ഗ്രന്ഥപ്പെട്ടി- [ നാലു കെട്ട് - 88]
ആ പഴയ ഗ്രന്ഥപ്പെട്ടിയിൽ താളിയോല ഗ്രന്ഥങ്ങൾ ആണ്.തറവാട്ടിലെ അമൂല്യ ഗ്രന്ഥങ്ങൾ. നല്ല ചൂരലിൽ മെടഞ്ഞടുത്തആ പെട്ടിയുടെ നിർമ്മാണ രീതി ഉദാത്തമാണ്. നവരാത്രിക്കാലത്താണ് ആ പെട്ടി സാധാരണ പുറത്തെടുക്കാറ്. ഒമ്പത് ദിവസമായി നടക്കുന്ന നവരാത്രി പൂജ തറവാട്ടിൽ വിശേഷമാണ്. തൃമധുരം, ഗുരുതി, മലർ ഇവയാണ് എന്നും നൈവേദ്യം. പൂജ കഴിയുമ്പഴേ തൃമധുരം കഴിക്കുന്നതിനാണ് കുട്ടികൾക്ക് താത്പ്പര്യം. പിന്നെ മലരു ശരക്കര, ഗൂരു തിക്ക് [മഞ്ഞ ൾ, ചുണ്ണാമ്പ്, ശർക്കര, വെള്ളം] കുട്ടികൾക്ക് വലിയ താത്പ്പര്യമില്ല. ഉണ്ണി ഓർത്തു.
ഒമ്പതു ദിവസം ആദ്യ മൂന്നു ദിവസം ദുർഗ്ഗയും, പിന്നെ ലക് ഷിമിയും, അവസാന മൂന്നു ദിവസം സരസ്വതി യും,.വിദ്യക്കായി ഒരു ദേവത !.. സാക്ഷാൽ സരസ്വതീദേവി.ഉണ്ണിയേ എന്നും ആകർഷിച്ചിരുന്നതു് അതാണ്. ഇങ്ങിനെ ഉദാത്തമായൊരു ദേവസങ്കൽപ്പം ലോകത്ത് ഒരിടത്തും ഉണ്ടന്നു തോന്നുന്നില്ല. ഗ്രീക്കുപുരാണത്തിൽ ഇതിനു സമാനമായത് കണ്ടിട്ടുള്ള തൊഴിച്ചാൽ...
ദുർഗ്ഗാഷ്ടമി ക്കാണ് പുസ്തകങ്ങൾ പൂജക്കു വയ്ക്കുന്നത്. നവമി അനദ്ധ്യായനദിവസമാണ്. അന്ന് വായിക്കാനോ എഴുതാനോ പാടില്ല. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിനം. ആരും പഠിക്കാൻ പറയില്ല. കളി മാത്രം. വിജയദശമി ക്ക് കുളിച്ച് പൂജ കഴിഞ്ഞ് പുസ്തകങ്ങൾ പുറത്തെടുക്കും.രാവിലെ മുതൽ പഠിച്ചതൊക്കെ വാഗ്ദേവിയുടെ മൂബിലിരുന്ന് എഴുതണം.അരിയിലൊ മണലിലോ ആണെഴുതക.മുത്തശ്ശന്റെ അടുത്തു് എഴുത്തിനിരുത്താൻ ഒത്തിരി കുട്ടികൾ അന്നുവരാറുണ്ട്. ജാതി മത ഭേദമന്യേ കുട്ടികൾക്ക് മുത്തശ്ശൻ അന്ന് ആദ്യക്ഷരം പകർന്നു കൊടുത്തിരുന്നത് ഉണ്ണി ഇന്നും ഓർക്കുന്നു.

Reply
|
Forward
|
No comments:
Post a Comment