...ജമീറാ ബീച് റസിഡൻസ് ---ദൂബായ് .....
ജെ .ബി .ആർ ..ദുബായിലെ മറ്റൊരൽഭുതമാണ് . ഒരു ബീച്ചിൽ ഇതിൽകൂടുതൽ ചെയ്യാനില്ല എന്ന് കണ്ടവർ ഉറപ്പിച്ച് പറയുമ്പോൾ ,പകുതിപോലും ആയിട്ടില്ല എന്നുള്ള രീതിയിൽ പണികൾ ഇപ്പഴും പുരോഗമിക്കുന്നു . ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലുകളിൽ എഴായിരത്തോളം അപ്പാര്ട്ടുമെന്റുകൾ ഉണ്ട് . ഏതാണ്ട് പതിനയ്യായിരം പേർക്കുള്ള താമസ സൗകര്യം . 1.7 കിലോമീറെർ നീളത്തിൽ ,2 sq .കിലോമീറ്റർ വിസ്ത്രിതിയിൽ ആണ് ഈ മായിക ലോകം .
ഈ മനോഹരമായ കടൽത്തീരം ലോകോത്തര നിലവാരത്തിലാക്കിയിട്ടുണ്ട് .ആ മണൽത്തരികളിൽ ഇറങ്ങിയാൽ നിങ്ങൾക്ക് പൂർണ്ണ സ്വാതത്ര്യം .പക്ഷേ അതിനുമുകളിലേക്ക് വസ്ത്രധാരണത്തിലും മറ്റും ചില നിയന്ത്രണം .സൂര്യകിരണങ്ങൾക്കായി നിരനിരയായി അവർ കിടക്കുന്ന കാഴ്ച ഈ അറബ് ലോകത്ത് ഒരത്ഭുതം തന്നെ . കുട്ടികൾക്കും വലിയവർക്കും പലതരം സാഹസിക വിനോദോപാധികൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലോകസംസ്കാരത്തിന്റെ ഒരു പരിഛെ ദം തന്നെ ഇവിടെക്കാണാം .ഈ തീരത്തിനക്കരെ ഒരു കൃത്രിമ ദീപ് തന്നെ ഇവർ ഉണ്ടാക്കിയിരിക്കുന്നു . 'ബ്ലൂ വാട്ടർ ഐലാൻഡ് '. അവിടെ 'ലണ്ടൻ ഐ ' യുടെ മാതൃകയിൽ 'ദൂബായ് ഐ ' യുടെ പണി പുരോഗമിക്കുന്നു .ലോകത്തിലെ ഏറ്റവും വലുത് .എല്ലാം അല്ലങ്കിലും ഇവിടെ അങ്ങിനെയാണല്ലോ ?.
രണ്ടായിരത്തി ഇരുപത് ആകുമ്പഴേക്കും ദൂബായ് എങ്ങിനെ ആകണമെന്ന് ഒരുദാത്തവീക്ഷണമുണ്ടവർക്ക് .അതാണ് ..20 -20 . അതിനുള്ള ഉറച്ച കാൽവയ്പ്പോടെ ഉള്ള ഓട്ടത്തിൽ ആണവർ .അവിടെ അലസതയില്ല പരിസ്ത്തിതിക്കാരില്ല ,തൊഴിൽ സമരങ്ങളില്ല .ഉള്ളത് ഉറച്ച ഒരു ലക്ഷ്യം മാത്രം .പിന്നെ ധനവും .
No comments:
Post a Comment