Friday, June 29, 2018

ബാഗ്ലൂർ നിന്ന് ബസ്സിൽ [അച്ചു ഡയറി-2 18]

    ബാഗ്ലൂർ നിന്ന് തിരിച്ച് ട്രയിനി നാ ബുക്കു ചെയ്തിരുന്നത്. അച്ചൂന് വേണ്ടി അമ്മാവൻ അതു ക്യാൻസൽ ചെയ്ത് ബസിനാക്കി. അമ്മാവനേയും അമ്മായി യേം പിരിഞ്ഞപ്പോൾ അച്ചൂന് വിഷമായി. കുറച്ചു ദിവസം കൂടി അവിടെ കൂടാമായിരുന്നു.അമ്മാവൻ അച്ചു പറയുന്നതൊക്കെ വാങ്ങിത്തരും. ക്രിക്കറ്റിന്റെ ഒരു കിറ്റ് വാങ്ങിത്തന്നു. അതില് അമ്മായി അച്ചൂന്റെ പേരെഴുതിത്തരാമെന്ന് പറഞ്ഞതാ. വേണങ്കിൽ അച്ചു ന്റെ പടവും വരച്ചു തരും. അമ്മായി നല്ല മ്യൂറൽ ആർട്ടിസ്റ്റാ. അവരുടെ അടുത്തിരുന്നു മതിയായില്ല.
    ബസ്സിൽക്കയറിയപ്പോൾ അച്ചു അത്ഭുതപ്പെ ട്ട് പോയി. അതിൽ സുഖമായി കിടന്നു പോരാം.ഞങ്ങൾക്ക് മൂന്നു പേർക്കും കൂടി ഒരു കമ്പാർട്ട്മെന്റ് കർട്ടനിട്ട് തിരിച്ചിട്ടുണ്ട്. സുഖമായി നീണ്ടു നിവർന്നു കിടക്കാം. കമ്പിളിയും തലയിണയും ഉണ്ട്. എ സി നമുക്ക് തന്നെ അഡ്ജസ്റ്റ് ചെയ്യാം.അതിൽ പ്രത്യേകം ടി വി യും ഉണ്ട്. മൊബൈൽ ചാർജ് ചെയ്യാനും സൗകര്യമുണ്ട്.അച്ചു അമേരിക്കയിൽപ്പോലും ഇതുപോലെ ഒരു ബസ്സ് കണ്ടിട്ടില്ല
     ഇതു ഡബിൾ ഡക്കറാണ്.. അച്ചൂ ത് മുകളിൽക്കയറണമെന്നുണ്ടായിരുന്നു.അതു പറ്റില്ല. ബുക്കുചെയ്തിടത്തേ പറ്റു. മുത്തശ്ശാ നമ്മുടെ ഇൻഡ്യയിലെ പബ്ലിക്ക് കരിയർ സിസ്റ്റം എക്സലന്റ്!. കയറിയപ്പഴേ വെള്ളവും ഒരു ഫുഡ് കിറ്റും തന്നു. അതിൽ ബിസ്ക്കറ്റും ചിപ്സും ഒക്കെയുണ്ട്. നല്ല സർവ്വീസാണ്.അച്ചൂന് ഇന്ത്യയിലെ എല്ലാം അത്ഭുതമാണ് മുത്തശ്ശാ. ഇവിടുന്നു പോകണ്ടാന്നു തോന്നണൂ. പക്ഷേ പോകാതെ പറ്റില്ല മുത്തശ്ശാ......

No comments:

Post a Comment