...ദൂബായിയിൽ ഒരു ശയ്യ്വ്വ- വൈഷ്ണവ ക്ഷേത്ര സമുച്ചയം ...
U .A .E -ൽ ആകെ ഉള്ള ഒരു ഹിന്ദു ക്ഷേത്രം .ബുർ ദുബായിലെ ഗോൾഡ് സൂക്കിൽ . ദൂരെ പാർക്ക് ചെയ്യണ്ടിവന്നു .നല്ല തിരക്ക് . ദൂബായി ക്രീക്കിന്റെ ഓരം ചേർന്നുള്ള നടത്തം രസകരം . സമുദ്ര ജലം വീതിയിൽ തോടുവെട്ടി കയറ്റിവിട്ട് മനോഹരമായ ഒരു ടൌൺ ഷിപ് അവർ ഒന്ടാക്കിയിരിക്കുന്നു . ബോട്ടിങ്ങും ഒക്കെ ആയി ടൂറിസത്തിന് ഒരു പുതിയ മുഖം .അതിൻറെ ഒരുവശത്താണ് ഈ ക്ഷേത്രം .
ക്യൂ നിന്ന് ഒരിടുങ്ങിയ ഇടനാഴികയിൽ കൂടി കുറേ നടക്കണം .അതിനിരുവശവും വച്ചുവാണിഭം .എന്തും അവിടെ കിട്ടും . ഒരുകൊവണി കയറി മുകളിൽ ചെന്നാൽ ശിവമന്ദിറിന്റെ പ്രധാന വേദിയിലെത്താം. വടക്കേ ഇന്ത്യൻ രീതിയിലുള്ള ഈ ക്ഷേത്രം മനസ്സിൽ പൊരുത്തപ്പെടാൻ കുറേ സമയമെടുത്തു . അതിൻറെ കാൽഭാഗം ചില്ലുകൊണ്ട് വേർതിരിച്ചിരിക്കുന്നു . അതിനുള്ളിൽ പാർവതീസമേതനായി ഗണപതിക്കും മുരുകനും ഒപ്പം ശിവഭഗവാൻ . വർണ്ണബൾബുകൾ കൊണ്ട് അവിടം വർണ്ണാഭമാക്കിയിരിക്കുന്നു .ആളുകളെ നിയന്ത്രിക്കാനായി ഒരു വടക്കേ ഇന്ത്യൻ പാണ്ടയുടെ ആക്ക്രോശം ഒഴിച്ച് ബാക്കി എല്ലാം ശാന്തം . ഓംകാരത്തിന്റെ ഗാംഭീരമോ ,പഞ്ചാക്ഷര മന്ത്രമോ അവിടെ കേട്ടില്ല .അവിടുന്നിറങ് ങി .ഇതുപോലെ തന്നെ ശ്രീകൃഷ്ണഭഗവാൻറെ അമ്പലവും .
ധാരാളം എണ്ണ വിളക്കുകളും ,കരിങ്കല്ലിൽ തീർത്ത വിഗ്രഹവും സോപാനവും ,അതിൽ എണ്ണ വീണൂണ്ടാകുന് ന ഒരുതരം പ്രത്യേക ഗന്ധവും .,മണി നാദവും വേദവാദ്യമായ എടക്കയുറെ ദിവ്യതാളവും ശംഖ് ധ്വനിയും ഒന്നു മില്ലാത്ത ഒരമ്പലം . ..
No comments:
Post a Comment