അച്ചുവിൻറെ ഡയറി -101-ആം താള്....
" സ്നോ സില്ല " ഐസ് ഫാൾ -അച്ചുവിന് ടെൻഷൻ ആകുന്നു ......
മുത്തശ്സാ അച്ചു ആകെ ടെന്ഷനിലാ .വീടിനു ചുറ്റും മുഴുവൻ മഞ്ഞ് മൂടിക്കിടക്കുകയാ . പുറത്തിറങ്ങാൻ വയ്യ . സ്കൂൾ അടച്ചു .അച്ഛന് ഓഫീസിൽ പോകാൻ പറ്റുന്നില്ല . റോഡ് മുഴുവൻ ഐസ് ആണ് .കറണ്ട് പോകാതിരുന്നാൽ മതിയായിരുന്നു ."ഫുഡ് "കുറച്ച് സ്റ്റോക്ക് ഉണ്ട് .ജനലിൽ കൂടി നോക്കിയാൽ പേടിയാകും .നല്ല കാറ്റാ .അപ്പൂപ്പൻതാടി പോലെ മഞ്ഞ് പറന്നു നടക്കുന്നു .പുറത്ത് ഐസ് കൊണ്ട് സിറ്റ്ഔട്ട് നിറഞ്ഞു .പുറത്തേക്കുള്ള കതക് തുറക്കാൻ പറ്റുന്നില്ല .അമ്മയുടെ "ഹെയർ ഡ്രയർ " ഉപയോഗിച്ചാ കതകിനിടയിലെ മഞ്ഞു മാറ്റിയത് . കതക് തുറന്നപ്പഴേ ഐസ് അകത്തേക്ക് കയറി . കോണിയുടെ ചുവട്ടിൽ വരെ മഞ്ഞ് അടിച്ചുകയറി . അച്ഛനും ഞാനും കൂടിയാ ഐസ് മാറ്റിയത് . അച്ചു തണൂത്തുവിറച്ചു . നല്ല തണുത്ത കാറ്റ് .അച്ചുവിന് തണുപ്പ് സഹിക്കാതെ കരഞ്ഞുപോയി കണ്ണുനീര് വരെ ഐസ് ആയി .അച്ഛൻ പെട്ടന്ന് കതകടച്ച് അച്ചുവിനെ അകത്ത് കൊണ്ടുപോയി കിടത്തി . അകത്ത് ഹീറ്റർ ഉണ്ട് .അച്ചു ഇനി പുറത്തിറങ്ങില്ല .
ജനലിൽ കൂടി "ഐസ് ഫാൾ " കാണാം .അത് നല്ല രസോണ്ട് കാണാൻ .എപ്പഴും അച്ഛനും അമ്മയും പാച്ചുവും അടുത്തുണ്ട് .അതച്ചുവിന് എന്തു സന്തോഷാനന്നോ ?സ്കൂൾ പത്ത് ദിവസത്തേക്ക് അടച്ചു . ഐസ് ഇങ്ങനെ കുറച്ചു ദിവസം നിന്നാലും കൊഴപ്പമില്ല .ഇനിയും മഞ്ഞു വീണ് വീട് മൂടിപ്പോയാലോ ?അയ്യോ ..വേണ്ട . ഫുഡ് തീർന്നു പോയാൽ വിശക്കില്ലേ ?ഒരുനില വീടുള്ള അച്ചുവിൻറെ ഫ്രണ്ട്സ് എന്തു ചെയ്യും . ഇതൊന്നു മാറിയാൽ മതിയായിരുന്നു .
No comments:
Post a Comment