ആ പഴയ ക്യാമറ [ നാലുകെട്ട് - 155]
ആ പഴയ ക്യാമറകണ്ടപ്പോൾ മനസ് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിട്ടു. അച്ചോ ളു ടെ വേളിക്ക് എല്ലാവരും തറവാട്ടിൽ ഒത്തുകൂടിയിരുന്നു.എല്ലാവരുടെയും കൂടി ഒരു ഫോട്ടോ. അച്ഛനാണ് പറഞ്ഞത്. ഏർപ്പാടാക്കുകയും ചെയ്തു. ആദ്യമായാണ് എന്റെ പ്രതിബിംബം ഒരു പേപ്പറിൽ പതിയാൻ പോകുന്നത്. മിക്കവാറും എല്ലാവർക്കും അങ്ങിനെ തന്നെ.
ഒരു വലിയ ബോക്സ് ക്യാമറ ആയിരുന്നു അത്. മൂന്നു കാലുള്ള ഒരു സ്റ്റാന്റിൽ ക്യാമറ ഉറപ്പിച്ചിരിക്കും. ഉയരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.കട്ട് ഫിലിം ആണ്.ഇരുട്ടുമുറിയിലിരുന്നു വെണം ഫിലിം നിറയ്ക്കാൻ. അത് ക്യാമറയിൽ ഇറക്കി വയ്ക്കുന്നു. അതിന്റെ മുൻവശത്ത് ലൻസ് ഉറപ്പിച്ചിരിക്കുന്നു. അത് മുമ്പിലേക്കും പിറകിലേക്കും ചലിപ്പിച്ച് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാം. ഒരു കറുത്ത തുണികൊണ്ട് അതു മൂടിയിട്ടുണ്ടാവും.
എല്ലാവരെയും മുമ്പിൽ പിടിച്ചിരുത്തി ഫൊക്കസ് അഡ്ജസ്റ്റ ചെയ്യുന്നു. ആ കറുത്ത തുണി ഉയർത്തി നിമിഷ നേരം കൊണ്ട് ആ ല ൻ സി ന്റെ കവർ മാറ്റി വീണ്ടും അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നു. ഈ ഒരു നിമിഷം കൊണ്ട് ഫോട്ടോ ഫിലിമിൽ പതിഞ്ഞിരിക്കും. ഒരാഴ്ചകഴിഞ്ഞാണ് ഫോട്ടോ കിട്ടിയത്. എത്ര പ്രാവശ്യം ആ ഫോട്ടോ നോക്കിയിട്ടണ്ടന്ന് എനിക്ക് തന്നെ അറിയില്ല.
കാലം മാറി. ഇന്ന് ഫൊട്ടോ ആർക്കു വേണമെങ്കിലും എടുക്കാം. ഒരു മൊബൈൽ മാത്രം മതി. ഈ സെൽഫിയുടെ കാലഘട്ടത്തിലും ഈ തറവാടിയുടെ മഹത്വം മനസിൽ തങ്ങി നിൽക്കുന്നു
ആ പഴയ ക്യാമറകണ്ടപ്പോൾ മനസ് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിട്ടു. അച്ചോ ളു ടെ വേളിക്ക് എല്ലാവരും തറവാട്ടിൽ ഒത്തുകൂടിയിരുന്നു.എല്ലാവരുടെയും
ഒരു വലിയ ബോക്സ് ക്യാമറ ആയിരുന്നു അത്. മൂന്നു കാലുള്ള ഒരു സ്റ്റാന്റിൽ ക്യാമറ ഉറപ്പിച്ചിരിക്കും. ഉയരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.കട്ട് ഫിലിം ആണ്.ഇരുട്ടുമുറിയിലിരുന്നു വെണം ഫിലിം നിറയ്ക്കാൻ. അത് ക്യാമറയിൽ ഇറക്കി വയ്ക്കുന്നു. അതിന്റെ മുൻവശത്ത് ലൻസ് ഉറപ്പിച്ചിരിക്കുന്നു. അത് മുമ്പിലേക്കും പിറകിലേക്കും ചലിപ്പിച്ച് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാം. ഒരു കറുത്ത തുണികൊണ്ട് അതു മൂടിയിട്ടുണ്ടാവും.
എല്ലാവരെയും മുമ്പിൽ പിടിച്ചിരുത്തി ഫൊക്കസ് അഡ്ജസ്റ്റ ചെയ്യുന്നു. ആ കറുത്ത തുണി ഉയർത്തി നിമിഷ നേരം കൊണ്ട് ആ ല ൻ സി ന്റെ കവർ മാറ്റി വീണ്ടും അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നു. ഈ ഒരു നിമിഷം കൊണ്ട് ഫോട്ടോ ഫിലിമിൽ പതിഞ്ഞിരിക്കും. ഒരാഴ്ചകഴിഞ്ഞാണ് ഫോട്ടോ കിട്ടിയത്. എത്ര പ്രാവശ്യം ആ ഫോട്ടോ നോക്കിയിട്ടണ്ടന്ന് എനിക്ക് തന്നെ അറിയില്ല.
കാലം മാറി. ഇന്ന് ഫൊട്ടോ ആർക്കു വേണമെങ്കിലും എടുക്കാം. ഒരു മൊബൈൽ മാത്രം മതി. ഈ സെൽഫിയുടെ കാലഘട്ടത്തിലും ഈ തറവാടിയുടെ മഹത്വം മനസിൽ തങ്ങി നിൽക്കുന്നു
No comments:
Post a Comment