ഇല്ലത്തെ വലിയകുളം [നാലു കെട്ട് - 90]
തൊടിയുടെ കിഴക്കെ അറ്റത്താണ് ആ കുളം. പ്രതാപകാലത്ത് ഒരു ഒന്നാന്തരം കുളമായിരുന്നു, നല്ല പരിപാലനം. ഇന്നതിന്റെ സ്ഥിതി ദയനീയം. കാടും പടർപ്പും കയറി, ഒരു വശം ഇടിഞ്ഞ്, പായൽ നിറഞ്ഞ് ഒരു വല്ലാത്ത അവസ്ഥ. ദുഖം തോന്നി.
തന്റെ കുട്ടിക്കാലത്ത് "കുളം ചാട്ടം" ഹരമായിരുന്നു. അന്നിത് പൊതുവായി കളിക്കാൻ അനുവദിച്ചിരുന്നില്ല. അന്നുകൂട്ടുകൂടുബത്തിൽ കൂട്ടുകാർ ധാരാളം.അച്ഛനാണ് അന്ന് നീന്തൽ പഠിപ്പിച്ചിരുന്നത്.. പേട്ടു തേങ്ങ രണ്ടെണ്ണം കൂട്ടിക്കെട്ടി ഉറപ്പിക്കും. അതിൽ കിടന്നാ നീന്തൽ പഠിക്കുക. താന്നൂ പോകില്ല. രണ്ടു വശത്തും അത് നമ്മെ താങ്ങിനിർത്തുo. വാഴപ്പിണ്ടി കൂട്ടിക്കെട്ടി അന്ന് ചങ്ങാടം ഉണ്ടാക്കിയിരുന്നു. ഇല്ലത്തെ ചെമ്പൂം, മരത്തോണിയും വരെ അന്ന് ജലയാനമായിക്കളിച്ചിരുന്നു. ഒരു വശത്ത് വലിയ മതിലാണ് അവിടുന്നു ചാടുന്നതും ഡൈയ് വ് ചെയ്യുന്നതും ആയിരുന്നു ഏറ്റവും വലിയ സാഹസികത. കുളപ്പുരയുടെ ഒരു പൊത്തിൽ ഉമ്മിക്കരിയും രണ്ടായി പ്പിളർന്ന ഈർക്കിലിയും വച്ചിരിക്കും. ഇഞ്ചയും താളി യുമാണ് അന്ന് തേക്കുക. അന്ന് സോപ്പ് ഒരത്യാ ഡമ്പര വസ്തുവായിരുന്നു. പുറത്തു പോയി വന്നാൽ അന്ന് മുങ്ങിക്കുളിച്ചിട്ടേ ആഹാരം തരുമായിരുന്നുള്ളു.
തവളകളുo, നീർക്കോലി ക ളൂം വരെ ഇന്ന പ്രത്യക്ഷമായിരിക്കുന്നു. ജീവനില്ലാത്ത ആ അഴുക്കു ജലത്തെ നോക്കി ഉണ്ണി നെടുവീർപ്പിട്ടു.ഇന്ന് ഇടവപ്പാതി കാലത്തു മാത്രം കുളത്തിന് കുറച്ചെങ്കിലും ജീവൻ വയ്ക്കും . ഇന്ന് കുളത്താൽ ഒന്നു മുങ്ങിക്കുളിച്ചിട്ട് ഒരു പാടു കാലമായി. നീന്തിത്തുടിച്ച കാലം മറന്നു' ഇന്ന് പ്രകൃതിയിൽ നിന്ന് പറിച്ചെടുത്ത ജീവിതം എന്ന് ഉണ്ണിക്ക് തോന്നിയിട്ടുണ്ട്.

No comments:
Post a Comment