Saturday, October 8, 2016

സ്പടിക മാല [ നാലു കെട്ട് - 89]
   
   തനി സ്പടികം കൊണ്ടുകോർത്ത ഒരു മനോഹര ഹാരം. മുത്തശ്ശൻ പണ്ട് ഹരിദ്വാറിൽ പോയപ്പോൾ ഒരു സ്വാമി കൊടുത്തതാണത്രേ. അമ്പത്തിരണ്ട് മുത്തുകൾ. മുത്തശ്ശൻ അത് സ്വർണ്ണം കെട്ടിച്ചിരുന്നു. ഒറിജിനൽ സ്പടി കം. ഇരുട്ടുമുറിയിൽ ഇതിലെ മുത്തുകൾ കൂട്ടി ഉരച്ചാൽ "സ്പാർക്ക് "... വരും. അങ്ങിനെയാണതിന്റെ പരിശോധന. കണ്ടാൽ ഒറിജിനലും, ഡൂപ്ലിക്കേറ്റും തിരിച്ചറിയാൻ വയ്യ. മുത്തശ്ശന്റെ ഈ മാല വെയിലത്ത് വെട്ടിത്തി ളങ്ങിയിരുന്നു.
      നമ്മുടെ ശരീരോഷമാവ് നിയന്ത്രിച്ചു നിർത്താൻ ഈ മാലക്ക് കഴിയുന്നു. രാത്രി മാല ഊരി വച്ച് രാവിലെ എടുത്തു ധരിക്കുമ്പോൾത്തന്നെ നമുക്കതനുഭവപ്പെടും. ശരീരത്തിൽ ആ അൽഭുത ഹാരം സ്പർശിക്കുന്നിടം തണുത്തു മരവിച്ചതായി അനുഭവപ്പെടുന്നു.ഉണ്ണി ഈ പൈതൃകസ്വത്ത് ഇന്നും ഉപയോഗിക്കുന്നു. മുത്തശ്ശന്റെ ഈ സമ്മാനത്തിന്റെ സ്നേഹസ്പർശം ഇന്നും അനുഭവപ്പെടുന്നു. ഇതു് ധരിക്കുമ്പോൾ മുത്തശ്ശന്റെ സാത്വികഭാവം എന്നിൽ ആവേശിച്ച പോലെ. ഈ തറവാടിന്റെ പാരമ്പര്യം ശരീരത്തിൽ സന്നിവേശിച്ച പോലെ.........

No comments:

Post a Comment