Friday, October 21, 2016

ഞ വരിപ്പിടി.. [നാലു കെട്ട് - 92]

     തറവാട്ടിലെ കാർഷിക സമൃദ്ധിയുടെ ഒരു ബാക്കിപത്രമായി ആ "ഞ വരിപ്പിടി". അത് തേച്ചുമിനുക്കി തളത്തിന്റെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു. അന്നു " മൂന്നു പൂ  " വരെ കൃഷി ചെയ്യാവുന്ന പാടശേഖരം ഉണ്ട് തറവാട്ടിൽ. പാടം ഉഴുവാൻ രണ്ടേർ [4 കാള ] കാളക ളേയും വളർത്തിയിരുന്നു. സമൃദ്ധമായ ജല സ്ലോതസും സമർദ്ധരായ പണിക്കാരും.പാടം ഉഴുതൊരുക്കി ധാരാളം ചാണകവും ചാരവും കെട്ടു കണക്കിന് പച്ചില വളവും വിതറുന്നു. രാസവള മോ കീ ടനാശിനിയോ ഉപയോഗിക്കില്ല. വരമ്പു വെട്ടി വെള്ളം നി യന്ത്രിച്ച്, കലപ്പ ക്ക് പകരം ഞവരി കെട്ടിയാണ് നടീലിനു മുമ്പ് നിലം നിരപ്പാക്കുന്നത്. ഈ ഞവരിപ്പിടിയിൽ 'ടി ' ആകൃതിയിൽ അടിയിൽ വെട്ടുകളുള്ള ഞവരിപ്പലക ഉറപ്പിക്കുന്നു. അതിന്റെ രണ്ടറ്റത്തും പിച്ചള വളയങ്ങൾ . അതിൽ കമ്പി കെട്ടിനു കവുമായി ബന്ധിപ്പിക്കുന്നു.
   അന്തോ നി ആണ് അന്ന് ഞവരി അടിക്കാറ്. പാളത്തൊപ്പിയും വച്ച് ഒറ്റമുണ്ടുടുത്ത്‌, ചേറിൽ കുളിച്ച് അന്തോ നി ഞവരി അടിക്കുന്നതു കാണാൻ വേണ്ടിത്തന്നെ പാടത്തു പോകാറുണ്ട്. ആന്തോനി കാളകളെ ക്രൂരമായി മർദ്ദിക്കുമെങ്കിലും ആ ജീവികളോട് വലിയ സ്നേഹമാണ്. കുളിപ്പിച്ച് അതിന് ആഹാരവും വെള്ളവും കെടുത്ത ശേഷമേ അന്തോ നി എന്തെങ്കിലും കഴിക്കൂ.
   ആകാർഷിക സമൃദ്ധിയുടെ നല്ല കാലം ഉണ്ണിയുടെ മനസ്സിലൂടെ കടന്നു പോയി. മുമ്പിലിരിക്കുന്ന മനോഹരമായ പായ്ക്കറ്റിലുള്ള അരിയിലേക്ക് നോക്കി നെടുവീർപ്പിടാനെ ഉണ്ണിക്കിന്നു കഴിയുന്നുള്ളു..

No comments:

Post a Comment