Sunday, February 11, 2018

  പരീക്ഷിത്ത് [കീശക്കഥകൾ - 6]

    വളരെ വളരെ മോഹത്തോടെ കാത്തിരുന്ന നിമിഷം. ഞാനൊരമ്മയാകാൻ പോകുന്നു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. ആദ്യം ഈ വാർത്ത അദ്ദേഹത്തോട് പറയണം.അതിനു ശേഷം ബാക്കിയുള്ളവർ അറിഞ്ഞാൽ മതി.
അദ്ദേഹം ആ കെ ആവേശത്തിലായി. വിവാഹം കഴിഞ്ഞ് നീണ്ട അഞ്ചു വർഷം. ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം ഉള്ളിലൊതുക്കി കഴിഞ്ഞ നാളുകൾ. അന്നു രാത്രി ഞങ്ങൾ ഉറങ്ങിയില്ല. ഭർത്താവിന്റെ എല്ലാം മറന്നുള്ള പരിചരണത്തിൽ ഞാൻ കോരിത്തരിച്ചു.
പക്ഷേ അദ്ദേഹത്തിന്റെ മുഖത്തൊരു വല്ലായ്മ്മ ഞാനൊന്നു പതറി.അദ്ദേഹത്തിനെന്തു പറ്റി.
"നമുക്കീ കുഞ്ഞിനെ വേണ്ടന്നു വയ്ക്കാം. വിഷലിപ്തമായ ഈ നശിച്ച നാട്ടിൽ രൂപം കൊണ്ട കുഞ്ഞ് എങ്ങിനെ ആകും എന്നറിയില്ല."
ഞാൻ ഞട്ടിപ്പോയി. എന്തു ക്രൂരതയാണ് അങ്ങ് സംസാരിക്കുന്നത്. അദ്ദേഹം ഒന്നും മിണ്ടിയില്ല. എനിക്കാകെ ആധി ആയി. പിറ്റേന്ന് അദ്ദേഹം ജോലിക്ക് പോയില്ല. മുഖത്ത് വല്ലാത്ത വിഷമം.
." മഹാഭാരത യുദ്ധത്തിന്റെ അവസാനം പ്രതികാരദാഹിയായ അശ്വസ്താ മാവ് ബ്രഹ്മാസ്ത്രം പ്രയോഗിച്ച കഥ നിനക്കറിയോ. അകെ അവശേഷിച്ച പാണ്ഡവരുടെ അനന്തരാവകാശിയെക്കൂടി നശിപ്പിക്കാൻ ഉത്തരയുടെ ഗർഭത്തിലേക്കാണ്ട് ആ അസ്ത്രം തൊടുത്തത്.ആ അസ്ത്രത്തിന്റെ ശക്തിയിൽ ജനിക്കാൻ പോകുന്ന കുട്ടികൾ വരെ നശിക്കും. അതുപോലെ വരും തലമുറയെ വരെക്കാർന്നുതിന്നുന്ന കൊടും വിഷത്തിന്റെ ഇരകളാണു നമ്മൾ.ഇതിന്റെ പ്രഭാവമുള്ളിടത്ത് ജനിക്കുന്ന കുട്ടികൾ അംഗ ഹീ ന രോ ബുദ്ധി വളർച്ച ഇല്ലാത്തവരോ ആകും.
എനിക്കൊന്നും മനസിലായില്ല. അപ്പൊഴാണ് അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന പുസ്തകം ഞാൻ ശ്രദ്ധിച്ചത്.
"എ ൻഡോസൾഫാന്റെ ഇരകൾ "
     അദ്ദേഹം എന്നെ ചേർത്തു പിടിച്ചു. സാരമില്ല. നമുക്കും ഒരു പരീക്ഷിത്തിന് ജന്മം നൽകാൻ സഹായിക്കാനുള്ള ഒരവതാരത്തിനായി കാത്തിരിയ്ക്കാം...

No comments:

Post a Comment