റോസാ ലീ കാർട്ടർ എലൻ ഫൺ റൺ [ അച്ചു ഡയറി-136]
മുത്തശ്ശാ അമേരിക്കയിൽ സ്ക്കൂളിൽ പഠിക്കാൻ ഫീസില്ല. സ്ക്കൂൾ ബസിനും ചാർജില്ല. എല്ലാം ഫ്രീയാണ്. പക്ഷേ ഇൻസ്യയിലെപ്പോലെ അല്ല ഒരു സ്ഥലത്ത് ഒരു സ്ക്കൂളു മാത്രമേ ഇവിടെ ഉള്ളു. അച്ചൂന്റെ സ്കൂൾ നല്ല സ്കൂളാ. പക്ഷേകുട്ടികൾക്ക് നല്ല ഒരു " കിഡ്സ് തീയേറ്റർ " ഇല്ല. അതിന് ഫണ്ട് റൈസ് ചെയ്യാനാ ഈ ഫൺ റൈയ്സ് .
അതാണ് "റോസാ ലീ കാർട്ടർ എലൻ ഫൺ റൺ ". അതിൽ അച്ചൂവും പേര് കൊടുത്തിട്ടുണ്ട്. ഒരു ലാപ്പ് ഓടാൻ നമ്മൾ ഒരു ഡോളർ കൊടുക്കണം. അങ്ങിനെ എത്ര ലാപ്പ് വേണമെങ്കിലും ഓടാം. കൂടുതൽ ഓടിയാൽ കൂടുതൽ ഡോളർ പോകും. എന്നാലും നമ്മുടെ സ്ക്കൂളിനു വേണ്ടിയല്ലേ. അച്ചു രണ്ടാമത്തെ ലാപ്പിൽ വീണുപോയി. പുറകേ ഓടിയവർ അറിയാതെ ചവിട്ടി. കുറച്ചു വേദനിച്ചു. പക്ഷേ അച്ചു നാപ്പത്തിരണ്ട് റൺപൂർത്തിയാക്കി.എന്നേക്കാൾ കൂടുതൽ ഓടിയത് ജോബ് മാത്രം. ഗ്രാന്റ് പേരൻസിനെ കൊണ്ടുവരണമെന്നു പറഞ്ഞതാണ്. മുത്തശ്ശൻ ഇവിടുണ്ടങ്കിൽ വരായിരുന്നു.. അച്ചു വീണപ്പോൾ സങ്കടായി. ശരിക്കുo മടുത്തു പോയിമുത്തശ്ശാ. എന്നാലും അച്ചുവിന്റെ സ്ക്കൂളിനു വേണ്ടിയല്ലേ? .അച്ചുപണി എടുത്ത് അതിന്റെ കൂലി അച്ചനോട് വാങ്ങി സ്കൂളിൽ കൊടുക്കുക... വെറുതെ അച്ഛന്റെ കയ്യിൽ നിന്ന് ഡൊണേഷൻ കൊടുക്കുന്നതിലും അച്ചൂനിഷ്ട്ടായത് ഇതാ...

No comments:
Post a Comment