Saturday, June 16, 2018

     ശംഖ് വിളി അച്ചൂന് ഇഷ്ട്ടാ [ അച്ചു ഡയറി-2 14]

     മുത്തശ്ശാ ഇന്നു രാവിലെ അച്ചുതന്നെയാ അമ്പലത്തിൽ പ്പോയത്. മേശാന്തി ഇപ്പോൾ അച്ചുവിന്റെ ഫ്രണ്ടാ. അട എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. തിടപ്പള്ളിയിലാ അട ഉണ്ടാക്കുന്നത്. വാഴയില കീറി നിരത്തി വയ്ക്കും. അതിൽ അരിമാവ് കലക്കി വട്ടത്തിൽ പരത്തി വയ്ക്കും. ശർക്കര ചീകി നാളികേരം ചിരകിയതുമായി മിക്സ് ചെയ്ത കൂട്ട് അതിൽ നിരത്തും. എന്നിട്ട് ഇല രണ്ടായി മടക്കി മൂലമടക്കി "പാരല ലോ ഗ്രാ"മിന്റെ ആകൃതിയിലാക്കും'. എന്നിട്ട് അത് ആവിയിൽ വേവിയ്ക്കും. അച്ചുവിന് തരാൻസ്പെഷ്യലായി ഒരെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വാഴയില കീറി അടയാളം വച്ചിട്ടുണ്ട്.
    നട അടച്ചു കഴിഞ്ഞാൽ കുറുപ്പ് എടയ്ക്കാ കൊട്ടും.എന്തു നല്ല ശബാദം. അതു കാണാനും നല്ല ഭംഗി. അച്ചൂന് ഒന്നു കൊട്ടണമെന്നുണ്ടായിരുന്നു. അത്ഭുതായത് ശംഖ് വിളിക്കുന്നതാണ്. ഒരു വലിയ "സീഷെൽ " ആണ് ശംഖ്. ഇത്രയും വലുത് അച്ചു കണ്ടിട്ടില്ല. അതിന് എന്തു മുഴക്കമുള്ള ശബ്ദമാ. മൂന്നു പ്രാവശ്യം ഊതി." വൺ സ്മോർ" അച്ചു പറഞ്ഞതാ. അത് പാടില്ലത്രേ.
   പൂജ കഴിഞ്ഞു. അച്ചൂന് അടയാളം വച്ച അട തന്നെ കിട്ടി.ഭാഗ്യം അടയാളം പോയില്ല.....

No comments:

Post a Comment