..അഗ്നിദേവനെ തോൽപ്പിച്ച അഡ്രസ് ഹോട്ടൽ ........
ദൂബായിലെ അഡ്രസ് ഹോട്ടൽ .2015 -ഡിസംബർ 31 -ന് ആണ് ആ ദുരന്തം . പുതുവർഷആഖോഷങ്ങൾക്ക് ദൂബായ് മുഴുവൻ കാത്തിരുന്ന നിമിഷം . 64 നിലകളുള്ള ആ ആഡംബര ഹോട്ടലിൽ തീ പടർന്നു . കാറ്റിന്റെ ശക്തി കൂടിയായപ്പോൾ മുഴുവനായി !.ദൂബായ്മോളിന്റെയും ബുര്ജുഖലീഫയുടെയും തൊട്ടടുത്ത ആ ഹോട്ടൽ നിറയെ ആൾക്കാർ . അതിൻറെ ചുറ്റുപാടും 'ഫയർ വർക്സ് 'കാണാൻ ഒരു ലക്ഷത്തിന് മുകളിൽ ആൾക്കാർ . ഉച്ചയോടെ ട്രാഫിക് മുഴുവൻ ബ്ലോക്ക് . അങ്ങോട്ടുള്ള വാഹനഗതാഗതവും അസാധ്യം .ഈ സമയത്ത് എല്ലാവരുടെയും മനസ്സിൽ കരിനിഴൽ വീഴ്ത്തി ,വേദനയിൽ മുക്കി അഗ്നി ദേവൻറെ താണ്ഡവം .
അത്ഭുതം അവിടെയാണ് .ഒരാൾക്കുപോലും ജീവാപായമില്ലാതെ ,ആ ജനപ്രളയത്തിനിടയിലും എല്ലാവരെയും അവർ രക്ഷിച്ചു !.അവിടുത്തെ രാജകുമാരനുൾപ്പെടെ സ്വന്തം ജീവൻ ത്രിണവൽഗണിച്ചു രക്ഷാ പ്രവർത്തനത്തിൽ മുഴുകി . വലിയ കെട്ടിടങ്ങളിലെ 'സുരക്ഷാ മാനദണ്ഡങ്ങൾക്ക് എന്തുമാത്രം പ്രാധാന്യം അവർ കൊടുത്തിരുന്നു എന്ന് നമ്മൾ മനസിലാക്കണം .
ഇവിടെ നമ്മുടെ നാട്ടിൽ വലിയ കെട്ടിടങ്ങൾ 'ഫയർ സുരക്ഷക്കുള്ള ' നിയമം പാലിക്കണമെന്ന് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഭരണാധികാരികൾ അദ്ദേഹത്തെ ക്രൂശിച്ചു .കേരളം മുകളിലേക്കാണ് താഴെക്കല്ല വളരണ്ടത് എന്നായിരുന്നു അവരുടെ ഭാഷ്യം !.
ഇങ്ങനെ ഒരാപത്തുണ്ടായാൽ അതിൽ വസിക്കുന്ന നിസ്സഹായരായ ജനങ്ങളെ അങ്ങുമുകളിലേക്ക് പറഞ്ഞയക്കുന്ന വികസനമന്ത്രം എനിക്ക് മനസിലാകുന്നില്ല .
No comments:
Post a Comment