ഞാനും വരുന്നു [ കീ ശക്കഥ-6o]
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ജീവഛവം പോലെയാണ് വീട്ടിലെത്തിയത്. അതിമനോഹരമായിരുന്ന എന്റെ വീട് ഇന്നതൊരു പ്രേതാലയമാണ്. നാട്ടുകാർ വീട് വൃത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ഇരുന്ന ആചാരുകസേര അവിടെത്തന്നെയുണ്ട്. എഴുനേക്കാൻ വയ്യാതെ അതിലിരുന്നാണദ്ദേഹം ശ്വാസം മുട്ടി മരിച്ചത്. രക്ഷിക്കാനായില്ല. കോവണി കയറി മുകളിലത്തെ നിലയിൽ എത്തി. എന്റെ സകല നിയന്ത്രണവും വിട്ടു. അവിടുന്നാണെന്റെ പേരക്കുട്ടി എന്റെ കൈവിട്ടു പോയത്. എന്റെ ഭർത്താവും നാലുവയസുള്ള എന്റെ പേരക്കുട്ടിയും മാത്രമായിരുന്നു ഇവിടെ.അവന്റെ അച്ഛനമ്മമാർ കാറപകടത്തിൽ മരിച്ചപ്പോൾ അവനു വേണ്ടി ആയിരുന്നു ഞങ്ങൾ ജീവിച്ചത്. എന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൻ വളർന്നത്.
അന്ന്, പെട്ടന്നായിരുന്നു ആ പ്രളയം. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പോലെ വളരെപ്പെട്ട ന്നു വെള്ളം കയറി. താഴത്തെ മുറിയിൽ വെള്ളം കയറുമ്പോൾ അദ്ദേഹം ചാരുകസേരയിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് ആ കസേരയിൽ ഇരുത്താറ്.കൊച്ചുമോൻ കോവണി കയറി ഓടുന്ന തുകണ്ടപ്പോൾ അവന്റെ പിറകേ പോയതാണ്. മുറിയിലൊക്കെ നോക്കി. അവനെക്കണ്ടില്ല. അവസാനം കണ്ടു പിടിച്ചു ബാൽക്കണിയിൽ പിടിച്ച്, പേടിച്ചു വിറച്ച് അവനിരിക്കുന്നു. ഓടിച്ചെന്നവനെ എടുത്തു മാറോട് ചേർത്തു. ആശ്വസിപ്പിച്ചു.പെട്ടന്ന് താഴേക്ക് ഓടി.ഞട്ടിപ്പോയി. ഭീകരമായ കാഴ്ച. താഴത്തെ നില മുഴുവൻ വെള്ളം മൂടിയിരിക്കുന്നു. അദ്ദേഹം! അനങ്ങാൻ വയ്യാത്ത അദ്ദേഹം ശ്വാസം മുട്ടി.... ഞാനലറി വിളിച്ചു. ഓടി ബാൽക്കണിയിൽ എത്തി. മുഴുവൻ പ്രളയ മയം. എങ്ങുന്നൊക്കെയോ കൂട്ടക്കരച്ചിൽ.ഞങ്ങളുടെ കരച്ചിൽ ആരും കേട്ടില്ല. സമയം കടന്നു പോയി. ഇരുട്ടായി. മോനെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട് . അകലെ ഒരു രക്ഷാ ബോട്ട്. പെട്ടന്ന് വെട്ടിത്തിരിഞ്ഞ് ടോർച്ചെടുക്കാൻ ഓടിയതാണ്. തെന്നിത്തെറിച്ച് വീണു.കയ്യിൽ നിന്ന് കൊച്ചുമോൻ തെറിച്ചു പോയി വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പതിച്ചു.പിന്നെ അവനെക്കണ്ടിട്ടില്ല.ബോധം വീണപ്പോൾ ഞാൻ ദുരിതാശ്വാസ ക്യാമ്പിലാണ്. അവസാനത്തെ ആളായി ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ തിരിച്ചെത്തിയത്.
ഞാൻ സാവധാനം മുറിയിൽക്കയറി.അദ്ദേഹം ഇരുന്ന ചാരുകസേര അവിടെത്തന്നെയുണ്ട്. നിസ o ഗയായി സാവധാനം ഞാൻ ഗോവണി കയറി ബാൽക്കണിയിലേക്ക് ഒന്നേ നോക്കിയുള്ളു. ഞാൻ തിരിച്ച്മുറിയിൽ കയറി.
"ഞാൻ പോകുന്നു. വീട് നഷ്ടപ്പെട്ടവർക്ക് ഈ വീടും സ്ഥലവും കൊടുക്കണം" എന്നെഴുതിയ പെപ്പർ മേശപ്പുറത്തു വച്ചു. മുകളിലെ ഫാനും അരുകിലുള്ള കയറും എന്നെ മാടി വിളിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ജീവഛവം പോലെയാണ് വീട്ടിലെത്തിയത്. അതിമനോഹരമായിരുന്ന എന്റെ വീട് ഇന്നതൊരു പ്രേതാലയമാണ്. നാട്ടുകാർ വീട് വൃത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ഇരുന്ന ആചാരുകസേര അവിടെത്തന്നെയുണ്ട്. എഴുനേക്കാൻ വയ്യാതെ അതിലിരുന്നാണദ്ദേഹം ശ്വാസം മുട്ടി മരിച്ചത്. രക്ഷിക്കാനായില്ല. കോവണി കയറി മുകളിലത്തെ നിലയിൽ എത്തി. എന്റെ സകല നിയന്ത്രണവും വിട്ടു. അവിടുന്നാണെന്റെ പേരക്കുട്ടി എന്റെ കൈവിട്ടു പോയത്. എന്റെ ഭർത്താവും നാലുവയസുള്ള എന്റെ പേരക്കുട്ടിയും മാത്രമായിരുന്നു ഇവിടെ.അവന്റെ അച്ഛനമ്മമാർ കാറപകടത്തിൽ മരിച്ചപ്പോൾ അവനു വേണ്ടി ആയിരുന്നു ഞങ്ങൾ ജീവിച്ചത്. എന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൻ വളർന്നത്.
അന്ന്, പെട്ടന്നായിരുന്നു ആ പ്രളയം. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പോലെ വളരെപ്പെട്ട ന്നു വെള്ളം കയറി. താഴത്തെ മുറിയിൽ വെള്ളം കയറുമ്പോൾ അദ്ദേഹം ചാരുകസേരയിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് ആ കസേരയിൽ ഇരുത്താറ്.കൊച്ചുമോൻ കോവണി കയറി ഓടുന്ന തുകണ്ടപ്പോൾ അവന്റെ പിറകേ പോയതാണ്. മുറിയിലൊക്കെ നോക്കി. അവനെക്കണ്ടില്ല. അവസാനം കണ്ടു പിടിച്ചു ബാൽക്കണിയിൽ പിടിച്ച്, പേടിച്ചു വിറച്ച് അവനിരിക്കുന്നു. ഓടിച്ചെന്നവനെ എടുത്തു മാറോട് ചേർത്തു. ആശ്വസിപ്പിച്ചു.പെട്ടന്ന് താഴേക്ക് ഓടി.ഞട്ടിപ്പോയി. ഭീകരമായ കാഴ്ച. താഴത്തെ നില മുഴുവൻ വെള്ളം മൂടിയിരിക്കുന്നു. അദ്ദേഹം! അനങ്ങാൻ വയ്യാത്ത അദ്ദേഹം ശ്വാസം മുട്ടി.... ഞാനലറി വിളിച്ചു. ഓടി ബാൽക്കണിയിൽ എത്തി. മുഴുവൻ പ്രളയ മയം. എങ്ങുന്നൊക്കെയോ കൂട്ടക്കരച്ചിൽ.ഞങ്ങളുടെ കരച്ചിൽ ആരും കേട്ടില്ല. സമയം കടന്നു പോയി. ഇരുട്ടായി. മോനെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട്
ഞാൻ സാവധാനം മുറിയിൽക്കയറി.അദ്ദേഹം ഇരുന്ന ചാരുകസേര അവിടെത്തന്നെയുണ്ട്. നിസ o ഗയായി സാവധാനം ഞാൻ ഗോവണി കയറി ബാൽക്കണിയിലേക്ക് ഒന്നേ നോക്കിയുള്ളു. ഞാൻ തിരിച്ച്മുറിയിൽ കയറി.
"ഞാൻ പോകുന്നു. വീട് നഷ്ടപ്പെട്ടവർക്ക് ഈ വീടും സ്ഥലവും കൊടുക്കണം" എന്നെഴുതിയ പെപ്പർ മേശപ്പുറത്തു വച്ചു. മുകളിലെ ഫാനും അരുകിലുള്ള കയറും എന്നെ മാടി വിളിച്ചു.
[വളരെപ്പെട്ട ന്ന് പ്രളയദുരിതങ്ങൾ മറന്നു പോയ മലയാളികൾക്ക് ഈ കഥ സമർപ്പിക്കുന്നു]
No comments:
Post a Comment