ദൂബായ് മിറക്കിൾ ഗാർഡൻ ....മരുഭൂമിയിൽ ഒരു മലർവാടി ...
അലാദിന്റെ അത്ഭുത വിളക്കിലെ ഭൂതത്തിന് മാത്രം പറ്റുന്ന അത്ഭുതം !.ദുബായിലെ മിറക്കിൾ ഗാർഡനിൽ എത്തിയപ്പോൾ അതാണ് തോന്നിയത് . വണ്ടെർ ലാൻഡിൽ അകപ്പെട്ട ആലീസിൻറെ അവസ്ഥ . ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ പൂത്തോട്ടം . അത് ഈ മരുഭൂമിയിലാണ് . ഒരുകിലോമീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ്പ മതിൽ !.ഏറ്റവും ഉയരം കൂടിയ ഫ്ലവർ പിരമിഡ് !.780000-sq .ഫീറ്റിൽ വ്യാപിച്ചു കിടക്കുന്ന ഈ ആരാമത്തിന് വിശേഷങ്ങൾ ഏറെ . ലോകത്തിൻറെ നാനാ ഭാഗത്തു നിന്നുമുള്ള 45 -കോടിയിലധികം പുഷ്പ്പങ്ങൾ ഇവിടെ കാണാം . രണ്ട് ലക്ഷം ഗ്യാലൻ വെള്ളം വേണം ഒരുദിവസം ട്രിപ്പ് ഇറിഗേഷനിലൂടെ ആണെങ്കിലും ;ഇത് നനയ്ക്കാൻ .
വരണ്ട് ചൂടുപിടിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്നാണ് ഈ അത്ഭുത ലോകത്തിലേക്ക് പ്രവേശിച്ചത് . പൂക്കൾ കൊണ്ടുള്ള കൊട്ടാരങ്ങളും ,ഇടനാഴികകളും ,തടാകങ്ങളും ഒക്കെയാണ് ഇവിടം നമ്മളെ വരവേറ്റത് . വലിയ മയിലുകളൂടേയും ,ചിത്ര ശലഭങ്ങളുടെയും ആകൃതിൽ പലിടത്തും പൂക്കൾ കൊണ്ട് രൂപഭങ്ങി മെനഞ്ഞിട്ടുണ്ട് . ഓറഞ്ചു കൊണ്ടും നാരങ്ങ കൊണ്ടും പൂക്കൾ കൊണ്ടും ഉണ്ടാക്കിയ ബുർജ് ഖലീഫാ ,ഈഫൽ ഗോപുരം എന്നുവേണ്ട ലോകത്തുള്ള മനോഹരമായതിന്റെ എല്ലാം പ്രതിരൂപം ഇവിടെ കാണാം . പൂക്കളുടെ ഹൃദ്യമായ മണവും ,ജലകണങ്ങൾ നിറഞ്ഞ തണുത്ത കാറ്റും മനസിനെ മത്തുപിടിപ്പിച്ചു .
ഞങ്ങൾ മൂന്ന് മണിക്കെത്തിയതാണ് .പോരാൻ തോന്നുന്നില്ല . ആഹാരസാധനങ്ങൾ എല്ലാം അവിടെ കിട്ടും . ലോകത്ത് പലയിടത്ത് പോയിട്ടുണ്ടങ്കിലും ഫോട്ടോ എടുത്ത് മടുത്തതിവിടെയാണ് . ഇരുട്ടായിത്തുടങ്ങിയപ്പോൾ ഈ അത്ഭുത ലോകത്തിന് വേരൊരു മുഖം കൈവന്നു . മനോഹരമായ വർണ്ണബൾബ്ബുകൾ കൂടി തെളിഞ്ഞപ്പോൾ ഒന്നുകൂടി ചുറ്റി ക്കറങ്ങാൻ തീരുമാനിച്ചു .രാത്രി ഒമ്പതു മണിക്ക് അവർ നമ്മളെ പുറത്താക്കുന്നത് വരെ അവിടെ തങ്ങി .ഇനിയും ഇവിടെ വരും മനസ്സ് മന്ത്രിച്ചു .
No comments:
Post a Comment