Saturday, June 23, 2018

   അച്ചു ബാംഗ്ലൂർക്ക് [അച്ചു ഡയറി-2 15]

      മുത്തശ്ശാ അച്ചൂന്ട്രയിൻ യാത്ര ഇഷ്ടായി. അമ്മാവനേം അമ്മായിയെം കാണാൻ ബാഗ്ലൂർക്ക് പോയതാണ്.അച്ചൂന് അമേരിക്കയിലെ വിമാനത്തേക്കാൾ ഇഷ്ടം നമ്മുടെ ട്രയിൻ ആണ്. ബുക്കുചെയ്ത സീറ്റ് കണ്ടു പിടിക്കുന്നതെങ്ങിനെ ആണന്നു് അമ്മാവൻ പറഞ്ഞു തന്നിരുന്നു. അച്ചുതന്നെയാ കംമ്പാർട്ട്മെന്റ് കണ്ടു പിടിച്ചത്. അച്ചു അപ്പർ ബർത്തി ലാ കിടന്നത്.നല്ല രസം. ട്രെയിനിന്റെ വൈബ്രേഷൻ കൂടെ ആകുമ്പോൾ യാത്ര സുഖം.
       അമ്മേം പാച്ചൂവും ലോവർ ബർത്തി ലാ. അവർ രണ്ടു പേർക്കും കുടി അവിടെ കിടക്കാൻ വിഷമാ.അച്ചൂ വിന്റെ കൂടെ കിടത്താമെന്നു പറഞ്ഞതാ. അവനും ഇഷ്ടായിരുന്നു.അമ്മ സമ്മതിച്ചില്ല.അച്ചൂ നും ലോവർ ബർത്തായിരുന്നു. ഒരു പാവം മുത്തശ്ശനാ അപ്പർ ബർത്താ കിട്ടിയത്.മുകളിൽക്കയറാൻ ആ മുത്തശ്ശന് പറ്റില്ല.അതാ അച്ചു ബർത്ത് മാറിക്കൊടുത്തത്.
       എ സി കമ്പാർട്ടുമെന്റാണ്. നല്ല കമ്പിളിപ്പുതപ്പും തലയിണയും കിട്ടിയത് ഭാഗ്യം. വായിക്കാൻ പുസ്തകം എടുത്തിരുന്നു. ഒമ്പതരക്ക് ലൈറ്റ് കെടുത്തണ്ടി വന്നു.ഐ പ്പാട് ഉണ്ടായിരുന്നതുകൊണ്ട് അതു കണ്ടു കൊണ്ട് കിടന്നു. പക്ഷേ ട്രയിനിൽ വൈഫൈ ഇല്ല. അതെന്താ അങ്ങിനെ.?
      മുത്തശ്ശാ ട്രയിനിലെ ബാത്തുറൂം ഒട്ടും നീ ററല്ല. ഇത്ര ഡർട്ടി ആയി ഒരു ബാത്തു റൂം അച്ചു കണ്ടിട്ടില്ല. ചായ കൊണ്ടുവന്ന ആളുടെ കപ്പ് കൾ ബാത്തു റൂമിന്റെ മുമ്പിൽച്ചിതറി വീണു. അയാൾ അതു വാരി എടുത്ത് അതിലാ പിന്നീട് ചായകൊടുത്തതു് .അത്കണ്ടു നിന്നവരാരും എതിർത്തില്ല.അച്ചു പറഞ്ഞത് അയാൾക്ക് മനസിലായില്ല. എന്താ ഇവിടെ ഇങ്ങിനെ???

No comments:

Post a Comment