റാഫ്റ്റിഗ് ഇൻ സ്മോക്കീസ് [ അച്ചു സയറി -2 10]
സ്മോക്കി മൗണ്ടൻ ട്രിപ്പിൽ ഏറ്റവും ഭയം തോന്നിയത് 'റാഫ് റ്റി ഗ്" ആണ്. മുത്തശ്ശാ "റാഫ്‌റ്റി ഗ് ഇൻ സ്മോക്കീസ് " ഈസ് ഹൊറി ബിൾ ! വനത്തിനു മുകളിൽ നിന്നുൽഭവിച്ച് പാറക്കൂട്ടങ്ങളെ തട്ടിത്തെറിപ്പിച്ച് "പീജിയൻ റിവർ " തകർത്തൊഴുകുന്നു. കാണുമ്പോൾത്തന്നെ പേടി ആകും. നല്ലതെളിഞ്ഞ വെള്ളം തട്ടി ചിതറി വെള്ള പതയോടെ ഒഴുകുന്ന വെള്ളത്തിലൂടെ ആണ് "വൈറ്റ് വാട്ടർ റാഫ്റ്റി ഗ്" .
നല്ല ഭംഗിയുള്ള റബർ വഞ്ചിയിലാണ് യാത്ര. അതിൽ കാറ്റുനിറച്ചിരിക്കും. നല്ല മഞ്ഞയും ചുവപ്പും കലർന്ന നിറം. ഗൈഡ് വന്ന് എല്ലാം പറഞ്ഞു തരും. പാകത്തിനുള്ള ലൈഫ് ജാക്കറ്റും ഹെൽമെറ്റും ധരിപ്പിക്കും.പിന്നെ കുതിച്ചു പായുന്ന വെള്ളത്തിലേക്ക്. പാറക്കല്ലുകളി നിടയിലൂടെ തെന്നിത്തെറിച്ച്.ശരിക്കും അച്ചു ന് പെടി ആയി. പാച്ചൂന്റെ കാര്യം ഓർത്താ ഏററവും പേടി ആയതു്. അവൻ അടുത്ത ബോട്ടിൽ ആണ്.അവനൊരു പേടിയും ഇല്ല. ആർത്തുചിരിച്ച് അച്ഛന്റെ മടിയിൽ.അച്ചുവിന്റെ ശ്രദ്ധമാറിയപ്പോൾ അച്ചു തെറിച്ച് വെള്ളത്തിൽ വീണു. പക്ഷേ ഗൈഡ് അച്ചൂ നെ രക്ഷിച്ചു.ബോട്ടിലുള്ളവർ ഉറക്കെക്കരഞ്ഞു.പാച്ചു അവൻ അടുത്ത ബോട്ടിലിരുന്ന് ചിരിക്കുന്നു. ദുഷ്ടൻ. പക്ഷേ അച്ചൂ നും ചിരി വന്നു.
ഒരു ബോട്ടിൽ ഏഴുപേർക്ക് കയറാം. ഒന്നര മണിക്കൂർ.അഞ്ചര മൈലോളം ഉണ്ട്. നമുക്ക് വേണമെങ്കിൽ ഇടക്കവച്ചു നിർത്താം. ആദ്യം പേടിച്ചെങ്കിലും അച്ചൂ ന് രസായിത്തുടങ്ങി. വശങ്ങളിൽ വനമാണ്. എന്തു മാത്രം പക്ഷികൾ.അണ്ണാറക്കണ്ണൻ, കരടികളേയും കണ്ടു. അച്ചൂന്റെ പേടി മാറി വന്നപ്പഴേക്കും ട്രിപ്പ് അവസാനിച്ചു. ഇപ്പതീരണ്ടായിരുന്നു. അച്ചൂ ന് സങ്കടായി.....

No comments:
Post a Comment