മതേതരൻ [ ലംബോദരൻ മാഷും തിരുമേനീം - 17]
"തിരുമേനി ഈ പേരിന്റെ അറെ റത്തെന്തിനാ ഈ നമ്പൂതിരി. ജാതി മത ചിന്തകൾ വളർത്തുന്നത് ഇങ്ങിനെ ഉള്ള പേരുകൾ ആണ് ".
" ലംബോദരൻ മാഷ് ഇന്ന് ചൂടിലാണല്ലോ? മാഷ് ക്ഷമിക്ക്. ഇത് കാർന്നോമ്മാർ തന്ന പേരാണ് അതങ്ങിനെ കൊണ്ടു നടക്കുന്നു."
"അതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു. നമ്മുടെ ഒരു മതേതര രാഷ്ട്രമല്ലേ?"
" സർവ്വ മത രാഷ്ട്രo എന്നു പറയുന്നതല്ലേ കൂടുതൽ ശരി. "
" തിരുമേനിയുടെ കുട്ടികളുടെ പേരും ഇങ്ങിനെ തന്നെയാണല്ലോ?"
" മാഷ് വിടുന്ന ലക്ഷണമില്ലല്ലോ? അതിരി ക്കട്ടെ മാഷ്ക്ക് എത്ര കുട്ടികളാ?
" രണ്ടു പെൺകുട്ടികൾ "
" അവരുടെ പേര്?"
"ഞാൻ കണക്കു മാഷാണ്. എന്റെ കുട്ടികളുടെ പേരു കേട്ടാൽ എന്റെ ജാതി ഒരിക്കലും തിരിച്ചറിയില്ല."
"എന്താ പേര്?"
"മൂത്തവളുടെ പേര് ഹരിത."
"കൊള്ളാം"
രണ്ടാമത്ത വളുടെ പേര് ഗുണിത "
"ഭേഷ് ! മാഷ് കണക്കു മാഷ് തന്നെ "
" ഇനി മാഷക്ക് പെൺകുട്ടി ഉണ്ടാകരുത് എന്നൊരു പ്രാർത്ഥനയേ ഉള്ളു. "
"അതെന്താ തിരുമേനീ "
" അടുത്ത തിന്ന്മാഷ് 'ന്യൂനത ' എന്നു പേരിട്ടാലോ?.......

No comments:
Post a Comment