാദരവോടെ അദ്ദേഹത്തെ നോക്കി.ആ മുഖം ശാന്തമാണ്. പക്ഷേഅതിനപ്പുറം ദുഖത്തിന്റെ ഒരു കടൽ ആ മനസിൽ അലയടിക്കുന്നതു് ഞാനറിഞ്ഞു.അദ്ദേഹത്തിന്റെ അടുത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.
|
Saturday, October 13, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment