Wednesday, June 6, 2018

ഗ്രേറ്റ്സ്മോക്കി മൗണ്ട നിലെ കരടി [ അച്ചു ഡയറി-2 11]

    സ്മോക്കി മൗണ്ടനിലൂടെ ഉള്ള യാത്ര മറക്കില്ല. വേൾഡ് എൻവയർമെന്റ് ഡേക്ക് പറ്റിയ യാത്ര. ചെറുവഴിയിലൂടെ വനത്തിലേക്ക് കയറിയപ്പോൾ പേടി തോന്നിയില്ല. എല്ലാവരും കൂടി കളിച്ചു ചിരിച്ച് ഒത്തിരി കാടിനുള്ളിലേക്ക്. എത്ര തരം പക്ഷികളാ. അതുപോലെ മലയണ്ണാൻ മുതൽ കരടികൾവരെയുണ്ട് കാട്ടിൽ.ഗൈഡ്കൂടെയുണ്ട്. ട്രക്കിങ്ങിനിടെ അച്ചു മൗഗ്ലിയുടെ കാര്യമാ ഓർത്തത്. ലോകത്ത് ഏറ്റവും ഭാഗ്യവാൻ മൗഗ്ലിയാണന്നച്ചൂന് തോന്നി. ഈ കാട്ടിൽക്കൂടി ചാടിക്കളിച്ചു നടക്കാമല്ലോ.
    നടന്നുനടന്ന് മലമുകളിലെത്തി.അവിടെ ഒരു സെമിത്തേരി ആണ്. ഒരു കാലത്ത് ഈ കാടു മുഴുവൻ വെട്ടിനശിപ്പിച്ച് മരുഭൂമി പോലെ ആക്കിയിരുന്നു. പിന്നീട് ഈ വനം ഇതുപോലെ വീണ്ടും ഇങ്ങിനെ ആക്കിയത് ഒരു പറ്റം മനുഷ്യ സ്നേഹികളാണ്. അവരുടെ ശവകുടീരങ്ങളാണിവിടെ. എത്ര നല്ല മനുഷ്യരുടെ ആണങ്കിലും സെമിത്തേരി അച്ചൂന് പേടിയാ.
        ഞങ്ങൾ തിരിച്ചു നടന്നു. ഞട്ടിപ്പോയി. ഭയപ്പെട്ട പോലെ വഴിയുടെ നടുക്ക് ഒരു വലിയ കരടി. അവൻ പിൻ കാലിൽ ഉയർന്നു നിന്ന് ഞങ്ങളെ നോക്കി. ഗൈഡ്ഞങ്ങളോട് അനങ്ങാതെ നിൽക്കാൻ പറഞ്ഞു. അവൻ മുമ്പോട്ടു നീങ്ങിത്തുടങ്ങി. ഗൈഡ് ഒരു ഉപകരണം കയ്യിലെടുത്തു.കുരുമുളക് പൊടി സ്പ്രേ ചെയ്യാനുള്ള താണത്. കരടിയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു.അവനെ ഓടിക്കാൻ അതു മാത്രമേ മാർഗ്ഗമുള്ളു. ആ സ്പ്രേ അടിച്ചതും അവൻ ഓടി രക്ഷപെട്ടു. പാവം അവന്റെ കണ്ണിലാകാതിരുന്നാൽ മതിയായിരുന്നു. അച്ചൂന് മൗഗ്ലിയുടെ കൂട്ടുകാരൻ ബാലുവിനെ ഭയങ്കര ഇഷ്ടാ. അതാ അച്ചൂന് സങ്കടായേ.....

No comments:

Post a Comment