അച്ചുവിൻറെ ഇലട്രോണിക് ഡേ ...........
മുത്തശ്ശാ അച്ചുവിൻറെ സ്കൂളിൽ ഇന്നു 'എലട്രോനിക് ഡേ ' ആയിരുന്നു . ഞങ്ങൾക്ക് ഐ പാഡും ,ലാപ്ടോപ്പും ഒക്കെ സ്കൂളിൽ കൊണ്ടുപോകാം . എന്നിട്ട് ഞങ്ങൾക്ക് ഗെയിം വക്കാം ,പാട്ടുകേൾക്കാം ,കാർട്ടൂണ്‍ കാണാം ,സിനിമാ വക്കാം എല്ലാം ചെയ്യാം .വൈ ഫൈ കണക്ട് ചെയ്യാനും സമ്മതിക്കും .ആരും വഴക്കുപറയില്ല . എല്ലാവരും ഐപാടു് കൊണ്ടുവരും .വലിയ ക്ലാസിൽ ആയാൽ എന്നും ഐപ്പാട് കൊണ്ടുചെല്ലണം .
അച്ചുവിനും അച്ഛൻ ഒരു ഐ പാട് വാങ്ങിത്തന്നിട്ടുണ്ട് . അതിൻറെ 'പാസ് വേർഡ് 'അച്ചു ആരോടും പറയില്ല .അത് ഷെയർ ചെയ്യാൻ പാടില്ല . ജോബ് പലപ്രാവശ്യം ചോദിച്ചതാ . അച്ചു പറഞ്ഞില്ല .മുത്തശ്ശനോട് മാത്രം പറയാം . മറ്റാരോടും പറയരുത് . 'PAACHU 1 ' . അതാ പാസ് വേർഡ് . അച്ചുവിന് ഏറ്റവും ഇഷ്ട്ടം അവനെയാ .അതാ പാസ് വേർഡ് അങ്ങിനെ ആക്കിയത് .
കൂട്ടുകാർ പാട്ട് വച്ച് ഡാൻസ് ചെയ്തു അച്ചുവിനത് പറ്റില്ല . ജോബ് അവൻറെ ഐ പ്പാടിൽ ചെസ്സ് കളിക്കാൻ വിളിച്ചതാ അച്ചുവിനതും അറിയില്ല .പഠിക്കണം .അച്ചുവിന് സങ്കടായി .
No comments:
Post a Comment