Friday, October 28, 2016

ക്ഷണക്കത്ത്.... [നാലു കെട്ട് - 94]
  
       കുട്ടികളുടെ വിവാഹ ക്ഷണപത്രികക്കും ഒരു പാരമ്പര്യത്തിന്റെ സ്പർശം കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. താളിയോലയിൽ ഗ്രന്ഥരൂപത്തിലുള്ള ആക്ഷണക്കത്ത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. അതിന് അന്ന് ഓല പാലക്കാടു നിന്നാണ് കൊണ്ടുവന്നത്. അത് പാലിൽ മഞ്ഞൾ ചേർത്ത് പുഴുങ്ങി തണലത്തിട്ട് ഉണങ്ങുന്നു. ആദ്യ ഓലയിൽ " വേളി ഓത്തിന്റെ " ഒരു ഭാഗമാണ് ചേർത്തിരിക്കുന്നത്.
    "സുമo ഗലീയം വധൂ
     ഇമാം സമേത പശ്യത"
  ഇവൾ സുമംഗലിയാകാൻ പോകുന്ന വധുവാണ്, അവളെപതി യോടു കൂടി കണ്ടാലും. അതു തന്നെ ഒരു ക്ഷണനമായി. പിന്നെ വേളിക്കും അയ നിയൂണിനും, കടിയേപ്പിനും പ്രത്യേകം പ്രത്യേകം ഓലകൾ.രണ്ടു വശത്തും തടികൊണ്ടു കൊണ്ടുള്ള ചട്ട മനോഹരമായ പട്ടുനൂൽ കൊണ്ട് കോർത്തിരിക്കുന്നു. ശരിക്കും ഒരു താളിയോല ഗ്രന്ഥം..
   അടുത്തത് ശരിക്കും ആലിലയിൽ ആണ്. പഴുത്തു തുടങ്ങിയ ആലില ഒരു പ്രത്യേകപ്രോസസിലൂടെ കേടുകൂടാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. നല്ല ചൈനീസ് പട്ടിൽ രാജ വിളംബരം പോലെയുള്ള ക്ഷണപത്രവും സൂക്ഷിച്ചിരിക്കുന്നു.
    പാരമ്പര്യത്തിന്റെ താരവിശേഷിപ്പുകളായി അവ ലാമിനേറ്റ് ചെയ്തു്െഫ്രയിമിൽ ആക്കിനാലുകെട്ടിന്റെ ഭിത്തിയിൽത്തന്നെ തൂക്കിയിരിക്കുന്നു.

No comments:

Post a Comment