Tuesday, May 29, 2018

ഗ്രേറ്റ് സ്മോക്കി മൗണ്ടൻ [ അച്ചു ഡയറി-209 ]

    മുത്തശ്ശാ ഞങ്ങൾ ഒരു ടൂറി ലാ ണ്. ബ്ലൂറി ഡ്ജ് മൗണ്ടൻ. നോർത്ത് കരോലിനയിലാണ്. 6643 അടി ഉയരത്തിൽ 16 കൊടുമുടികൾ.527 ഏക്കറിൽ.യുനസ്ക്കോയുടെ പൈതൃകപ്പട്ടികയിൽപ്പെട്ടിട്ടുണ്ട്. ഇതൊക്കെ അച്ചു ഗൂഗിളിൽ സർച്ച് ചെയ്ത് മന സിലാക്കിയതാ.
     ആകൊടും കാടിനു നടുക്കലുള്ള വെള്ളച്ചാട്ടങ്ങൾ ആണ് അച്ചൂന് ഏറ്റവും ഇഷ്ടായത്. അതിലും "റയിൻബോ വാട്ടർ ഫാൾസ് ". എന്തു ഭംഗിയാണന്നോ കാണാൻ.. വെള്ളം പാറക്കൂട്ടത്തിൽത്തട്ടിച്ചിതറി തെറിക്കുമ്പോൾ അവിടെ മനോഹരമായ മഴവില്ലു വിരിയും.അവിടുന്നു പോരാൻ തോന്നിയില്ല.
       പിന്നീട് നല്ല മഴ തുടങ്ങി. കാട്ടിലെ മഴ അച്ചൂ നെ പേടിപ്പിച്ചു. ഞങ്ങൾ കൂട്ടുകാർക്കൊക്കെ മഴക്കൊട്ടുംമുട്ടോളം എത്തുന്ന ഷൂസും ഉണ്ടായിരുന്നത് ഭാഗ്യം. നല്ല രസമാമഴയത്തു നടക്കാൻ. കാറ്റു വരാതിരുന്നാൽ മതി. വഴിക്ക് ഒരു വലിയ മരം ഉണ്ട്. അതിന്റെ അടിയിൽ വലിയ ഒരു പൊത്തുണ്ട്.ഞങ്ങൾ കുട്ടികൾ എല്ലാവരും അതിൽക്കയറി ഇരുന്നു.മഴ മാറുന്നതു വരെ അവിടെയാ ഇരുന്നേ. മഴ മാറണ്ടായിരുന്നു. പക്ഷികളുടെയും മൃഗങ്ങളേയും പോലെ മരപ്പൊത്തിൽ. അച്ചൂന് രസം തോന്നി. അവിടെ ധാരാളം പക്ഷികൾ പറന്നു നടക്കുന്നു. അണ്ണാൻ ഓടിച്ചാടി നടക്കുന്നു. അയ്യൂന് കാട് ഇഷ്ടാണ്.
       നടന്നുനടന്ന് ഒരു ചെറിയ തടിപ്പാലത്തിന്റെ അടുത്തെത്തി. ആ പാലം കടന്നു ചെന്നാൽ ഒരു വലിയ ഗുഹയുടെ വാതുക്കലാണ് എത്തുക. ''ആലും കേവ് ". ഞങ്ങൾ അതിൽക്കയറി.അലാഡിന്റെ അത്ഭുത ഗുഹ പോലെ. ടൗണിലെ തിരക്കിൽ നിന്ന് ഇവിടെ വന്നപ്പോൾ അച്ചൂ നിഷ്ടായി. നാട്ടിലും ഇതുപോലത്ത കാടുണ്ട് എന്നു മുത്തശ്ശൻ പറഞ്ഞില്ലേ.അച്ചു അടുത്ത മാസം വരും.വരുമ്പോൾ അവിടെക്കൊണ്ടു പോകണം.

Monday, May 28, 2018

  നാലു കെട്ടിലെ കൽ വിളക്ക് [നാലു കെട്ട് - 161]

    തറവാട്ടിലെ മുല്ലക്കൽ തേവർക്ക് മുൻവശത്തുള്ള പറമ്പിൽ മണ്ണിൽപ്പുതഞ്ഞ രീതിയിലാണ് ആ കൽ വിളക്ക് കണ്ടത്. അവിടെ പണ്ട് ഒരു കളം ഉണ്ടായിരുന്നു എന്നും, അതിന്റെ വക്കിൽ ഉണ്ടായിരുന്ന ഒരു വലിയ പുളിമരം പിടന്നു വീണ് ആ കുളം നികന്നെന്നും, അതിന്റെ വക്കിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് ആകുളത്തിൽ മുങ്ങിപ്പോയതാകാം എന്നും പഴമക്കാർ പറഞ്ഞു കേട്ടിരുന്നു. മഴക്കുഴിക്കായി ജെ.സി.ബി കൊണ്ടുവന്നു കുഴിച്ചപ്പഴാണ് ഈ വിളക്കിന്റെ ഒരു ഭാഗം കണ്ടത്. വളരെ സൂക്ഷിച്ചു കുഴിച്ചു ചെന്നപ്പോൾ ഒരു കേടും കൂടാതെ ആ വിളക്കിന്റെ മുഴുവൻ ഭാഗവും കിട്ടി.
        " കുടുംബം ഒരു ക്ഷേത്രം " എന്ന മഹത്തായ സങ്കൽപ്പത്തിൽ നാലു കെട്ട് പരിഷ്ക്കരിച്ച് പണിതത് പിന്നീടാണ്. "ബലിക്കൽപ്പുര " യുടെ ആകൃതിയിൽ പൂമുഖവും, സോപാനവും, ബലിക്കല്ലിന്റെ ആകൃതിയിൽ തുളസിത്തറയും പണിതു. അതിനു മുമ്പിലായി ആ പുരാതന കൽവിളക്കും സ്ഥാപിച്ചു. പരമ്പരാഗത സങ്കൽപ്പങ്ങൾ വച്ചുപുലർത്തുന്നവരുടെ എതിർപ്പുകളെ മറികിടന്നാണ് ഇത്രയും ചെയ്തത്. ദൈവം നമ്മുടെ ഉള്ളിൽത്തന്നെ എന്നു വിശ്വസിക്കുന്ന എനിക്ക് ഈ ക്ഷേത്രസങ്കൽപ്പം സ്വന്തം ഭവനത്തിൽ ആ വാഹിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു.. ഇങ്ങിനെയുള്ള കാര്യങ്ങളിൽ അച്ഛന്റെ പിൻതുണ എനിക്ക് കരുത്തേകിയിരുന്നു. ഇന്നും എന്റെ നാലുകെട്ടിന്റെ ഒരു പുരാതന മുഖമായി ആ കൽവിളക്ക് നമുക്ക് ഊർജ്ജം പകർന്നു നിൽക്കുന്നു.

Sunday, May 27, 2018

     ഒരു യുവരാജാവിന്റെ അന്ത്യം. [ കീശക്കഥ-31]

      ആ ഒരു ചെറുചലനം ആദ്യം ശ്രദ്ധിച്ചില്ല.. അതൊരു പാമ്പായിരുന്നു. അവൽ മുററത്തു കൂടി ഇഴഞ്ഞ് എന്റെ മുമ്പിൽ എത്തി. അവൻ ഒന്നുയർന്നു.പത്തി വിടർത്തി ഒരു ചെറിയ ശീൽക്കാരം. എനിക്ക് പുറകോട്ടു മാറാൻ സ്ഥലമില്ല. വശങ്ങളിലേക്കുള്ള ഒരു ചെറുചലനം അവനെ പ്രകോപ്പിച്ചേക്കാം. ഞാൻ അനങ്ങാതെ അവിടെത്തന്നെ നിന്നു. അവന്റെ വിടർത്തിയ പത്തി കാണാൻ നല്ല ഭംഗി.ഭയത്തേക്കാൾ അവന്റെ ആ വ ന്യമായ സൗന്ദര്യം കണ്ടു പകച്ചു നിന്നു പോയി എന്നതാണ് സത്യം. എന്റെ ക്യാമറയിൽ അവന്റെ ചലനങ്ങൾ പകർത്തണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ ചെറുചലനം പോലും അപകടമാണ്.
    അവൻ രാജാവ് തന്നെ. യുവരാജാവ്. അത്ര രാജകീയമാണവന്റെ ചലനങ്ങൾ.രാജവെമ്പാല !. എന്തൊരു പ്രൗഢി.പെട്ടന്ന് " തമ്പുരാനേ ഓടിക്കോ " എന്നുള്ള വിളിയും ഒരടിയുടെ ഒച്ചയും. എല്ലാം ഒരു നിമിഷ നേരം കൊണ്ടു കഴിഞ്ഞു. പാവം നമ്മുടെ നാഗരാജന്റെ പത്തി ചതഞ്ഞ് അത് നിലത്തു കിടന്നു പിടയുന്നു. എന്റെ പണിക്കാരനാണ് ആ ക്രൂരത ചെയ്തതു് എന്റെ ജീവൻ രക്ഷിക്കാനാണ്. എന്നാലും എനിക്കവനോട് ദേഷ്യമാണ് തോന്നിയത് എന്നിൽ നിന്നും വലിയ അഭിനന്ദനം പ്രതീക്ഷിച്ച അ വ ന് തെറ്റി. എന്റെ മുഖത്തെ ഭാവം അവനെ അൽഭുതപ്പെടുത്തി
" നമ്മൾ അനങ്ങാതെ അവിടെ നിന്നാൽ പാവം അവൻ പൊയ്ക്കൊണ്ടേനേ. നീയതിനെ നിഷ്ക്കരണം കൊന്നുകളഞ്ഞില്ലേ ".

Thursday, May 24, 2018

    നമ്മുടെ പാവം ഒരു രൂപാ [ അച്ചു ഡയറി-208]

     മുത്തശ്ശാ ഞങ്ങളുടെ സ്ക്കൂളിൽ കോയിൻ, കറൻസി കളക്ഷൻ ഉണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ളവരും ഈ അമേരിക്കയിൽ പഠിക്കുന്നുണ്ട്.അച്ചുവിന്റെ ക്ലാസിൽ ത്തന്നെ പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വരുണ്ട്.
     കഴിഞ്ഞ ദിവസം എല്ലാ രാജ്യങ്ങളുടേയും കറൻസി എക്സിബിഷൻ ഉണ്ടായിരുന്നു.അതു ഞങ്ങൾക്ക് കാണിച്ചു തന്നു. എന്നിട്ട് അവനവന്റെ രാജ്യത്തെക്കറൻസി കണ്ടു പിടിക്കാൻ പറഞ്ഞു. ഒരോരുത്തർക്ക് ഒരു മിനിട്ട് സമയമേ അനുവദിക്കൂ. അച്ചൂന് ടൻഷൻ ആയി. നമ്മുടെ ഇൻഡ്യയിലെ അതിലില്ലാതെ വരുമോ? അത് അച്ചൂന് കണ്ടു പിടിയ്ക്കാൻ പറ്റിയില്ലങ്കിൽ അതിലും നാണക്കേട്. അച്ചൂന്റെ ഊഴം വന്നു. അച്ചു നെഞ്ചിടിപ്പോടെ അത് പരിശോധിച്ചു. അച്ചൂന് ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കാൻ പറ്റിയില്ല. സമയം തീരാറായി. അപ്പഴാണ് അതിന്റെ ഒരു മൂലയിൽ നമ്മുടെ ഒരു മുഷിഞ്ഞു കീറിയ ഒരു ഒരു രൂപാ നോട്ട്. അച്ചുകണ്ടു പിടിച്ചു. സമയത്തിനുള്ളിൽത്തന്നെ. പക്ഷെ അച്ചൂന് സങ്കടായി മുത്തശ്ശാ. ബാക്കിയുള്ള രാജ്യങ്ങളുടെ നല്ല പുത്തൻ കറൻസിയാണ് വച്ചിരിക്കുന്നത് . നമ്മുടെ മാത്രം!. 
    "എന്താ നിനക്കൊരു വിഷമം." അമ്മ ചോദിച്ചു. അച്ചു കാര്യം പറഞ്ഞു. അമ്മ നമ്മുടെ ഒരു നൂറു രൂപയുടെ ഒരു പുത്തൻ നോട്ട് എടുത്തു തന്നു. അച്ചു ഇതു കൊണ്ട് ടീച്ചർക്ക് കൊടുക്കു്. അവർക്ക് വേറേ കിട്ടാത്തത് കൊണ്ടാവും. ടീച്ചർക്ക് സന്തോഷാകും.
  ടീച്ചർക്ക് സന്തോഷായി.
"ഈ മത്സരത്തിൽ ഏറ്റവും ഭംഗിയായി മനസ്സുകൊണ്ട് ഇൻവോൾവ് ചെയ്തതു് അച്ചുവാണ്. "ടീച്ചർ ഷെയ്ക്ക് ഹാൻ ഡ് തന്നു.കൂട്ടുകാർ കയ്യടിച്ചു.....

Wednesday, May 23, 2018

ഒളിച്ചോട്ടം  [ ലംബോദരൽ മാഷും 20]

"ഞാനൊരു ടൂർ പോകുകയാണ് തിരുമേനീ ഒരു മാസത്തെ സകുടുംബം "
"അതെന്താ ഈ സ്ക്കൂൾ തുറക്കാറായപ്പോൾ ഒരു ടൂർ".
"വെറുതെ ഒരു യാത്ര ഒരു മാസം കഴിഞ്ഞേ കോഴിക്കോട്ടു തിരിച്ചെത്തൂ".
"മാഷക്ക് വവ്വാലിനെപ്പേടിയാണല്ലേ? എവിടെച്ചെന്നാലും അവനുണ്ടാകാം."
"സത്യം പറയാമല്ലോ കുട്ടിക്കാലത്ത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചതിന് ശേഷം ഇത്ര പേടി ഇപ്പഴാണ് "
"ഇതിനൊരൊളിച്ചോട്ടം പരിഹാരമല്ല. നേരിടണം. ഈ അസുഖം അറിയാതെ ബാധിച്ചവരും, അപകടം വരുമെന്നറിഞ്ഞിട്ടും അവരെ ചികിത്സിക്കുന്നവരും ഇവിടുണ്ട്.അതു മാഷ് മറക്കരുത്."
"സത്യം പറയാമല്ലൊ എനിക്ക് പേടിയാണ് തിരുമേനീ "
"നമ്മളൊക്കെ ഇങ്ങിനെ തുടങ്ങിയാൽ ആ ആതുര സേവകയുടെ ബലിദാനത്തിന് ഒരു വിലയും ഇല്ലാതാക്കും"
"ഞാനെന്തു ചെയ്യണമെന്നാതിരുമേനി പറയുന്നത്?"
"ഈ അസുഖത്തിന്റെ എല്ലാ വശവും മനസിലാക്കണം. എന്നിട്ട് അറിവില്ലാത്തവരുടെ ഭയം നീക്കണം. മാഷന്മാരാണ് ബോധവൽക്കരണത്തിനു മുൻകൈ എടുക്കണ്ടത്. ഞാനും കൂടാം"
"ഇതൊക്കെപ്പറയാൻ എളുപ്പമാണ് "
" പ്രവർത്തിയ്ക്കാനും പറ്റും.ഇത് വായു വിൽക്കൂടി പ്പ ക രില്ലന്നറിയുന്നു.. അതെല്ലാവരേം മനസിലാക്കിക്കൊടുക്കണം. ആരോഗ്യ പ്രവർത്തകർ കയ് മെയ് മറന്നു കഷ്ടപ്പെടുമ്പോൾ നമ്മൾ കൂടിക്കൊടുക്കണം അല്ലാതെ ഒളിച്ചോടരുത്. വേറേയും സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ട്. ജീവനക്കാരുടെ ഇൻഷ്വറൻ സ് പരിരക്ഷ, സുരക്ഷാ ക്രമീകരണങ്ങൾ... അങ്ങിനെ പലതും. നമുക്ക് ഒന്നിച്ച് ഇതിൽ പങ്കാളിയാകാം.. മാഷ് തത്ക്കാലം ടൂർ ക്യാൻസൽ ചെയ്യ് ".

Monday, May 21, 2018

ബസ്സ് പെട്രോൾ സ് [ അച്ചു ഡയറി-207]

    അമേരിക്കയിൽ സ്കൂൾ ബസ്സിൽ " ബസ് പെട്രോൾ സ്" ഉണ്ട്. സീനിയർ ക്ലാസിലെ കുട്ടികൾ ആണ്. അവർക്ക് നല്ല ട്രയിനി ഗ് കൊടുക്കും.പ്രത്യേക യൂണിഫോമും ഉണ്ട്.ഒരു ബസിൽ നാലുപേർ.മുമ്പിലും പുറകിലും ഒരോരുത്തർ. നടുക്ക് രണ്ടു പേർ.
കുട്ടികളെ നിയന്ത്രിക്കുക. കയറാനും ഇറങ്ങാനും സഹായിക്കുക. കുട്ടികൾ അനുസരണക്കേട് കാണിച്ചാൽ അവർ പ്രിൻസിപ്പളിന് റിപ്പോർട്ടു ചെയ്യും. മൂന്നു പ്രാവശ്യം ആവർത്തിച്ചാൽ ശിക്ഷ ഉറപ്പ്.അച്ചൂന് ഇഷ്ടായി. പക്ഷേ ജോബ് അവൻ മഹാ വികൃതിയാ. അവനെ രണ്ടു പ്രാവശ്യം റിപ്പോർട്ടു ചെയ്തു. ഇനി ഒന്നു കൂടെ ആയാൽ അവറെ കാര്യം കുഴപ്പാകും.
     
     ' ഇന്നു ബസ്സ് കാത്തുനിന്നപ്പോ ൾ അവൻ ഫുട്ട്ബോൾ ഒറ്റ അടി. അത് അച്ചുവിന്റെ കാലിൽക്കൊണ്ട് റോഡിലേക്ക്.ബസ് പെട്രോഗ്സ് പിടിച്ചു.അച്ചു ആണടിച്ചത് എന്ന്നാണവർ വിചാരിച്ചത്. ജോ ബാണ് അടിച്ചത് എന്ന് കൂട്ടുകാർ പറഞ്ഞതാ.
" സത്യം പറ ആരാ അടിച്ചത് ". അവർ അച്ചുവിനോടാ ചോദിച്ചത്. അച്ചു സത്യം പറഞ്ഞാൽ, ജോബ് കുടുങ്ങും. അച്ചൂന് ഇതുവരെ കേസില്ല.. അവന് മൂന്നാമത്തെ ആകും. പണീഷ്മെന്റ് ഉറപ്പ്. അവനെ രക്ഷിക്കണം.
"ഞാനാ അടിച്ചത് " അച്ചു പറഞ്ഞു. അച്ചു നുണ പറയാറില്ല. പക്ഷേ പറയണ്ടി വന്നു മുത്തശ്ശാ.
    ബസിൽക്കയറിയപ്പോൾ ജോബ് കൈപിടിച്ച് സോറി പറഞ്ഞു. അവന് സങ്കടായി. അച്ചൂനുംസങ്കടം വന്നു..

Monday, May 14, 2018

  ഒരു കൊച്ചു  ഡ്രമ്മർ [കീ ശക്കഥ 3o]

     പോലീസ് അസോസിയേഷന്റെ വാർഷികത്തിലാണ് അവനെ ആദ്യം കണ്ടത്. ഒരു കൊച്ചു ഡ്രമ്മർ. ഇത്ര ചെറുപ്പത്തിൽത്തന്നെ ഡ്രം എത്ര ഭംഗിയായി അവൻ കൈകാര്യം ചെയ്യുന്നു. ഇത്ര ചെറുപ്പത്തിലെ അതിന്റെ ഒമ്പതാമത്തെലവൽ വരെ എത്താറായി എന്നു തോന്നുന്നു. ബെയ്സ്ഡ്രം, ഹൈ ഹാറ്റ്, സ്നേർ ഡ്രം ഫ്ലോർ ട്രോടോം..... എല്ലാം. ഭദ്രം. ആഭ്യന്തര മന്ത്രിയും, ഐജിയും വേദിയിലുണ്ട്. ആനാദ പ്രപഞ്ചം അവസാനിച്ചപ്പോൾ മന്ത്രി അരുകിൽ വന്ന് അവനെ അഭിനന്ദിച്ചു.
"സർ എനിക്കൊരു സഹായം ചെയ്യുമോ?" മന്ത്രിയോടാണ് അവന്റെ ചോദ്യം.
"എന്തു സഹായമാണ് മോനു വേണ്ടത് ധൈര്യമായിപ്പറഞ്ഞോളൂ. എന്തായാലും നടന്നി രിക്കും"
"എന്റെ പേരിൽ ഒരു കേസുണ്ട്. എനിക്ക് പ്രായപൂർത്തി ആകാത്തതു കൊണ്ട് എന്റെ പാവം അച്ഛനെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അതൊന്നൊഴിവാക്കിത്തരണം."
"എന്തു കേസ് " മന്ത്രി ഒന്നു പകച്ചു.
"ഞാനെന്റെ ഫ്ലാറ്റിൽ ഡ്രംസ് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ബാക്കി ഉള്ളവർക്ക് ശല്യമാകാതെ മുറി അടച്ച്, ഡ്രംസിനു മുകളിൽ ടയർ കട്ടു ചെയ്തു വച്ചാണ് പ്രാക്റ്റീസ് ചെയ്യുന്നതു്.ശബ്ദവ്യതിയാനത്തിലാണിതിന്റെ സംഗീതം. എന്നിട്ടും ഞാൻ ബാക്കിയുള്ളവർക്ക് ശല്യം ആ വാതെ നോക്കി ". എന്നിട്ടും അടുത്ത മുറിയിലുള്ളവർ ശബ്ദമലിനീകരണത്തിനെന്റെ പേരിൽ കേസ്സു കൊടുത്തിരിക്കുകയാണ്. പബ്ലിക് ന്യൂ യിസൻസ് ആണത്രേ."
"ആ കേസ് എനിക്കൊന്നൊഴിവാക്കിത്തരണം എനിക്ക് മനസ്സുനിറഞ്ഞു കൊട്ടാൻ ഒരു സൗകര്യം ഒരുക്കിത്തരണം."
    ആ കൊച്ചു കലാകാരന്റെ വിചിത്രമായ ആർ ശ്യത്തിനു മുമ്പിൽ പകച്ചുപോയ മന്ത്രി അവനെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്.
"അതു നടന്നിരിക്കും." മന്ത്രി പറഞ്ഞു.

Sunday, May 13, 2018

  ഉലഹന്നാൻ മാപ്പിളയുടെ കട [ നാലുകെട്ട് - 160]

  അന്ന് ഇല്ലത്തിന്റെ തെക്കേ അതിരിൽ കൂടി ഒരു നാട്ടുവഴിയുണ്ട്. ഒരാന എതിരേ വന്നാൽ മാറിക്കൊടുക്കാൻ സ്ഥലമില്ല. അത്ര ഇടുങ്ങിയ ഒരു ഒററ അടിപ്പാത. അതിനരുകിലാണ് ഉലഹന്നാൻ മാപ്പിളയുടെ കട. ഇളകിയ കരിങ്കൽക്കെട്ടിനു മുകളിൽ ഒരു ഒറ്റമുറി. പല കകൾ മാറ്റി ആണ് അതു തുറക്കുക. ഇറയത്ത് ഒരു വീതി കുറഞ്ഞ ബഞ്ചുണ്ട്. അകത്ത് ഒരു വശം മുഴുവൻ ഉണക്കമത്സ്യമാണ്. അതിന്റെയും മണ്ണണ്ണയുടെയും ഒക്കെക്കൂടി ഒരു മനം മടുപ്പിക്കുന്ന ഗന്ധം. ഒരരുകിൽ ഉപ്പിൻ ചാക്ക്. അതു് കീറി കല്ലൂപ്പ് തുറിച്ചു നിൽക്കുന്നു. 

അവിടെ ഒരു ചില്ലു ഭരണിയിൽ നാരങ്ങാ മിഠായി ഉണ്ട്.പല നിറങ്ങളിൽ. അതു വാങ്ങാനാണ് പോവുക. ഇല്ലത്തറിഞ്ഞാൽക്കുഴപ്പമാണ്. മത്സ്യം വിൽക്കുന്ന മാപ്പിളയിൽ നിന്ന് ഒന്നും വാങ്ങാനോ കഴിയ്ക്കാനോ പാടില്ല. ഉഗ്രശാസന മാ ണ്. പക്ഷേ അതിലും മീതേ യാ ണ് ആ മിഠായിയുടെ സ്വാദ്. എനിക്ക് ഉലഹന്നാൻ മാപ്പിളയെ ഇഷ്ടമാണ്. ഉണ്ണി നമ്പൂരിയെ അയാൾക്കും ഇഷ്ടാണു്. ആ ബഞ്ചിൽ നിന്ന് ബാക്കിയുള്ളവരെ മാറ്റി ആ മുഷിഞ്ഞ തോർത്തു കൊണ്ട് തുടച്ച് അവിടെ ഇരുത്തും. വിഷുക്കൈനീട്ടം കിട്ടിയ ഒരണയുണ്ട്. അതിന് എട്ടു മിഠായി കിട്ടും. രണ്ടെണ്ണം മതി. ബാക്കി പിന്നെ വാങ്ങിക്കോളാം. മത്സ്യം എടുത്ത കൈ കൊണ്ടാണ് സാധാരണ എടുത്തു തരാറ് പക്ഷേ കൊച്ചു തിരുമേനിക്ക് ഒരു സൗജന്യമുണ്ട്. തന്നെ കുപ്പി തുറന്ന് എടുക്കാം. അതും വായിലിട്ട് അലിപ്പിച്ച് അവിടുന്നിറങ്ങും. നേരേ നാട്ടുമാവിൻ ചുവട്ടിലേക്ക്. അവിടെ ഇരുന്ന് അത് ആസ്വദിച്ച് കഴിച്ചുതീർത്തേ ഇല്ലത്തെക്ക് പോകൂ. ജീവിതത്തിൽ അന്നത്തെ ആ മിഠായിയുടെ സ്വാദ് പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല.
   ഇന്ന് ഉലഹന്നാനും കുടുംബവുമില്ല. എല്ലാം വിറ്റുപറുക്കി മലയോരങ്ങൾ തേടി പോയത്രേ. ഒന്നുകണ്ടങ്കിൽ എന്നാഗ്രഹിക്കാറുണ്ട്...

Saturday, May 12, 2018

    റി സൽട്ട്  [ ലംബോദരൻ മാഷും തിരുമേനിം 19]


" റിസൽട്ട് മോശമായാൽ മാഷന്മാരെക്കുറ്റം പറഞ്ഞാൽ മതിയല്ലോ?"
"എന്താ മാഷെ പ്രശ്നം. സ്ക്കൂളിൽ റിസൽട്ട് എത്ര ശതമാനം... എത്രA+ "
"ആർക്കും റിസൽട്ട് മോശമായതിന്റെ കാരണം അറിയണ്ടല്ലോ? എല്ലാവർക്കും കുറ്റപ്പെടുത്തിയാൽ മതി"
" മാഷുപറയൂ "
" നമുക്ക് ഈ ബാച്ചിൽ കിട്ടിയിരിക്കുന്നത് ഏററവും മോശം കുട്ടികളാ"
"മാഷേ പഠിക്കാൻ മോശമുള്ളവരെ പഠിപ്പിക്കാനല്ലെ അദ്ധ്യാപകർ കൂടുതൽ ശ്രമിക്കണ്ടത്. "
"എല്ലാവരും മയക്കുമരുന്നിനും മദ്യത്തിനും പുറകേയാണ്. പെൺകുട്ടികൾ വരെ."
"അതു ഗൗരവമുള്ള വിഷയം തന്നെ. അപ്പോൾ മാഷന്മാരുടെ ഉത്തരവാദിത്വം കൂട്ടണം. അവരെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നേർവഴിക്ക് കൊണ്ടുവരണം."
"ഒന്നിന്റെയും സ്വഭാവം നന്നല്ല. ആൺ കുട്ടികളും പെൺകുട്ടികളും സംസാരിച്ചിരിക്കും ചിലപ്പോൾ ഇടകലർന്നിരിയ്ക്കും. പറഞ്ഞാൽ അനുസരിക്കില്ല.. 
"അവർ തമ്മിൽ സംസാരിക്കുന്നതും ഈ കലർന്നിരിക്കുന്നതിലും എന്താ തെറ്റ്. നല്ല ആരോഗ്യകരമായ സൗഹൃദം വളരുന്നത് നല്ലതാണന്നാ എന്റെ അഭിപ്രായം."
"ഈമൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ഇതിലും വലിയ പ്രശ്നം "
"മാഷേ ഈക്കാലത്ത് അത് അത്യാവശ്യമാണ് കുട്ടികൾക്ക് പ്രത്യേകതരം മൊബൈൽ വിതരണം ചെയ്യണം എന്നാണെന്റെ അഭിപ്രായം. അതിൽ സ്ഥിരമായി രണ്ട് "ആപ്പ്, ഇൻസ്റ്റോൾ ചെയ്ത് കുട്ടികൾക്ക് കൊടുക്കണം. ദുരുപയോഗം നിൽക്കും".
" അടിക്കാൻ മേല, വഴക്കു പറയാൻ മേല.. അവരെങ്ങാൻ ആത്മഹത്യ ചെയ്താൽ ഞങ്ങൾ കുടുംങ്ങും."
"മാഷ് പറഞ്ഞ പ്രശ്നങ്ങൾ ഒക്കെപ്പരിഹരിച്ച് അവരെ നല്ല നിലയ്ക്ക് കൊണ്ടുവന്ന് നല്ല റിസൽട്ട് ഉണ്ടാക്കലാണ് മാഷന്മാരുടെ ജോലി.അതിന് കാലത്തിനനുസരിച്ച് മാഷന്മാരാണ് അടിമുടി മാറണ്ടതു്. അതിനുള്ള ട്രയിനി ഗ് അവർക്കാണു കൊടുക്കണ്ടതു് ". 

Friday, May 11, 2018

ആനവണ്ടി [കീ ശക്കഥ-29]

        രാത്രിയിൽ നമ്മുടെ ആന വണ്ടിയിൽ ബാഗ്ലൂരുനിന്ന് പോരുമ്പഴാണ് സംഭവം. ഒരു കാട്ടാന വണ്ടിക്കു മുമ്പിൽ. ഒറ്റയാനാണ്. അവൻ മാറുന്നില്ല  . കുറച്ചു നേരം കാത്തു
"നിങ്ങളെ തടഞ്ഞതെന്തിനെന്നറിയോ? നാട്ടിൽ 'ആന വണ്ടി,  എന്നല്ലേ നിങ്ങളെപ്പറയുക.ആനകളുടെ 'പേറ്റന്റ്, നമുക്കാണ്. നമ്മുടെ അനുവാദം കൂടാതെ ഇത് വേറൊരാളും പയോഗിക്കാൻ പാടില്ല."സഹ്യപുത്രൻ ക്രുദ്ധനായി മൊഴിഞ്ഞു.
"ഞങ്ങളുടെ ഉടമസ്തരുടെ പേര് വച്ചുവിളിക്കുന്നന്നേ ഉള്ളു. "
"എന്താണവരുടെ പേര് ".?
"വെള്ളാനകൾ "
"ഓ.. കെട്ടിട്ടുണ്ട്. അവന് രണ്ടു കൊമ്പ് കൂടുതലാ"
"ഇവർക്കും മോശമില്ല. കൊമ്പു കൂടുതലാണ്.".
"ഏതായാലും ഞാൻ നിങ്ങളെ വെറുതേ വിടുന്നു. നിങ്ങൾ ഈ പ്പറഞ്ഞവരാണ് ഭരിക്കുന്നതെങ്കിൽ ഞാനൊന്നും ചെയ്യണ്ട അതു തന്നെ പൂട്ടിക്കോളും "
  അവൻ ഒരു ഛിന്നം വിളിച്ച് കാട്ടിൽ മറഞ്ഞു.

Thursday, May 10, 2018

  പാട്ട വിളക്ക് - [ നാലുകെട്ട് - 159]

       ആ പാട്ടവിളക്ക് ഒത്തിരി ഒത്തിരി ഓർമ്മകളുടെ ഒരു സാക്ഷി പത്രമാണ് ഒരു രസത്തിന് അതിൽ മണ്ണണ്ണ ഒഴിച്ചു കത്തിച്ചു നോക്കി. ആ ചുവന്ന തീനാളത്തിന് മുകളിലേക്കുയർന്ന ആ ഇരുണ്ട പുകച്ചുരുൾ നാലു കെട്ടിന്റെ ഒരു ഭൂതകാലം കാണിച്ചു തന്നു.
       പണ്ടത്തെ ഉത്സവപ്പറമ്പാണ് പെട്ടന്ന് ഓർമ്മ വന്നത്.വച്ചു വാണിഭക്കാർ ഇത്തരം വിളക്കുകൾ കൂട്ടിയിട്ടിരിയ്ക്കും. ഉത്സവപ്പറമ്പിൽ നിരന്നിരിക്കുന്ന പക്ഷിശാസ്ത്ര ക്കാരുടെ മുമ്പിലും രാത്രിയിൽ ഈ വിളക്ക് കത്തിച്ചു വച്ചിരിക്കും. അന്നൊരിക്കൽ ഒരു രസത്തിനു വാങ്ങിയതാണ്. ഈ വിളക്കിന് തറവാട്ടിൽ ഒരു ചെറിയ പതിത്വം കൽപ്പിച്ചിരുന്നു. ഒരു മൊന്തയുടെ ആകൃതിയിലുള്ള ഓട്ടു വിളക്കുണ്ട്. അത് സ്വീകാര്യമാണ് താനും.ക്രമേണ ഇവനെയും സ്വികരിക്കാമെന്നായി. ഞങ്ങൾ പഠിക്കുന്നത് ഇതിനു മുമ്പിലാക്കി. ശരറാന്തൽ കാർന്നോന്മാർക്കായി മാറ്റിവച്ചു.
     പണ്ട് ഈ പുകച്ചുരുളു കൊണ്ട് ഭിത്തിയിലും മച്ചിലും ചിത്രങ്ങൾ വരച്ചിരുന്നു. അന്ന് ഭിത്തി വൈറ്റു വാഷ് ചെയ്യുകയാണ് പതിവ്.കുമ്മായം കൊണ്ട്. അതുണങ്ങുന്നതിന് മുമ്പ് പുക അതിലടിപ്പിച്ച് കാർ മേഘങ്ങൾ വരക്കാറുള്ളത് ഓർത്തു.

Wednesday, May 9, 2018

എ ലറ്റർ ടു ഹെവൻ    [ അച്ചു ഡയറി-206]

സ്കൂളടക്കാറായി. "ടീrയഴ്സ് അപ്രീ സിയേഷൻ വീക്ക് " ആണ് ഈ ആഴ്ച്ച. ആദ്യ ദിവസം ഞങ്ങൾ ഏഴു കളറിൽ ഡ്രസു ചെയ്ത് സ്കൂൾ മുറ്റത്ത്‌ അവർക്കു വേണ്ടി ഒരു മഴവില്ലു തീർത്തു.. ഒരു ദിവസം സ്ക്കൂളിനാവശ്യമുള്ള സാധനങ്ങൾ നമുക്ക് കോട്രിബ്യൂട്ട് ചെയ്യാം. ആറാം ദിവസം ക്ലാസ് ടീച്ചർക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം. അച്ചു ക്രാ ബിന്റെ ആകൃതിയിലുള്ള ഒരു ഹാൻഡ്‌ ബാഗാ വാങ്ങിക്കൊടുത്തത്. ടീച്ചറുടെ പേരെ ന്തെന്നറിയോ മുത്തശ്ശന്. ക്രിസ്റ്റ്യൻ ക്രാ ബ്. ടീച്ചർക്ക് സന്തോഷായി.

         അവസാന ദിവസം ഏതെങ്കിലും ടീച്ചർക്ക് ഒരു കത്തെഴുതണം. മിക്കവാറും എല്ലാവരും ക്ലാസ് ടീച്ചർക്കാകത്തെഴുതിയത്.ചിലർ അടുത്ത വർഷം പഠിപ്പിക്കുന്ന ടീച്ചർക്കും. അച്ചുവിന്റെ "ആപ്പി, ന്റെ ടീച്ചർ രണ്ടു മാസം മുമ്പ് മരിച്ചു പോയിരുന്നു. പാവം ടീച്ചറായിരുന്നു.അച്ചു ന് നല്ല ഇഷ്ടായിരുന്നു ടീച്ചറെ. അച്ചൂനേം. മുത്തശ്ശാ അച്ചു ആ ടീച്ചർക്കാകത്തെഴുത്രിയത്. സ്വർഗ്ഗത്തിലേയ്ക്ക്. ജോബ് അച്ചുവിനെക്കളിയാക്കി. പക്ഷേക്ലാസ് ടീച്ചർ അച്ചുവിനെ കെട്ടിപ്പിടിച്ചു. ടീച്ചർ കരയുന്നുണ്ടായിരുന്നു. അച്ചൂ നും സങ്കടായി. വേണ്ടായിരുന്നു. അച്ചു സ്വർഗ്ഗത്തിലേക്കയച്ച അച്ചുവിന്റെ കത്ത് ടീച്ചറുടെ വീട്ടിലേക്കും അയക്കാം. ഏറ്റവും നല്ല കത്തായി അച്ചുവിന്റെ കത്താ തിരഞ്ഞെടുത്തത്. അച്ചൂന് സങ്കടായിരുന്നെങ്കിലും സന്തോഷായി...'

Tuesday, May 8, 2018

പക  
   [ ഗുഡ്ഗാവിൽ മലയാളി സമാജത്തിന്റെ കവിസമ്മേള ന ത്തിൽ അവതരിപ്പിച്ചത് ]

   അച്ഛൻ മകളോടോ തീ
നിൻ മരുഭൂമിയോടൊ
അതോ നിൻ മഹാനഗരത്തോടോ എനിക്ക് പക.
പകയരുത്
എൻ മനസോതി...
നീ വസിക്കും മലരാ രണ്യമെനിക്ക്
മനോഹരമാം മലർവാടി
നീ ചലിക്കും മഹാനഗരമെനിക്ക്
പച്ചയാം നാട്ടിൻപുറം.
എങ്കിലും.....
നിന്നിളം പാദങ്ങളെ തൊട്ടു നോവിക്കുന്ന
മണൽത്തരികളോടെ നിക്ക് പക
വിഗ്രഹാരാധകനാം നിന്നച്ഛന്
നിൻവിഗ്രഹഭ ജ്ഞ കരോടും പക
നിന്നിളം മേനിയേ ചുട്ടുപൊള്ളിക്കുന്ന
നിന്റെ നീണ്ട പകലിനോടെനിക്ക് പക
നിന്റെ ശ്വാസനാളങ്ങൾ മലിനമാക്കും
നിൻ വായൂ ദേവനോടും പക
നൂറു നൂറു കളിയമർദ്ദനങ്ങൾ കൊണ്ടും 
ശുദ്ധമാകാത്ത നിൻ ദാഹജലത്തോടും പക

     എങ്കിലും സ്നേഹിക്കുന്നു ഞാൻ സ്നേഹിക്കാൻ ശ്രമിക്കുന്നു
ഈ ഊഷരഭൂമിയേ....
ഞാൻ ഭയക്കുന്നു എന് ഗൃഹാതുര സങ്കൽപ്പങ്ങൾ തിരിച്ചു ചലിക്കുന്നോ
ഞാൻ ഭയക്കുന്നു നീ വസിക്കുമീ ഭൂമിയേ
പകപ്പോടെ.. പകയോടെ സ്നേഹിക്കുന്നോ

എന്റെ ഭയമാകാം നിനക്കഭയം
എന്നുള്ള ചിന്തയോടെ വിട.
തീഷ്ണ്ണമാം പകയോടും വിട...

Sunday, May 6, 2018

ഇന്റർവ്യൂ.  [ ലംബോദരൻ മാഷും തിരുമേനീം - 19]

   "തിരുമേനിക്കറിയോ ഈ തൊഴിലില്ലായ്മ്മ എന്നൊക്കെപ്പറയുന്നതു് വെറുതെയാ."
"അതെന്താ ".
"നല്ല മിടുക്കനും സത്യസന്ധനും വാക്കു പറഞ്ഞാൽ തല പോയാലും വാക്കുമാറാത്തവനും ആയാൽ മതി ജോലി ഉറപ്പാ"
''ഞാനങ്ങിനെയല്ല ധരിച്ചത് മാഷേടത്തോളം ലോക പരിചയം എനിക്കില്ല അതാകാം"
"എന്റെ കാര്യം തന്നെ നോക്കൂ എന്റെ രണ്ടാമത്തെ ഇന്റർവ്യൂ വിനാ ജോലി കിട്ടിയത്.ഇന്റർവ്യൂ ന് പോയപ്പോൾ അവർ എത്ര എത്ര കുഴക്കുന്ന ചോദ്യങ്ങളാ ചോദിച്ചത്. കുറേക്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു വേറൊരു സ്ഥലത്ത് എനിക്ക് ജോലി ഉറച്ച താ ഞാനവിടെച്ചെല്ലാമെന്ന് വാക്കു കൊടുത്തതാ. പിന്നെ ഒരു രസത്തിനിവിടെ വന്നന്നേ ഒള്ളു"
"ഓ.. അതു വേണ്ടായിരുന്നു മാഷേ"
"അതല്ല ഈ വിഢിച്ചോദ്യം ചോദിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണ്ടേ.?"
"ഓ. അതു വേണേ"
"ഞാനവരോട് ഉറപ്പിച്ച ങ്ങട് പറഞ്ഞു നിങ്ങളെന്തെല്ലാം പറഞ്ഞാലും ഞാനവർക്കു കൊടുത്ത വാക്ക് മാറില്ല.അതെന്റെ കുടുംബ പാരമ്പര്യത്തിന്റെ കൂടി പ്രശ്നമാണ്: "
"പിന്നെ... അവരേക്കാൾ ശമ്പളം കൂട്ടിത്തരാമെങ്കിൽ സമ്മതം".
"ഓ മാഷേ സമ്മതിച്ചിരിക്കുന്നു."

Friday, May 4, 2018

  ജാക്ക് ഫ്രൂട്ട് റോസ്റ്റ്    [കീ ശക്കഥകൾ -28]

   ചാക്കോച്ചൻ തനി നാട്ടും പുറത്തു കാരൻ.മക്കളെല്ലാം പട്ടണത്തിൽ നല്ല ജോലിയുമായിക്കഴിയുന്നു. ഇടക്കവിടെപ്പോയി കൂടണ്ടി വരും. ആൾക്കൂട്ടത്തിലെ ഏകാന്തവാസം!, 
" ഇന്ന് ബ്രെക്ഫാസ്റ്റ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാക്കാം".
ഇത്ര വലിയ ഹോട്ടൽ ചാക്കോച്ചന് അത്ഭുതമായിരുന്നു. കത്തിയും മുള്ളും സ്പൂണും ക്രമീകരിച്ച ആഡംബരമേശക്കു ചുറ്റും ഇരുന്നു.മഹാരാജാവിന്റെ വേഷത്തിൽ ഒരാൾ ഒരു പുസ്തകം മേശപ്പുറത്തു വച്ച് വണങ്ങിപ്പോയി.
"റൈസ് സൂപ്പ്,  ജാക്ക് ഫ്രൂട്ട് റോസ്റ്റ്  ഫോർ ഫൈവ് "
കുറേ സമയമെടുത്തു. കുട്ടികൾ ബഹളം വച്ചു. ടേബിൾ മാനേഴ്സ് പാലിക്കാത്തതിന് അവൻ കുട്ടികളെ വഴക്കു പറഞ്ഞു. ആദ്യം സൂപ്പാണ് കൊണ്ടുവന്നത്. ഒരു വെള്ളിപ്പാത്രത്തിൽ.രൂചിച്ചു നോക്കി. സ്പൂൺ ഉപയോഗിക്കാതെ തന്നെ അകത്താക്കാൻ ശ്രമിച്ചതാ. അവൻ തടഞ്ഞു. മരിക്കാൻ കിടക്കുന്നവന് തൊണ്ണനനയാൻ കൊടുക്കുന്ന പോലെയേ കുടിക്കാവൂ. പിന്നെ ജാക്ക് ഫ്രൂട്ട് റോസ്റ്റ്‌ കൊണ്ടുവന്നു.ചാക്കോച്ചൻ അത്ഭുതപ്പെട്ടു.
" ഇതു നമ്മുടെ കഞ്ഞിയും ചക്കപ്പുഴുക്കും അല്ലേ?"
  അതും വയറുനിറയെ ക്കിട്ടിയതുമില്ല. നാട്ടിൽ ഒരു വലിയ കിണ്ണം നിറയെ കഞ്ഞിയും ഒരു തേക്കിലയിൽ കുന്നോളം ചക്കപ്പുഴുക്കും ഒററ അടിക്ക് കഴിക്കാറുള്ള ചാക്കോ ച്ചന് ഇതുകൊണ്ടെന്താ കാൻ. ബില്ലു കണ്ടപ്പോഴാണ് ചാക്കോച്ചൻ ശരിക്കും ഞട്ടിയത്.മൂവായിരത്തി അഞ്ഞൂറ് രൂപാ !. പിന്നെ മഹാരാജാവിന് ഒരു നൂറു രൂപാ ദക്ഷിണയും.
    അവിടുന്നിറങ്ങിയപ്പോ8 ചാക്കോച്ചൻ മകനോട് ചോദിച്ചു " ഇനി വിശപ്പു മാറാൻ എവിടെപ്പൊകണം?"

Thursday, May 3, 2018

അച്ചൂന് ലൈബ്രറി പീരിയഡ് ഇഷ്ടാ [ അച്ചു ഡയറി-205]

    മുത്തശ്ശാ അമേരിക്കയിൽ സ്കൂളിൽ ഞങ്ങൾക്ക് ലൈബ്രറിയിൽ പോകാൻ ഒരു പീരിയഡ് ഉണ്ട്.  അവിടെ നിലത്ത് ഞങ്ങൾ വട്ടത്തിൽ ഇരിക്കും. ലൈബ്രേറിയൻ അന്നു വായിക്കാനുള്ള പുസ്തകത്തെപ്പററിപ്പറഞ്ഞു തരും. ഉറക്കെ വായിച്ചു കേൾപ്പിക്കും. ഞങ്ങളെക്കൊണ്ടും വായിപ്പിക്കും. അച്ചൂന് ഏറ്റവും ഇഷ്ടം ആ പീരിയഡാ.
         എല്ലാവരുചമ്രം പടിഞ്ഞിരിയ്ക്കും. അച്ചൂ മാത്രം പത്മാസനത്തിലാ ഇരുന്നേ. അതവർക്ക് അത്ഭുതാ മുത്തശ്ശാ. അങ്ങിനെ ഇരിയ്ക്കാൻ ആർക്കും പറ്റണില്ല. എന്തിന് ടീച്ചർക്കു പോലും പറ്റണില്ല. ഞങ്ങൾ ദൈവത്തെവർഷിപ്പ് ചെയ്യുന്നത് ഇങ്ങിനെ ഇരുന്നാണന്നു പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം. അവർ മുട്ടുകുത്തി നിന്നാ പ്രാർത്ഥിക്കുന്നത്. അതാ എളുപ്പം
        വർഷത്തിൽ ഒരിക്കൽ ഒരു പുസ്തകത്തിന്റെ ഓതറെ സ്കൂളിൽ കൊണ്ടുവരും.പരിചയപ്പെടുത്തും. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ അദ്ദേഹത്തെ വരവേക്കും. ഇവിടെ കൂട്ടുകാർക്ക് പുസ്തകം എഴുതുന്ന ആളെ വലിയ ബഹുമാനമാണ്.. മുത്തശ്ശൻ വരുമ്പോൾ ഞാൻ സ്ക്കൂളിൽ കൊണ്ടു പോകാം. അവരോട് ഞാൻ പറഞ്ഞിട്ടുണ്ട് മുത്തശ്ശൻ പുസ്തകം എഴുതിയിട്ടുണ്ട് എന്ന്. അവരു കാത്തിരിക്കുന്നുണ്ട്. പക്ഷേ മുത്തശ്ശന്റെ പുസ്തകങ്ങൾ മലയാളത്തിലല്ലേ.? ഇംഗ്ലീഷിൽ ആക്കിയിരുന്നെങ്കിൽ എല്ലാവരും വായിച്ചേനേ.

Wednesday, May 2, 2018

ഉപചാരം ചൊല്ലിപ്പിരിഞ്ഞതിന് ശേഷം......

     വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം കഴിഞ്ഞു. എല്ലാവരും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇന്ന് ആലോക പൈതൃക ക്ഷേത്രത്തിന്റെ ഇലഞ്ഞിത്തറയിലാണ് ഞാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഫണി, ഇലഞ്ഞിത്തറമേളം ഇവിടെയാണ്.അല്ലങ്കിൽത്തന്നെ പെരുമനത്തിന്റെ പ്രമാണത്തിലുള്ള ഈ മഹാമേളത്തെ പൂർണ്ണമായിഉൾക്കൊള്ളാൻ ഈ സന്നിധിയിലല്ലാതെ മററ് എവിടെ ആണു പറ്റുക.
     ഇന്നിവിടം ശാന്തം. തെക്കേ നട അടഞ്ഞു.ഈ പൂരത്തിന്റെ സൂത്രധാരനായ സാക്ഷാൽ വടക്കുംനാഥൻ യോഗ നിന്ദ്രയിലാണ്. ആ  അതുല്യമായ കൂത്തമ്പലവും അടഞ്ഞുതന്നെ. ക്രമത്തിൽ വടക്കുംനാഥനേയും ഉപദൈവങ്ങളേയും ദർശിക്കാൻ ഒരു ശ്ലോകമുണ്ട്.അതും ജപിച്ച് ചില മുത്തശ്ശിമാർ പ്രദിക്ഷിണം വയ്ക്കുന്നുണ്ട്. ഈ വിശാലമായ ക്ഷേത്രാങ്കണത്തിന് ഇന്ന് വല്ലാത്ത ഒരു തരം ശാന്തത. ഈതെക്കേ ഗോപുര നടയിൽ വച്ചു തന്നെ തിരുവമ്പാടി ശിവസുന്ദറിന്, ആ അഴകി ന്റെ തമ്പുരാന്, മനസുകൊണ്ട് ഒരു വിങ്ങലോടെ പ്രണാമം അർപ്പിച്ചു.
   ഒരു മഹാ ഉത്സവത്തിന്റെ ഉന്മാദം ഇന്ന് ഉൽസവപ്പറമ്പിലെ ആലസ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഉള്ള ഒരു വിങ്ങൽ മനസിനെ വല്ലാതെ കുത്തിനോവിച്ചു.