Monday, October 17, 2016

   ആട്ടുകട്ടിൽ - [ നാലു കെട്ട് - 91]
    ഒറ്റപ്പലകയിലാണത് തീർത്തിരിക്കുന്നത്.നല്ല വേങ്ങപ്പലക .വെങ്ങ വാത ഹാരിയാണ്. മറ്റു പല ഔഷധ ഗുണവും പറയപ്പെടുന്നു. പല വിധ ആയ്യൂർവേദ മരുന്നു കൂട്ടിയ തൈലത്തിൽ ഒരു മാസം ഇട്ടു വക്കുo: അങ്ങിനെ തൈലാധി വാസത്തിന് ശേഷമാണ് ഉ പയോഗിക്കുക. ഇതൊക്കെ മുത്തശ്ശൻ പറഞ്ഞുള്ള അറിവാണ് ഉണ്ണിക്ക്. ഒറ്റമുണ്ടുടുത്ത് അതിൽ നീണ്ടു നിവർന്ന് കിടക്കുന്ന മുത്തശ്ശനെ ഉണ്ണി ഇന്നും ഓർക്കുന്നു. ഒരു രാമച്ച വിശറിയും കൈയിൽക്കാണും. ആ ആട്ടുകട്ടിൽ ആടുമ്പഴുള്ള ആ കറകറ ശബ്ദം ഇന്നും ഉണ്ണിയുടെ ചെവിയിൽ മുഴങ്ങുന്നു. അന്ന് നടുവ് വേദനക്കുള്ള ഉത്തമ ചികിത്സയാണ് അതിലെ ശയനം.തലയിണ പോലും ഉപയോഗിക്കാതെ അതിൽ നീണ്ടു നിവർന്നു കിടക്കണ o. ആട്ടത്തിനുസരിച്ച് നമ്മുടെ ശരീരം പൂർണ്ണമായും ആ പലകയിൽപ്പതിയും. ഭൂമിക്ക് സമാന്തരമായി അതിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ ഉള്ള സുഖം ഒന്നു വേറേയാണ്. ആട്ടത്തിനനുസരിച്ച് വായ്യൂ ഭഗവാൻ നമ്മെ തലോടി താലോലിച്ച് ഉറക്കും. ആ കറകറ ശബ്ദം പോലും നമുക്കുള്ള ഉറക്കുപാട്ടായി നമുക്ക് അനുഭവപ്പെടും.
     മച്ചിൽ കണ്ണുനട്ട് ആ ആട്ടകട്ടിലിൽ നീണ്ടു നിവർന്നു കിടന്നപ്പോ 8 ആ പഴയ കൂട്ടുകുടുംബത്തിനെറെ ഒരു സുരക്ഷിത വലയം ഉണ്ണിയുടെ ശരീരത്തിൽപ്പതിഞ്ഞ പോലെ ഉണ്ണിക്കു തോന്നി...
,

No comments:

Post a Comment