ടി .വി .കാണാൻ അച്ചു സമയം ബൈ ചെയ്തു .........
അച്ചുവിന് എപ്പഴും ടി .വി .കാണാൻ തോന്നുവാ .അച്ഛനും അമ്മയും സമ്മതിക്കുന്നില്ല . ഇപ്പോൾ അച്ചു ടി .വി .കാണാൻ സമയം ബൈ ചെയ്യും . സ്കൂളിൽ ടീച്ചർ പറഞ്ഞുതന്നതാ . ഒരുമണിക്കൂർ ഇരുന്ന് പഠിച്ചാൽ അച്ചുവിന് ടി .വി .കാണാൻ ഒരു മണിക്കൂർ സമയം അച്ചുവിൻറെ ക്രെഡിറ്റിൽ വരും . അതുപോലെ രാവിലെ കുളിച്ച് ആഹാരം കഴിച്ച് സമയത്തിന് സ്കൂളിൽ പോകാൻ തന്നേ തയാറായാൽ ടി .വി .കാണാൻ അച്ചുവിന് അര മണിക്കൂർ കൂടി കിട്ടും .അച്ചു കൃത്യമായി ചെയ്യുന്ന എല്ലാത്തിനും ,നല്ല മാർക്ക് മേടിച്ചാൽ , സ്കൂളിൽ 'സ്റ്റാർ 'കിട്ടിയാൽ ,എല്ലാത്തിനും അച്ചുവിന് ബോണസ് സമയം കിട്ടും ആ സമയമൊക്കെ ടി .വി .കാണാനോ ,കളിക്കാനോ ഉപയോഗിക്കാം . ആരും വഴക്കുപറയില്ല . എന്താണന്നോ ആ സമയം അച്ചു അമ്മയോടും അച്ഛനോടും ബൈ ചെയ്തതാ . മുത്തശ്ശനു മനസിലായോ ?. പക്ഷേ സൺഡേ ഒഴിവാക്കിയിട്ടുണ്ട് . അച്ചുവിന് ഇന്നു ഇഷ്ട്ടം പോലെ സമയം മിച്ചമുണ്ട് ടി .വി . കാണാനും കളിക്കാനും .
പാച്ചുവിനെ നോക്കിയാൽ അര മണിക്കൂർ കൂടി തരാമെന്ന് അമ്മ പറഞ്ഞു . അതച്ചുവിന് വേണ്ടാ . പാച്ചുവിനെ നോക്കാൻ അച്ചുവിനൊന്നും വേണ്ടാ ,. അവനെൻറെ അനിയനല്ലേ
No comments:
Post a Comment